വരുമാനം നേടാം, വ്‌ളോഗിംഗിലൂടെ

രതീഷ് ആര്‍ മേനോന്‍

എഴുത്തുകളുടെ കാലം അഥവാ ബ്ലോഗിംഗ് കഴിഞ്ഞു. ഇപ്പോള്‍ വീഡിയോകളുടെ കാലമാണ്. വീഡിയോകള്‍ സ്വന്തമായി നിര്‍മിക്കുന്നവരാണ് വ്‌ളോഗര്‍മാര്‍. ഫേസ്ബുക്ക്, യൂട്യൂബ്, ടിക്‌ടോക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ യിലൂടെയൊക്കെ ഒട്ടനവധി വ്ളോഗര്‍മാരെ കാണാം. കേരളത്തില്‍ നിലവില്‍ എട്ട് ലക്ഷം രൂപവരെ മാസവരുമാനമുള്ള വ്ളോഗര്‍മാരുണ്ട്. എങ്ങനെയാണ് ഇവര്‍ വരുമാനം നേടുന്നത്? യൂട്യൂബും ഫേസ്ബുക്കും അവരുടെ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന വീഡിയോകളില്‍ ആളുകള്‍ കാണുന്നത് അനുസരിച്ച് പ്രദര്‍ശിപ്പിക്കുന്ന പരസ്യത്തിന്റെ വരുമാനത്തില്‍ നിന്ന് 60 ശതമാനം വ്‌ളോഗര്‍ക്ക് നല്‍കുന്നു. ഇതുകൂടാതെ ഫ്ളിപ് കാര്‍ട്ട്, ആമസോണ്‍ പോലെയുള്ളവ അവരുടെ വെബ്‌സൈ റ്റിലെ പ്രോഡക്റ്റുകളുടെ ലിങ്ക് വ്ളോഗര്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകളുടെ ഡിസ്‌ക്രിപ്ഷനില്‍ ചേര്‍ക്കാറുണ്ട്. ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വരുന്ന ഓരോ പര്‍ച്ചേസിനും വ്ളോഗര്‍ക്ക് നിശ്ചിത കമ്മീഷനും നല്‍കുന്നു. അഫിലിയേറ്റ് കമ്മീഷന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.

എങ്ങനെയൊരു വ്‌ളോഗറാം?

ഏത് മേഖലയിലും നമുക്ക് വ്ളോഗറാകാം. എല്ലാ വിഷയത്തെക്കുറിച്ചുമുള്ള പൂര്‍ണമായ അറിവുകള്‍ എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല.

അതുകൊണ്ട് ഒരു കാര്യത്തെ കുറിച്ച് കൂടുതല്‍ അറിവ് നല്‍കാനായാല്‍ ആളുകള്‍ ശ്രദ്ധിക്കും. കൃത്യമായ വിവരങ്ങളോടെ 15 ഓളം വീഡിയോകള്‍ ഒരു മാസം പോസ്റ്റ് ചെയ്യുന്ന ഒരു വ്ളോഗര്‍ക്ക് 15000 ത്തോളം വ്യൂവേഴ്സ് ലഭിച്ചാല്‍ കുറഞ്ഞത് 50,000-75,000 രൂപ വരെ വരുമാനം നേടാം. വ്‌ളോഗിംഗ് തുടങ്ങാന്‍ പ്രാഥമികമായി വേണ്ടത് സോഷ്യല്‍മീഡിയ അക്കൗണ്ട് ആണ്.

മികച്ച ക്യാമറയുള്ള ഫോണുണ്ടെങ്കില്‍ പ്രൊഫഷണല്‍ ക്യാമറ ഇല്ലാതെ തന്നെ വീഡിയോകളെടുക്കാം. വീഡിയോകള്‍ വൈറല്‍ ആകുന്നതിനനുസരിച്ച് സ്പോണ്‍സേഴ്സിനെ ലഭിക്കുകയും വരുമാനം വര്‍ധിക്കുകയും ചെയ്യും. രണ്ട് ലക്ഷം ഫോളോവേഴ്സുള്ള വ്ളോഗിന് ഏകദേശം ഒരു ലക്ഷം രൂപ വരെ വരുമാനം ലഭിക്കും. കൃത്യമായ വിവരങ്ങളും ആകര്‍ഷകമായ ശൈലിയും വിഷ്വലും വേണമെന്നു മാത്രം. കുക്കറി, ബ്യൂട്ടി ടിപ്‌സ്, ക്രാഫ്റ്റ്, യാത്ര, ടെക് എന്നിവയ്ക്കാണ് ഇപ്പോള്‍ കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ളത്.

അഭിരുചി പ്രധാനം

ആളുകള്‍ കൂടുതല്‍ സെര്‍ച്ച് ചെയ്യുന്ന വിഷയങ്ങളെക്കുറിച്ചെല്ലാം വ്ളോഗ് തുട

ങ്ങാവുന്നതാണ്. കാര്യക്ഷമാശീലവും പാഷനുമാണ് വ്ളോഗര്‍ക്ക് വേണ്ടത്. ഉദാ

ഹരണത്തിന് ടെക്നോളജിയില്‍ അഭിനിവേശമില്ലാത്തെ ഒരാള്‍ മറ്റുള്ളവരിലേക്ക് വീഡിയോ എത്തിക്കാന്‍ വേണ്ടി മാത്രം ആ വിഷയത്തിലുള്ള വ്ളോഗ് തുടങ്ങരുത്. അങ്ങനെ യാത്ര, പാചകം, ഓട്ടോമൊബീല്‍ തുടങ്ങി ഏതൊരു വിഷയത്തില്‍ വ്ളോഗ് തുടങ്ങാനാഗ്രഹിച്ചാലും അഭിരുചി പ്രധാനമാണ്. ഇന്ന് വീഡിയോ ഇട്ട് നാളെ തന്നെ ധാരാളം കാഴ്ചക്കാര്‍ എത്തണം എന്നു പ്രതീക്ഷിക്കരുത്. എന്തെങ്കിലുമൊക്കെയിട്ട് വീഡിയോയിലേക്ക് ആള്‍ക്കാരെ എത്തിക്കുന്ന 'ക്ലിക്ക് ബെയ്റ്റ്' നു പിന്നാലെ പോകരുത്. കൃത്യവും വസ്തുനിഷ്ഠവുമായ വിവരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുക. ഒരാളാകാം ആദ്യം വ്യൂവറായി എത്തുക. പലരിലേക്കും ഷെയര്‍ ചെയ്യപ്പെടാം, അത്തരത്തില്‍ നിരവധി വ്യൂവേഴ്‌സിനെ നേടാം.

ഡെയ്‌ലി

ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ

ലഭിക്കാൻ join Dhanam

Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it