ഇന്ന് നിങ്ങളറിയേണ്ട അഞ്ച് പ്രധാന വാര്‍ത്തകള്‍; ഒക്ടോബര്‍ 9

ആറുവര്‍ഷം കൊണ്ട് 500 കോടി രൂപ സാമ്പത്തിക സഹായമെത്തും,സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് ശക്തി പകര്‍ന്ന് ലോകബാങ്ക് പദ്ധതി ; കൂടുതല്‍ പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

-Ad-
1. ആറുവര്‍ഷം കൊണ്ട് 500 കോടി രൂപ സാമ്പത്തിക സഹായമെത്തും; സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് ശക്തി പകര്‍ന്ന് ലോകബാങ്ക് പദ്ധതി

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് കേരളം. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന സ്റ്റാര്‍സ് (സ്ട്രെങ്തനിങ് ടീച്ചിങ്-ലേണിങ് ആന്‍ഡ് റിസല്‍ട്‌സ് ഫോര്‍ സ്‌റ്റേറ്റ്‌സ്) പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറു വര്‍ഷം കൊണ്ട് 500 കോടി രൂപ ഈ വിഭാഗത്തിലേക്കെത്തും.

2. ബിപിസിഎല്‍ വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം കേരളത്തിന്റെ ഭാവിക്ക് വെല്ലുവിളി; മന്ത്രി തോമസ് ഐസക്

ബിപിസിഎല്‍ വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം കേരളത്തിന്റെ ഭാവിക്ക് നേരെയുള്ള വെല്ലുവിളിയെന്ന് സംസ്ഥാന ധനമന്ത്രി ടിഎം തോമസ് ഐസക്. ഇന്ത്യയിലെ എട്ട് മഹാരത്‌ന കമ്പനികളിലൊന്നായ ഭാരത് പെട്രോളിയത്തെ വില്‍ക്കാനുള്ള നീക്കത്തെ ചെറുക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി വ്യക്തമാക്കി.

3. റിലയന്‍സ് മ്യൂച്വല്‍ഫണ്ട് ഇനി നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട്

റിലയന്‍സ് മ്യൂച്വല്‍ഫണ്ടിന്റെ 75% ഓഹരികളും നിപ്പോണ്‍ ഇന്ത്യ സ്വന്തമാക്കി. സുന്‍ദീപ് സിക്ക സി.ഇ.ഒ സ്ഥാനത്ത് തുടരും. ധനകാര്യ മേഖലയിലെ ഏറ്റവും വലിയ എഫ്ഡി നിക്ഷേപങ്ങളില്‍ ഒന്നാണിത്.

-Ad-
4. ഉല്‍പ്പന്നങ്ങള്‍ ഡ്രോണ്‍ വഴി എത്തുന്ന പദ്ധതിക്ക് ഉടന്‍ തീരുമാനമാകും

രാജ്യത്ത് വാണിജ്യാടിസ്ഥാനത്തില്‍ ഡ്രോണുകളുടെ(ആളില്ലാ വിമാനം)ഉപയോഗം യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി സ്വീകരിച്ചു. കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ പരിശോധിക്കുകയാണ്.

5. ആറുമാസത്തില്‍ വിറ്റുപോയത് ഒരു നാനോ മാത്രം; കമ്പനി അടച്ചുപൂട്ടലിലേക്കെന്ന് സൂചന

ഏറെ പ്രതീക്ഷകളോടെ നിരത്തിലെത്തിയ ടാറ്റ നാനോ നിര്‍മാണം നിലച്ചതായി റിപ്പോര്‍ട്ട്. 2019 ല്‍ ആകെ വിറ്റുപോയത് ഒരു നാനോ കാര്‍ മാത്രമാണെന്നും പുതിയതായി നിര്‍മാണം നടന്നിട്ടില്ലെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിഎസ് 6 അനുസരിച്ചുള്ള പുതിയ സുരക്ഷാ മാനദണ്ഡങ്ങളില്‍ നാനോ പെട്ടിട്ടില്ല എന്നതും അഭ്യൂഹങ്ങള്‍ക്ക് വഴി വെക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here