ടാക്‌സ് പ്രൊഫഷണലുകള്‍ക്ക് ഗള്‍ഫില്‍ നല്ല കാലം

ള്‍ഫില്‍ തൊഴില്‍ പ്രതിസന്ധിയാണ്. മലയാളികള്‍ കൂട്ടത്തോടെ തിരികെ പോരേണ്ടി വരും എന്നിങ്ങനെ കേള്‍ക്കാന്‍ ഒട്ടും സുഖമില്ലാത്ത കാര്യങ്ങള്‍ക്കിടെ ഇതാ ദുബായിയില്‍ നിന്നൊരു നല്ല വാര്‍ത്ത.

ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ക്കും പ്രൊഫഷണലുകള്‍ക്കും മുമ്പെങ്ങുമില്ലാത്ത വിധമുള്ള തൊഴിലവസരങ്ങളാണ് അവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. യു എ ഇ യില്‍ പുതുതായി നികുതി ഏര്‍പ്പെടുത്തിയ തോടെയാണ് ഇത്രയേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിലെ നികുതി സമ്പ്രദായത്തില്‍ കൃത്യമായ അറിവും പരിചയ സമ്പത്തുമുള്ളവര്‍ക്ക് യു എ ഇ യില്‍ വന്‍ ഡിമാന്റാണിപ്പോള്‍. അതിനിടെ ഗള്‍ഫില്‍ ടാക്‌സ് പ്രാക്ടീഷണറാകാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി കോഴ്‌സുകളും പല സ്ഥാപനങ്ങളും ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് പുതുതായി ജോലി ലഭിച്ചു പോയ കഴിവും വൈദഗ്ധ്യവുമുള്ള ടാക്‌സ് പ്രൊഫഷണലുകള്‍ക്ക് ഇന്ത്യയിലെ ഒരു വര്‍ഷത്തെ മൊത്തം വേതനമാണ് ബോണസായി നല്‍കുന്നത്. ഒപ്പം ആകര്‍ഷമായ ശമ്പളവും. നിയമനം കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തിലായിരിക്കുമെന്ന് മാത്രം!

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it