ബിസിനസില്‍ വിജയിക്കാന്‍ 'ബിസിനസ് ആക്‌സന്റ്' പഠിക്കുന്നത് പുതു ട്രെന്‍ഡാകുന്നു

പ്രൊഫഷണല്‍ ഗ്രോത്ത് നേടണമെങ്കില്‍ ഇംഗ്ലീഷ് ഭാഷ പഠിക്കണമെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ ബിസിനസില്‍ വളര്‍ച്ച നേടാന്‍ ബിസിനസ് ആക്‌സന്റ് പഠിക്കുകയാണ് പുതിയ ട്രെന്‍ഡ് എന്ന് പറയുകയാണ് പുതുതലമുറ പബ്ലിക് സ്പീക്കിംഗ് ട്രെയ്‌നര്‍മാര്‍. വിദേശ ക്ലയന്റുകളെ സ്വന്തമാക്കാന്‍ ഇന്ന് ഉത്തരേന്ത്യയിലുള്ള ബിസിനസുകാരില്‍ പലരും ബിസിനസ് ആക്‌സന്റ് എന്ന 'ബിസിനസിലെ ഭാഷ' പഠിക്കുകയാണെന്ന് ഹൈദരാബാദില്‍ നിന്നുള്ള പബ്ലിക് സ്പീക്കിംഗ് ട്രെയ്‌നറായ ബില്ല അനിരുദ്ധ് പറയുന്നു.

അമേരിക്കന്‍ ആക്‌സന്റ് പഠിക്കാന്‍ എത്തുന്നവരില്‍ ഇന്ന് യുവ സംരംഭകരെ പോലെ തന്നെ മുതിര്‍ന്ന സംരംഭകരും ഉത്സാഹം കാണിക്കുന്നതായി അദ്ദേഹം വ്യക്തമാക്കുന്നു. 2017 മുതല്‍ ഇന്ത്യയിലെ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ പ്രൊഫഷണലുകളെ നിയമിക്കുന്നതില്‍ അമേരിക്കന്‍ ആക്‌സന്റുള്ളവരെ കൂടുതല്‍ പരിഗണിക്കുന്നതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ആക്‌സന്റ് ട്രെയ്‌നിംഗ് നല്‍കുന്ന നിരവധി കമ്പനികള്‍ ഇന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്‌ഫോമായ ഉടമിയില്‍ ആക്‌സന്റ് ട്രെയ്‌നിംഗ് നേടുന്നവരും നിരവധിയാണ്. പണ്ട് ക്ലയന്റുകളോട് സംസാരിക്കുന്നത് സാധാരണ ജീവനക്കാരായിരുന്നെങ്കില്‍ ഇന്ന് ക്ലയന്റുകള്‍ക്ക് നിര്‍ദിഷ്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്ന രീതിയിലേക്ക് കമ്പനികള്‍ മാറുന്നതായാണ് കാണാന്‍ കഴിയുന്നത്.

ക്ലയന്റ് പിച്ചിംഗ്, ഫോളോ അപ്പുകള്‍ തുടങ്ങിയവയ്ക്ക് ഇന്ന് ഭാഷാ പരിജ്ഞാനവും കമ്യൂണിക്കേഷന്‍ സ്‌കില്ലും കൂടിയേ തീരൂ എന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഹൈ പ്രൊഫൈല്‍ വൊക്കാബുലറി പഠിപ്പിക്കുകയും എംടിഐ(മദര്‍ ടംഗ് ഇന്‍ഫ്‌ളുവന്‍സ്) കുറയ്ക്കുകയും ചെയ്യാന്‍ ആണ് പ്രധാനമായും ആക്‌സന്റ് ട്രെയ്‌നര്‍മാര്‍ ശ്രദ്ധ നല്‍കുന്നത്.

ഐഇഎല്‍ടിഎസ് നേടിയവര്‍, ഐഇഎല്‍ടിഎസ് കോച്ചിംഗ് പ്രാവീണ്യമുള്ളവര്‍ എന്നിവര്‍ക്കെല്ലാം ആക്‌സന്റ് ട്രെയ്‌നിംഗില്‍ കണ്‍സള്‍ട്ടിംഗ് ബിസിനസ് തുടങ്ങാനുള്ള അവസരങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it