ടേബിള്‍സിലൂടെ 'യൊയൊസോ' ബ്രാന്‍ഡ് ഇന്ത്യയിലേക്ക്

രാജ്യാന്തര ലൈഫ്സ്‌റ്റൈല്‍ ബ്രാന്‍ഡ് ശൃംഖലയായ യൊയൊസോയുടെ രണ്ട് സ്റ്റോറുകള്‍ ബംഗളുരുവില്‍ തുറക്കുന്നു. ലുലു ഗ്രൂപ്പിനു കീഴിലുള്ള റിട്ടെയ്ല്‍ കമ്പനി ടേബ്ള്‍സ് ആണ് യൊയൊസോയെ അവതരിപ്പിക്കുന്നത്. ബംഗളുരുവിലെ വെഗ സിറ്റി മാളിലും ആര്‍എംസി ഗലേറിയ മാളിലുമായി രണ്ടു സ്റ്റോറുകള്‍ ടേബ്ള്‍സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹ്മദും യൊയൊസോ സഹസ്ഥാപകനും ഡയറക്ടറുമായ സീ വെന്‍ ലിയാങും ചേര്‍ന്ന് വ്യാഴാഴ്ച ഉല്‍ഘാടനം ചെയ്യും. മൂന്ന് വര്‍ഷത്തിനുള്ളില്‍ 150 യൊയൊസോ സ്റ്റോറുകള്‍ വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ തുറക്കാനാണ് ടേബ്ള്‍സ് ലക്ഷ്യമിടുന്നത്. വിവിധ ആഗോള ഫാഷന്‍, ടോയ്സ്, ലൈഫ്സ്‌റ്റൈല്‍ ബ്രാന്‍ഡുകളെ ടേബ്ള്‍സ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ലോകത്തൊട്ടാകെ 70 ഔട്ട്ലെറ്റുകളാണ് ടേബ്ള്‍സിനുള്ളത്. 2020ഓടെ ഇത് 300 ആക്കാനാണു പദ്ധതി.

'ഒരു രാജ്യാന്തര ജനപ്രിയ ലൈഫ്സ്‌റ്റൈല്‍ ശൃംഖലയെ കൂടി ഇന്ത്യയില്‍ എത്തിക്കാനായതില്‍ സന്തോഷമുണ്ട്. ലളിതവും ഫാഷനബ്ളും ട്രെന്‍ഡിയുമായ വിവിധ നിത്യോപയോഗ ഉല്‍പ്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ യൊയൊസോ ലഭ്യമാക്കുന്നു. ഇത് ഇന്ത്യയിലെ ഉപഭോക്താക്കള്‍ സ്വീകരിക്കുമെന്നുറപ്പാണ്,' അദീബ് പറഞ്ഞു.

'പ്രതീക്ഷയുടേയും ഫാഷന്റേയും നാടായ ഇന്ത്യയിലേക്ക് യൊയൊസോ ബ്രാന്‍ഡിനെ ടേബ്ള്‍സുമായി ചേര്‍ന്ന് എത്തിക്കാനായതില്‍ സന്തോഷം. ഈ സംയുക്ത സംരഭത്തിലൂടെ യൊയൊസോയെ ടേബ്ള്‍സ് ഇന്ത്യന്‍ ചില്ലറ വില്‍പ്പന രംഗത്തെ മുന്‍നിര ബ്രാന്‍ഡാക്കി വികസിപ്പിക്കുമെന്ന വിശ്വാസവുമുണ്ട്,' യൊയൊസോ സഹസ്ഥാപകന്‍ സീ വെന്‍ ലിയാങ് പറഞ്ഞു.

2014ല്‍ ചൈനയിലെ യിവുവു ആസ്ഥാനമായി മാ ഹുവാന്‍ സ്ഥാപിച്ച യൊയോസോക്ക് 36 രാജ്യങ്ങളിലായി ആയിരത്തിലേറെ സ്റ്റോറുകളുണ്ട്. ടേബ്ള്‍സുമായി ചേര്‍ന്നാണ് യൊയൊസോ ഇന്ത്യയിലെത്തിയത്.

ആദ്യ ഘട്ടത്തില്‍ 30 സ്റ്റോറുകള്‍ തുറക്കാനാണ് പദ്ധതി. സൗന്ദര്യ വര്‍ധക വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍, ഗിഫ്റ്റുകള്‍, ഫാഷന്‍ ബാഗുകള്‍, സ്റ്റേഷനറി, ഇറക്കുമതി ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങി അയ്യായിരത്തിലേറെ ഉല്‍പ്പന്നങ്ങള്‍ ഉന്നത ഗുണനിലവാരത്തിലും താങ്ങാവുന്ന വിലയിലും യൊയൊസോ സ്റ്റോറുകള്‍ വഴി വില്‍ക്കുന്നു. ട്രെന്‍ഡുകള്‍ക്കും ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് ഓരോ മാസവും 500 പുതിയ ഉല്‍പ്പന്നങ്ങളാണ് യൊയൊസോ അവതരിപ്പിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it