തിന്നര്‍ നിര്‍മിക്കാം, ലാഭം നേടാം

സ്വന്തം വീട്ടില്‍ വലിയ യന്ത്രങ്ങളൊന്നുമില്ലാതെ കുറഞ്ഞ ചെലവില്‍ സ്ഥാപിക്കാവുന്ന യൂണിറ്റ്

-Ad-

ബൈജു നെടുങ്കേരി

കേരളത്തിലെ നിര്‍മാണ മേഖലയില്‍ ധാരാളമായി ഉപയോഗിക്കുന്ന ഉല്‍പ്പന്നമാണ് തിന്നര്‍. ചെറു കിട സംരംഭമായി കുറഞ്ഞ മുതല്‍ മുടക്കില്‍ ആരംഭി ക്കാന്‍ കഴിയുന്നതും മികച്ച വരുമാനം പ്രദാനം ചെയ്യുന്നതുമായ തിന്നര്‍ നിര്‍മാണം കേരളത്തില്‍ എവിടേയും ആരംഭിക്കാന്‍ കഴിയുന്ന വ്യവസായ സംരംഭമാണ്. എന്‍.സി തിന്നര്‍, ഇനാമല്‍ തിന്നര്‍, എപ്പോക്‌സി തിന്നര്‍, പി.യു തിന്നര്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും വിവിധ ക്വാളിറ്റിയില്‍ ഉള്ളതുമായ തിന്നറുകള്‍ വിപണിയില്‍ ലഭ്യമാണ്.

സാധ്യതകള്‍

ഒരു ചെറുകിട സംരംഭകന് നിലനില്‍ക്കുന്നതിനുള്ള വിപണി ഇപ്പോഴും കേരളത്തിലുണ്ട്. കുറഞ്ഞ മുതല്‍ മുടക്കും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും
ഈ വ്യവസായത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

-Ad-

നിര്‍മാണ പ്രക്രിയയില്‍ പ്രാവീണ്യം നേടിയ സാധാരണക്കാര്‍ക്കു പോലും തിന്നര്‍ നിര്‍മാണം സുഗമമായി നിര്‍വഹിക്കാനാകും. കേരളത്തില്‍ പുതുതായി വരുന്ന വ്യവ
സായ നയം പ്രകാരം നാനോ സംരംഭമായി വീട്ടില്‍ തന്നെ ആരംഭിക്കാന്‍ കഴിയുന്ന ഒന്നാണ് തിന്നര്‍ നിര്‍മാണം.

മാര്‍ക്കറ്റിംഗ്

പ്രധാനമായി ഹാര്‍ഡ്വെയര്‍ ഷോപ്പുകള്‍ വഴിയാണ് വില്‍പ്പന. തിന്നര്‍ ഉപയോഗിക്കുന്ന വിവിധ വ്യവസായങ്ങള്‍ക്ക് നേരിട്ട് സപ്ലൈ ചെയ്യാനുള്ള അവസരങ്ങള്‍ ഉണ്ട്. ജനങ്ങള്‍ക്ക് നേരിട്ട് വില്‍ക്കുന്നതിനേക്കാള്‍ വിവിധ മേഖലകളിലെ വിദഗ്ധരായ തൊഴിലാളികളാണ് തിന്നര്‍ വാങ്ങുന്നത് എന്നതിനാല്‍ മാര്‍ക്കറ്റിംഗ് താരതമ്യേന എളുപ്പമാണ്. നേരിട്ടുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ക്ക് വളരെ പ്രാധാന്യമുള്ള ഒരു ഉല്‍പ്പന്നമാണ് തിന്നര്‍.

നിര്‍മാണ രീതി

വിവിധ ക്വാളിറ്റിയില്‍ ഉള്ള തിന്നറുകള്‍ നിര്‍മിക്കുന്നതിന് വ്യത്യസ്തമായ മിക്‌സിംഗ് രീതികളാണ് അവലംബിക്കുന്നത്. പൊതുവായി ടോള്‍വിന്‍, അസെറ്റോണ്‍, ഈതൈല്‍ അസെറ്റൈറ്റ്, ബ്യുടൈല്‍ അസെറ്റൈറ്റ് എന്നിവ നിശ്ചിത അനുപാതത്തില്‍ മിക്‌സ് ചെയ്ത് സൂക്ഷിച്ചു വച്ചതിനു ശേഷം വിവിധ അളവുകളിലുള്ള ബോട്ടിലുകളിലും കാനുകളിലും നിറച്ച് ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നതാണ് നിര്‍മാണ രീതി.

സാങ്കേതിക വിദ്യ പരിശീലനം

തിന്നര്‍ നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യയും പരിശീലനവും പിറവം അഗ്രോപാര്‍ക്കില്‍ ലഭിക്കും. ഫോണ്‍ : 0485 2242310

LEAVE A REPLY

Please enter your comment!
Please enter your name here