എന്താണ് മാസ്ക്ഡ് ആധാർ? എങ്ങനെ ഡൗൺലോഡ് ചെയ്യാം 

ആധാറിന്റെ സുരക്ഷയെ ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഏർപ്പെടുത്തിയതാണ് മാസ്ക്ഡ് ആധാർ എന്ന സംവിധാനം.

ആധാറിന്റെ ഇലക്ട്രോണിക് പതിപ്പ് (ഇ-ആധാർ) ഡൗൺലോഡ് ചെയ്യുമ്പോൾ സാധാരണയായി നമ്മുടെ 12 അക്ക ആധാർ നമ്പർ കാണിച്ചിരിക്കും. ആധാർ നമ്പർ പരസ്യമാക്കാൻ താല്പര്യമില്ലാത്തവക്ക് ഇ-ആധാറിന്റെ തന്നെ 'മാസ്ക്ഡ്' ആധാർ ഡൗൺലോഡ് ചെയ്യാം.

ഇതിൽ ആധാർ നമ്പറിന്റെ അവസാന നാലക്കങ്ങൾ മാത്രമേ കാണാൻ സാധിക്കൂ. മറ്റ് നമ്പറുകൾ മറച്ചിരിക്കും. ഇതാണ് മാസ്ക്ഡ് ആധാർ.

ആധാർ ആക്ട് പ്രകാരം ആധാർ കാർഡ് പോലെ തന്നെ ഉപയോഗിക്കാവുന്നതാണ് ഇ-ആധാർ. പാസ്‍വേഡ് സംരക്ഷണമുണ്ട്. യുഐഡിഎഐയുടെ ഡിജിറ്റൽ സിഗ്‌നേച്ചർ ഉള്ള രേഖയാണിത്.

യുഐഡിഎഐ https://eaadhaar.uidai.gov.in/#/ എന്ന ലിങ്കിൽ ഇ-ആധാർ ഡൗൺലോഡ് ചെയ്യാം.

തെരഞ്ഞെടുക്കാൻ രണ്ട് ഓപ്‌ഷൻ തരും. 1) റെഗുലർ ആധാർ 2) മാസ്ക്ഡ് ആധാർ. ഒടിപി വെരിഫിക്കേഷൻ ഉണ്ടായിരിക്കും. ആധാർ നമ്പർ, വെർച്വൽ ഐഡി, എൻറോൾമെൻറ് ഐഡി ഇവയിലേതെങ്കിലും ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാം.

എം ആധാർ മൊബീൽ ആപ്പ്ളിക്കേഷൻ വഴിയും ഇത് സാധ്യമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it