ഇന്ത്യയില്‍ ഒരു മില്യണ്‍ ജോലികള്‍ സൃഷ്ടിക്കാന്‍ ആമസോണ്‍

''മോസ്റ്റ് അട്രാക്റ്റീവ് എംപ്ലോയര്‍ ബ്രാന്‍ഡ്'' ആയി ആമസോണും ഇന്ത്യയില്‍ ജോലി ചെയ്യാന്‍ പറ്റിയ ഏറ്റവും മികച്ച രണ്ടാമത്തെ കമ്പനിയായി ലിങ്ക്ഡിനും

jeff bezos
-Ad-

ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ ഇന്ത്യയില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് പ്രത്യക്ഷമായും പരോക്ഷമായും ഒരു മില്യണ്‍ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ പദ്ധതിയിടുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കണ്ടന്റ് ക്രിയേഷന്‍, റീറ്റെയ്ല്‍, സ്‌കില്‍ ഡെവലപ്‌മെന്റ് മേഖലകളിലായിരിക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്.

നിലവില്‍ ആമസോണ്‍ ഇന്ത്യയില്‍ ഏഴ് ലക്ഷം പേര്‍ക്കാണ് തൊഴില്‍ കൊടുത്തിരിക്കുന്നത്. 2025ഓടെ ജീവനക്കാരുടെ എണ്ണം 1.7 മില്യണ്‍ ആക്കുകയാണ് ലക്ഷ്യം. 2014 മുതല്‍ ആമസോണ്‍ ജീവനക്കാരുടെ എണ്ണത്തില്‍ നാല് മടങ്ങ് വളര്‍ന്നു.

-Ad-

ഇന്ത്യയിലെത്തിയ ആമസോണ്‍ മേധാവി ജെഫ് ബെസോസ് രാജ്യത്തെ ബിസിനസുകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനായി ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അടിസ്ഥാനസൗകര്യം, ടെക്‌നോളജി, ലോജിസ്റ്റിക്‌സ് എന്നീ മേഖലകളിലും കമ്പനി നിക്ഷേപം നടത്തും.

”മോസ്റ്റ് അട്രാക്റ്റീവ് എംപ്ലോയര്‍ ബ്രാന്‍ഡ്” ആയി ആമസോണ്‍ ഇന്ത്യയെ റാന്‍ഡ്‌സ്റ്റഡ് തെരഞ്ഞെടുത്തിരുന്നു. ഇന്ത്യയില്‍ ജോലി ചെയ്യാന്‍ പറ്റിയ ഏറ്റവും മികച്ച രണ്ടാമത്തെ കമ്പനിയായി ലിങ്ക്ഡിനും ആമസോണ്‍ ഇന്ത്യയെ തെരഞ്ഞെടുത്തിരുന്നു.

തങ്ങളുടെ ജീവനക്കാരില്‍ നിന്നുള്ള വലിയ സംഭാവനയും ആമസോണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചെറുകിട ബിസിനസുകളുടെ ക്രിയാത്മകതയും ഷോപ്പിംഗ് ചെയ്യുന്ന ഉപഭോക്താക്കളുടെ ഉല്‍സാഹവും ജെഫ് ബെസോസ് എടുത്തുപറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here