ഇന്ന് നിങ്ങളറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂലൈ 25

1. വി-ഗാര്‍ഡിന് 53 കോടി രൂപ ലാഭം

ജൂണ്‍ മുപ്പതിന് അവസാനിച്ച പാദത്തില്‍ 54 ശതമാനം ലാഭവര്‍ധനയുമായി വി-ഗാര്‍ഡ്. മുന്‍പാദത്തെ 34.5 കോടി അപേക്ഷിച്ച് ഇത് മികച്ച നേട്ടമാണ്. മൊത്തം വിറ്റുവരവ് 707 കോടി രൂപയായി. മുന്‍കൊല്ലം ഇത് 642 കോടി രൂപയായിരുന്നു.

2. വിവരച്ചോര്‍ച്ചയ്ക്ക് ഫേസ്ബുക്ക് നല്‍കിയത് 500 കോടി ഡോളര്‍ പിഴ

ബിസിനസ് താല്‍പര്യങ്ങള്‍ക്കായി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിന് ഫേസ്ബുക്കിന് 500 കോടി ഡോളര്‍ പിഴ (34000 കോടി രൂപയോളം). യുഎസ് ഭരണകൂടമാണ് അനാരോഗ്യപ്രവണതകള്‍ നിരോധിക്കുന്നതിന്റെ ഭാഗമായി ഫേസ്ബുക്കിന് പിഴ ചുമത്തിയത്. ആപ്പ്, ലൈക്ക്‌സ്, എന്നിവയുടെ താല്‍പര്യങ്ങള്‍ മനസ്സിലാക്കി ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയതാണ് സ്വകാര്യതയ്ക്കു മേലുള്ള ഫേസ്ബുക്കിന്റെ കൈകടത്തലിനെ യുഎസ് കുടുക്കിയത്.

3. കേരള സര്‍ക്കാര്‍ ഭൂമി വാങ്ങുന്നതിലൂടെ ഫാക്ടിന് പുതുജീവന്‍

ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡിന്റെ (FACT) 481.79 ഏക്കര്‍ സ്ഥലം കേരള സര്‍ക്കാരിന് വില്‍ക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനമായി. സ്ഥലം വിറ്റു കിട്ടുന്ന തുക ഫാക്ട് പുനരുദ്ധാരണം, കടം നികത്തല്‍ എന്നിവയ്ക്കു പുറമെ ഫാക്ടിന്റെ സുസ്ഥിര വികസനത്തിനുള്ള പുതിയ പദ്ധതികള്‍ക്കുമായി വിനിയോഗിക്കും.

4. സംസ്ഥാന സ്കീമുകൾക്ക് ആധാർ ഉപയോഗിക്കാം

സംസ്ഥാന സ്കീമുകൾക്കും സബ്‌സിഡികൾക്കും ആധാർ ഉപയോഗിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം. ഇതിനായി ആധാർ ഭേദഗതി ബില്ലിൽ പുതിയ വ്യവസ്ഥ എഴുതിച്ചേർത്തു. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണിതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.

5. അതനു ചക്രവർത്തി പുതിയ ഡിഇഎ സെക്രട്ടറി

പുതിയ ധനകാര്യ വകുപ്പ് സെക്രട്ടറിയായി അതനു ചക്രവർത്തിയെ നിയമിച്ചു. നിലവിലെ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗിനെ ഊർജ്ജ വകുപ്പ് സെക്രട്ടറിയാക്കും. 2019 സാമ്പത്തിക വർഷത്തിൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് മേധാവിയായിരിക്കെ 80,000 കോടി രൂപയുടെ ഡിസ്ഇൻവെസ്റ്റ്മെന്റ് ടാർഗറ്റ് വിജയകരമായിരുന്നു അദ്ദേഹം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it