സുഡാനി ഫ്രം നൈജീരിയ

അടുത്ത കാലംവരെ ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെട്ടിരുന്ന ആഫ്രിക്ക ഇന്ന് അവസരങ്ങളുടെ ഒരു പറുദീസയാണ്, 54 രാജ്യങ്ങളാണ് ഈ വന്‍കരയിലുള്ളത്, ചരിത്രം മുഴുവന്‍ നമ്മോടു പറയുന്നത് വികസിത രാജ്യങ്ങള്‍ അവരോട് ചെയ്ത ചൂഷണത്തെക്കുറിച്ചാണ്, അല്‍പ്പം വൈകിയാണെങ്കിലും ഇന്നിപ്പോ ആഫ്രിക്കന്‍ രാജ്യങ്ങള്‍ വികസനത്തിന്റെ പാതയിലാണ്. കറുപ്പിന്റെ ഭംഗിയും ശക്തിയും അവര്‍ ലോകത്തോട് വിളിച്ചു പറയുകയാണ്. വടക്കെന്നും തെക്കെന്നും കിഴക്കും പടിഞ്ഞാറുമായി നാം ആഫ്രിക്കന്‍ രാജ്യങ്ങളെ തരംതിരിക്കുന്നു. ലോകത്തിലെ ഏറ്റവും സുന്ദരികളുള്ള ഒരു വടക്കന്‍ ആഫ്രിക്കന്‍ രാജ്യമാണ് മൊറോക്കോ, സൗന്ദര്യത്തിന്റെ അവസാന വാക്കായ ക്ലീയോപാട്രയുടെ നാടാണ് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഈജിപ്ത്.

ഫുട്‌ബോളിന്റെ രാജകുമാരന്മാരുടെ നാടാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍, നമ്മുടെ ഊട്ടി പോലെ മനോഹരമായ കാലാവസ്ഥയുള്ള രാജ്യമാണ് എത്യോപ്യ. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ നിക്ഷേപവും രത്നങ്ങളും ഒരുകാലത്തു ആഫ്രിക്കയില്‍ ആയിരുന്നെങ്കിലും അതെല്ലാം ചുളുവില്‍ അടിച്ചുമാറ്റിയ വിദേശികള്‍ ഇന്ന് മൊബീല്‍ ബാറ്ററിയുടെ ഏറ്റവും വലിയ അസംസ്‌കൃത വസ്തുവായ കോബാള്‍ട്ടിന്റെ പിന്നാലെ ഇപ്പോള്‍ മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോവില്‍ അലയുകയാണ്.

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട എന്ന ഒരു കുഞ്ഞന്‍ രാജ്യം എങ്ങനെ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ സാമ്പത്തിക സാമൂഹിക വികസനത്തിന്റെ ചിറകിലേറി എന്നത് ഇന്ന് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്ന ഒരു മാതൃകയാണ്. എട്ടു ലക്ഷത്തോളും ആളുകളുടെ വംശഹത്യ നടന്ന ഒരു രാജ്യം രണ്ടു പതിറ്റാണ്ടു കഴിഞ്ഞപ്പോള്‍ സമഗ്ര വികസനത്തിന്റെ ഒരു മാതൃക ആയി മാറുന്ന ഒരു കാഴ്ചയാണത്. ലോക വ്യാപാരത്തിന്റെ തൊണ്ണൂറു ശതമാനവും ജലമാര്‍ഗം ആയതുകൊണ്ട് ഒരു രാജ്യത്തിന്റെ ലോക വ്യാപാര വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഒരു തുറമുഖം പോലും ഇല്ലാത്ത ഒരു രാജ്യം ആഫ്രിക്കയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിമാന കമ്പനി തുടങ്ങിയാണ് മറ്റുള്ളവരെ ഞെട്ടിച്ചത്.

വികസനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി അഴിമതി ആണെന്ന് തിരിച്ചറിഞ്ഞ ഒരു പ്രസിഡന്റ്, പോള്‍ കഗാമേ, തങ്ങളുടെ തലമുറയോട് സ്വപ്‌നം കാണാന്‍ പറയുകയും ആ സ്വപ്‌നങ്ങള്‍ക് ചിറകു വിരിക്കാന്‍ ഒരു അഴിമതി രഹിത ഭരണം കാഴ്ചവെക്കുകയും ചെയ്തപ്പോള്‍ രണ്ടായിരം ആണ്ടുമുതല്‍ തുടര്‍ച്ചയായി ആ രാജ്യം എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ച നേടുന്നത് കണ്ട അയല്‍രാജ്യങ്ങള്‍ തങ്ങള്‍ക്കും വേണം ഒരു പോള്‍ കാഗമേ എന്ന് ആവശ്യപ്പെടുന്നതില്‍ അതിശയോക്തി എന്ത്?

