ചൈനയുമായി വ്യാപാര യുദ്ധം ശക്തമാക്കാനൊരുങ്ങി ട്രമ്പ്; പുതുസാധ്യതകള്‍ തേടി ഇന്ത്യ

സാമ്പത്തിക മാന്ദ്യത്തിലേക്കു ലോകരാജ്യങ്ങള്‍ നീങ്ങുന്നതായുള്ള നിരീക്ഷണം ശക്തമാകുമ്പോഴും ചൈനയുമായുള്ള വ്യാപാര യുദ്ധം തീവ്രമാക്കാനൊരുങ്ങുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്

സാമ്പത്തിക മാന്ദ്യത്തിലേക്കു ലോകരാജ്യങ്ങള്‍ നീങ്ങുന്നതായുള്ള നിരീക്ഷണം ശക്തമാകുമ്പോഴും ചൈനയുമായുള്ള വ്യാപാര യുദ്ധം തീവ്രമാക്കാനൊരുങ്ങുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം അധിക നികുതി ചുമത്തുമെന്ന് ട്രമ്പ മുന്നറിയിപ്പ് നല്‍കി.

ചൈനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികളോട് ‘മെയ്ക്ക് ഇന്‍ അമേരിക്ക’ മുദ്രാവാക്യവുമായി തിരിച്ചുവരാന്‍ ആവശ്യപ്പെടുകയും ചെയ്തു പ്രസിഡന്റ്. ട്രമ്പിന്റെ പുതിയ പ്രസ്താവനകള്‍ ചൈനയില്‍ പ്രവര്‍ത്തന യൂണിറ്റുള്ള ആപ്പിള്‍ അടക്കമുള്ള വമ്പന്‍ യുഎസ് കമ്പനികള്‍ക്ക് തിരിച്ചടിയാകും. വ്യാപാര ലോകത്തെ ഞെട്ടിച്ചിട്ടുണ്ട് ഈ സംഭവവികാസങ്ങള്‍. 250 ബില്യണ്‍ ഡോളറിന്റെ ഉല്‍പന്നങ്ങളാണ് ചൈനയില്‍നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. നിലവിലെ 25 ശതമാനം നികുതി 30 ശതമാനമാക്കി വര്‍ധിപ്പിക്കുമെന്നാണ് ട്രമ്പിന്റെ ഭീഷണി.

ഇതിനിടെ, ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഒഴുക്ക് തടയുന്നതിനായി ഇന്ത്യന്‍ ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ അമേരിക്ക താല്‍പ്പര്യം കാണിക്കുന്നുണ്ട്. ഇന്ത്യയുമായി നികുതി രഹിത വ്യാപാര ബന്ധവും പരിഗണിച്ചുവരുന്നു. അങ്ങനെയെങ്കില്‍ 5.5 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ നികുതിയില്ലാതെ അമേരിക്കയില്‍ വിപണനം ചെയ്യാന്‍ വഴി തെളിയുമെന്നും ഇത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തല്‍. നിലവില്‍ 142 ബില്യണ്‍ ഡോളറിന്‍േറതാണ് ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധം.

LEAVE A REPLY

Please enter your comment!
Please enter your name here