അനില്‍ അംബാനിയുടെ മുംബൈയിലെ ആസ്ഥാനം യെസ് ബാങ്ക് പിടിച്ചെടുത്തു

2900 കോടിയുടെ കിട്ടാക്കടം വസൂലാക്കുക ലക്ഷ്യം

Yes Bank takes over Anil Ambani's HQ in Mumbai
-Ad-

2900 കോടി രൂപയുടെ കിട്ടാക്കടം വസൂലാക്കാന്‍ അനില്‍ അംബാനിയുടെ മുംബൈയിലെ റിലയന്‍സ് ഗ്രൂപ്പ് ആസ്ഥാനം യെസ് ബാങ്ക് പിടിച്ചെടുത്തു. സാന്താക്രൂസിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്സും ദക്ഷിണ മുംബൈയിലുള്ള രണ്ട് ഓഫീസുകളുമാണ് ബാങ്ക് കൈവശപ്പെടുത്തിയിട്ടുള്ളത്.

റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ചറിന് നല്‍കിയ വായ്പ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സാന്താക്രൂസിലെ മുംബൈ എയര്‍പോര്‍ട്ടിന് സമീപമുള്ള  ഓഫീസിലേക്ക് 2018 ലാണ് കമ്പനിയുടെ ആസ്ഥാനം മാറ്റിയത്.21,432 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഭൂമിയിലാണ് ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നത്. കോവിഡ് വ്യാപനം മൂലം അടച്ചിട്ടപ്പോള്‍ ജീവനക്കാരില്‍ പലരും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്.

റിലയന്‍സ് ക്യാപിറ്റല്‍, റിലയന്‍സ് ഹൗസിങ് ഫിനാന്‍സ്, റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ കമ്പനികളുടെ ഓഫീസുകളും ഇവിടെ തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഇവയില്‍ പല ഓഫീസുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.  അനില്‍ അംബാനി ഗ്രൂപ്പിന് വിവിധ ബാങ്കുകളിലായി  12,000 കോടിയിലേറെ ബാധ്യതയാണുള്ളത്. കമ്പനിയെസ് ബാങ്കിന് 2,892 കോടി രൂപയാണു നല്‍കാനുള്ളത്. 

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here