മലയാളികള്‍ ഹിന്ദി പറയാത്തതുകൊണ്ടും അടുത്ത തലമുറയെ ഹിന്ദി പഠിപ്പിക്കാത്തതു കൊണ്ടും കേരളത്തിലെ ബിസിനസുകള്‍ വളരെ കുറച്ചു മാത്രമേ വടക്കെ ഇന്ത്യയിലേക്ക് വികസിച്ചൊള്ളു! മലയാളി ഇപ്പോഴും തങ്ങളുടെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും രീാലളീൃ ്വേീില വിട്ട് മുന്നേറുന്നില്ല. ഇതേ കാരണംകൊണ്ട് കൂടിയാണ് നമ്മുടെ ബിസിനസുകള്‍ അങ്ങ് ഗള്‍ഫ് രാജ്യങ്ങളില്‍ തഴച്ചു വളരുന്നതും അതിനപ്പുറം വളരാത്തതും. ഗള്‍ഫില്‍ നിന്നും ഒരു വിളിപ്പാടകലെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ മലയാളിക്ക് വലിയ അവസരങ്ങളൊരുക്കും.

ആഫ്രിക്കയിലേക്ക് വണ്ടി കയറാം!

ആരോഗ്യ മേഖലയില്‍ മുന്‍പന്തിയിലുള്ള കേരളത്തിലെ ആശുപത്രികള്‍ക്ക് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കടന്നു ചെന്നുകൂടെ? ഒരു കാലത്തു ഇംഗ്ലീഷ് കോളനികളായിരുന്ന, ഇപ്പോള്‍ ഇംഗ്ലീഷ് സംസാരിക്കുന്ന കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പൊതുവെ സമാധാന അന്തരീക്ഷമുള്ള രാജ്യങ്ങളാണ്. ഒറ്റപ്പെട്ട ഒരു കമ്പനി പോകുന്നതിനു പകരം കുറെ ആശുപത്രികള്‍ ചേര്‍ന്ന് ഒരു കണ്‍സോര്‍ഷ്യം ഉണ്ടാക്കട്ടെ, എന്നിട്ടു അതിന്റെ നേതൃത്വത്തില്‍ പോയാല്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാകും.

ചൈനീസ് കമ്പനികള്‍ സാധാരണ ചെയ്യുന്നതുപോലെ ആശുപത്രി പണിയാന്‍ നിര്‍മാണ കമ്പനികള്‍ക്കുകൂടെ പോകാം. നമ്മുടെ കയ്യില്‍ എല്ലാം ഉണ്ട്, അവിടെ ആശുപത്രികള്‍ ഉണ്ടാക്കാം, ഡോക്ടര്‍മാരും നേഴ്‌സ്മാരും കൂടെ രോഗ നിര്‍ണയ സംവിധാനങ്ങളും പോകട്ടെ, ഗുജറാത്തില്‍ നിന്നും കുറച്ച് മരുന്ന് കമ്പനികളെയും അവിടെ എത്തിച്ചാല്‍ നമുക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല.

കേരളത്തില്‍ ഇപ്പോള്‍ സ്വാശ്രയ കോളെജുകള്‍ ധാരാളമുണ്ട്, പല കോളെജുകളും ഇപ്പോള്‍ നിലനില്‍പ്പിന്റെ നെട്ടോട്ടത്തിലാണ്. ഇവരും ആഫ്രിക്കയിലേക്ക് ഒന്ന് വണ്ടി കയറിയാല്‍ സഫാരി കണ്ട്, അവിടത്തെ ബിസിനസ് സാധ്യതകള്‍ ഒക്കെ മനസിലാക്കിയാല്‍ കുടിയേറ്റത്തില്‍ തല്‍പ്പരരായ മലയാളി ഇനി ആഫ്രിക്കയെ കീഴടക്കിയേ തിരികെ വരൂ.

ഇപ്പറഞ്ഞ രാജ്യങ്ങളിലൊക്കെ ഇപ്പോഴേ മലയാളി സമാജവും ആളുകളിയും ഒക്കെ ഉണ്ട്. ഒട്ടുമിക്ക കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും നമ്മുടെ രമേശ് പിഷാരടിയുടെ േെമിറൗു കോമഡി കടന്നു ചെന്നിട്ടുമുണ്ട്. നമ്മുടെ യൂസഫ് അലി വളരെ വേഗം ഇവിടെയൊക്കെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങും, ബിസിനസ് ഒക്കെ പച്ചപിടിച്ചു നാല് ചക്രം ഉണ്ടാക്കി തിരിച്ചുവരുന്ന മലയാളിയെ നമ്മുക്ക് വിളിക്കാം 'സുഡാനി ഫ്രം നൈജീരിയ'

Judy Thomas
Judy Thomas  

Related Articles

Next Story

Videos

Share it