ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ 1000 രൂപ പിഴ 

ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കു മോട്ടർ വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും ശിക്ഷയും സംബന്ധിച്ച വിവരങ്ങൾ കേരള പൊലീസ് പ്രസിദ്ധീകരിച്ചു.

ഇതനുസരിച്ച് ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ രേഖകൾ, പുക പരിശോധന സർട്ടിഫിക്കറ്റ്, നികുതി രസീത് എന്നിവ എല്ലാ വാഹനങ്ങളിലും സൂക്ഷിക്കണം.

പൊതുഗതാഗത വാഹനങ്ങളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് രേഖകൾ, ട്രിപ് ഷീറ്റ് എന്നിവയും സൂക്ഷിക്കണം. സ്റ്റേജ് കാര്യേജുകളിൽ കണ്ടക്ടർ ലൈസൻസും പരാതിപ്പുസ്തകവും ഉണ്ടാകണം.

പിഴകൾ ഇങ്ങനെ

  • അമിതവേഗത്തിൽ വാഹനമോടിച്ചാൽ 400 രൂപ, കുറ്റം ആവർത്തിച്ചാൽ 1000 രൂപ
  • അപകടകരമായ സാഹസിക ഡ്രൈവിങ്: 6 മാസം തടവോ 1000 രൂപ പിഴയോ; 3 വർഷത്തിനകം കുറ്റം ആവർത്തിച്ചാൽ 2 വർഷം തടവോ 2000 രൂപ പിഴയോ.
  • ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം: 1000 രൂപ
  • മദ്യപിച്ച് ഡ്രൈവിങ്: 6 മാസം തടവോ 2000 രൂപ പിഴയോ രണ്ടും കൂടിയോ; ഒപ്പം ലൈസൻസും റദ്ദാക്കാം. 3 വർഷത്തിനകം കുറ്റം ആവർത്തിച്ചാൽ 2 വർഷം തടവോ 3000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ.
  • ഹെൽമറ്റ് ഇല്ലാതെ വാഹനം ഓടിച്ചാൽ: 100 രൂപ
  • സീറ്റ് ബെൽറ്റ് ധരിക്കാതെ ഡ്രൈവിങ്: 100 രൂപ
  • വായു/ ശബ്ദ മലിനീകരണം: 1000 രൂപ
  • നിയമപരമായി വാഹനം ഓടിക്കാൻ അധികാരമില്ലാത്ത ആൾ ഓടിച്ചാൽ
  • വാഹനത്തിന്റെ ചുമതലയുളള ആളിൽ നിന്നോ ഉടമയിൽ നിന്നോ 1000 രൂപ പിഴ ഈടാക്കാം. 3 മാസം തടവും ലഭിക്കാം.
  • ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര: 1000 രൂപ
  • രജിസ്ട്രേഷൻ നടത്താത്ത വാഹനം ഓടിച്ചാൽ 2000-5000 രൂപ പിഴ. കുറ്റം ആവർത്തിച്ചാൽ ഒരു വർഷം തടവോ 5000 -10,000 രൂപ പിഴയോ.
  • ലൈസൻസ് ഇല്ലാതെ വണ്ടിയോടിച്ചാൽ 3 മാസം തടവിനോ 500 രൂപ പിഴയോ ആണു ശിക്ഷ. ലൈസൻസ് അയോഗ്യത നേരിടുന്നവർ വീണ്ടും ലൈസൻസിന് അപേക്ഷിക്കുകയോ കരസ്ഥമാക്കുകയോ ചെയ്താൽ 500 രൂപ പിഴയോ 3 മാസം തടവോ ലഭിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it