വി പി നന്ദകുമാർ ഐഐഎംകെ ബോർഡ് ഓഫ് ഗവർണേഴ്‌സിൽ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്-കോഴിക്കോടിന്റെ (ഐഐഎംകെ) ബോർഡ് ഓഫ് ഗവർണേഴ്സ് അംഗമായി മണപ്പുറം ഫിനാൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ വി.പി നന്ദകുമാറിനെ നിയമിച്ചു.

2019 ജനുവരി 19 മുതൽ നാല് വർഷത്തേക്കാണ് ബോർഡംഗമായി അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നത്.

സ്വര്‍ണപ്പണയ രംഗത്തെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ ഇന്ത്യയില്‍ തന്നെ ആദ്യമായി ലിസ്റ്റിംഗ് നടത്തിയ മണപ്പുറം ഇന്ന് 28 സംസ്ഥാനങ്ങൡ 4000ത്തിലേറെ ശാഖകളും കാല്‍ ലക്ഷത്തോളം ജീവനക്കാരുമുള്ള പ്രസ്ഥാനവുമായി വളര്‍ന്നതു പിന്നില്‍ വി പി നന്ദകുമാറിന്റെ നവീന ആശയങ്ങളും സംരംഭകത്വമികവും നിര്‍ണായക പങ്കാണ് വഹിച്ചിരിക്കുന്നത്.

ബാങ്കിംഗ് ഇതര ധനകാര്യ സേവന രംഗത്ത് ടെക്‌നോളജിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടു കൂടിയാണ് നന്ദകുമാര്‍ മണപ്പുറത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നത്‌.

പിതാവിന്റെ മരണത്തെ തുടര്‍ന്ന് 1986ല്‍ മണപ്പുറം ഫിനാന്‍സിന്റെ സാരഥ്യം വി പി നന്ദകുമാര്‍ ഏറ്റെടുക്കുമ്പോള്‍ ഏതാനും ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരു ഓഫീസും വിരലിലെണ്ണാവുന്ന ജീവനക്കാരും മാത്രമാണുണ്ടായിരുന്നത്. പിന്നീട് പരമ്പരാഗത സ്വര്‍ണപ്പണയ സ്ഥാപനങ്ങളുടെ പാത വിട്ട് സഞ്ചരിച്ച മണപ്പുറം കേരളത്തില്‍ നിന്ന് ആദ്യമായി ക്രെഡിറ്റ് റേറ്റിംഗ് നേടി, തുടര്‍ന്ന് വിദേശ ഫണ്ടുകളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചും വളര്‍ച്ചയുടെ പുതിയ പടവുകള്‍ താണ്ടുകയായിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it