18 കഴിഞ്ഞവര്‍ അറിയാന്‍, വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതല്‍

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മെയ് ഒന്നുമുതല്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയതിന് പിന്നാലെ വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. ഇതിന് മുന്നോടിയായുള്ള രജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതല്‍ തുടങ്ങും. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നത് പ്രകാരമായിരിക്കും വാക്‌സിന്‍ ലഭ്യമാകുക. ഏത് ദിവസമാണ് വാക്‌സിന്‍ സ്വീകരിക്കുന്നതെന്നും സ്വീകരിക്കേണ്ട കേന്ദ്രവും ഇതുവഴി സെലക്ട് ചെയ്യാവുന്നതാണ്.

നിലവില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കിവരുന്നത്. മെയ് ഒന്നുമുതല്‍ വാക്‌സിന്‍ പൊതുവിപണിയിലും വില്‍ക്കുന്നതിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു.
അതേസമയം കോവിഷീല്‍ഡ് ഉല്‍പ്പാദിപ്പിക്കുന്ന സെറം ഇന്‍സ്റ്റിറ്റിയൂട്ട് വാക്‌സിനിന്റെ വില നിശ്ചയിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ വിപണിയില്‍ 600 രൂപയ്ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് സെറം അറിയിച്ചത്. എന്നാല്‍ കേരളത്തില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it