പണമുണ്ടാക്കാന്‍ ഓണ്‍ലൈന്‍ സര്‍വേ

എല്ലാ കമ്പനികളും അവരുടെ പ്രൊഡക്ട്, പ്രൊജക്ട് റിസര്‍ച്ചിന്റെ ഭാഗമായി സര്‍വേകള്‍ നടത്തും. എന്നാല്‍ ഇന്ന് പല കമ്പനികളും ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ സര്‍വേകളെയാണ്. നേരിട്ട് ചെയ്തു കൊടുക്കാന്‍ ആളെ കിട്ടാത്തതും മറ്റുമാണ് കമ്പനികളെ ഓണ്‍ലൈന്‍ ലോകത്തേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. അതെന്തായാലും സര്‍വേ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഗുണമായിരിക്കുകയാണ്.

നിരവധി വെബ്സൈറ്റുകളാണ് സര്‍വേ സൗകര്യം ചെയ്തുതരുന്നത്. ഇതില്‍ സൗജന്യമായി സൈന്‍അപ്പ് ചെയ്യാനും 0.5 ഡോളര്‍ മുതല്‍ 20 ഡോളര്‍ വരെ ഒരു സര്‍വേയ്ക്ക് നേടാനും പറ്റും.

നിങ്ങള്‍ താമസിക്കുന്ന രാജ്യം, നിങ്ങള്‍ ഏറ്റെടുക്കുന്ന ജോലി എന്നിവ അനുസരിച്ച് ഈ തുക മാറിവരും. വളരെ സിംപിളായ ചോദ്യങ്ങളായിരിക്കും സര്‍വേയില്‍ ഉണ്ടാവുക. എല്ലാം ഓപ്ഷണല്‍ ആയിരിക്കും. അതെ/അല്ല മോഡലിലുള്ള ചോദ്യങ്ങളുമുണ്ടാവും. കൂടുതല്‍ സമയം ചെലവഴിക്കേണ്ട സര്‍വേയാണെങ്കില്‍ അതിനനുസരിച്ച് പണവും ലഭിക്കും. വയസ്, കുടുംബ പശ്ചാത്തലം, വിദ്യാഭ്യാസം, ജീവിതരീതി, പ്രദേശം തുടങ്ങിയ വിവരങ്ങളാണ് സര്‍വേയിലൂടെ ചോദിക്കുക. വ്യാജ വിവരങ്ങള്‍ നല്‍കാന്‍ ശ്രമിക്കരുത്. പിടിക്കപ്പെടുകയും പിന്നീട് ഒരു സര്‍വേയും ലഭിക്കാതിരിക്കുകയും ചെയ്യും.

ചില സര്‍വേ വെബ്സൈറ്റുകള്‍


Worthy-Shout - http://www.worthyshout.in/
2013 ല്‍ ശ്രീധര്‍ മണി സ്ഥാപിച്ച കമ്പനിയാണിത്. ദക്ഷിണേന്ത്യ ആസ്ഥാനമായുള്ള, വിവിധ രാജ്യങ്ങള്‍ ആശ്രയിക്കുന്ന വെബ്സൈറ്റാണിത്. 10 ലക്ഷം അംഗങ്ങളാണ് ഇവരുടെ ഡാറ്റാബേസിലുള്ളത്.

ClixSense - https://www.ysense.com/
യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍വേ വെബ്സൈറ്റാണ് ക്ലിക്ക്സെന്‍സ്. അതുകൊണ്ടു തന്നെ കൂടുതല്‍ പണമുണ്ടാക്കാന്‍ സഹായകമാവുന്ന വെബ്സൈറ്റാണിത്.

Swagbucks - https://www.swagbucks.com/
ഓണ്‍ലൈന്‍ സര്‍വേയ്ക്ക് പുറമെ, പണമുണ്ടാക്കാനുള്ള മറ്റു ചില അവസരങ്ങളും നല്‍കുന്ന വെബ്സൈറ്റാണ് സ്വാഗ്ബക്ക്സ്. പോളിംഗ് ചെയ്യുക, ഉല്‍പ്പന്നം പരീക്ഷിക്കുക തുടങ്ങിയ ഒാപ്ഷനുകളുമുണ്ട്.

സര്‍വേ എങ്ങനെ ലഭിക്കും?
മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനികളുമായി ടൈഅപ്പിലുള്ള ഓണ്‍ലൈന്‍ വെബ്സൈറ്റുകളാണ് നമുക്ക് സര്‍വേ നല്‍കുക. എം.എന്‍.സികള്‍ മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനികളെയാണ് സമീപിക്കുക. സര്‍വേയില്‍ നമ്മള്‍ പങ്കെടുക്കുന്നതോടെ, മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയുടെ കോടിക്കണക്കിന് ആളുകളിലൊരാളാവുകയാണ് നമ്മള്‍. അപ്പോള്‍ ഒരു സര്‍വേ കൊണ്ട് നിങ്ങളുടെ പണി തീരില്ല. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ സര്‍വേ നോട്ടിഫിക്കേഷന്‍ വന്നുകൊണ്ടിരിക്കും.

രാജ്യം, വിദ്യാഭ്യാസം മറ്റു കാര്യങ്ങള്‍ എന്നി വയെ ആശ്രയിച്ചാണ് സര്‍വേകള്‍ ലഭിക്കുക. അപ്പോള്‍ ചെയ്യാവുന്നത്, ഇതുപോലുള്ള നിരവധി വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുകയാണ്. 20 വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ മിനിമം 30 സര്‍വേയെങ്കിലും ലഭിക്കും. ബാക്കി നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിനനുസരിച്ച് ലഭിച്ചുകൊണ്ടിരിക്കും.

പണം എങ്ങനെ ലഭിക്കും?
നമ്മുടെ ഇ- മെയ്‌ലുമായി ലിങ്ക് ചെയ്തായിരിക്കും സര്‍വേകള്‍ ലഭിക്കുക. ഇത് ചെയ്തുകഴിഞ്ഞാല്‍ നമ്മുടെ എക്കൗണ്ടില്‍ പോയ്ന്റുകളെത്തും. പിന്നീട് ഈ പോയ്ന്റുകള്‍ ക്യാഷാക്കി മാറ്റാനോ ആമസോണില്‍ ഗിഫ്റ്റ് വൗച്ചറാക്കി മാറ്റാനോ സാധിക്കും. PayPal വഴിയാണ് ക്യാഷ് എക്കൗണ്ടിലെത്തിക്കാനാവുക. ഇന്ത്യയിലെ ഏത് ബാങ്ക് എക്കൗണ്ടിലേക്കും പണം ലഭിക്കാന്‍, PayPal.com ല്‍ കയറി സൗജന്യമായി എക്കൗണ്ട് ക്രിയേറ്റ് ചെയ്യാവുന്നതേയുള്ളൂ.



Razack M. Abdullah
Razack M. Abdullah  

Senior Sub Editor

Related Articles

Next Story

Videos

Share it