സൈബര്‍ സെക്യൂരിറ്റി: ബിസിനസ് അവസരങ്ങള്‍ ധാരാളം

സൈബര്‍ ആക്രമണങ്ങള്‍ വളരെ അധികം വര്‍ധിച്ചു വരുന്നത് ലോകം വളരെ ഭീതിയോടെയാണ് കാണുന്നത്. ഇങ്ങനെയുള്ള സൈബര്‍ ആക്രമണങ്ങളുടെ കാലഘട്ടത്തിലാണ് സൈബര്‍ സെക്യൂരിറ്റി മേഖലയിലെ പുത്തന്‍ സംരംഭക സാധ്യതകള്‍ക്ക് പ്രസക്തിയേറുന്നത്. വ്യത്യസ്തമായ നിരവധി സേവനങ്ങള്‍ നല്‍കുന്ന സംരംഭങ്ങള്‍ ഈ മേഖലയില്‍ ആരംഭിക്കുവാന്‍ കഴിയും.

  1. VAPT (Vulnerability Assessment Penetration Technique)

ഏതെങ്കിലുമൊരു കമ്പനിയുടെ സിസ്റ്റത്തേയോ നെറ്റ് വര്‍ക്കിനെയോ ഉടമസ്ഥന്റെ സമ്മതത്തോട് കൂടി ഹാക്ക് ചെയ്യുവാന്‍ ശ്രമിക്കുന്നതോ സിസ്റ്റത്തിലോ നെറ്റ്‌വര്‍ക്കിലോ ഉള്ള പഴുതുകള്‍ കണ്ടുപിടിക്കുന്നതോ ആണ് ഢഅജഠ. വാനാക്രൈ പോലുള്ള അപ്രതീക്ഷിത സൈബര്‍ ആക്രമണങ്ങള്‍ ആഗോള വ്യാപകമായി, സമയ ഭേദമെന്യേ ഭീഷണി ഉയര്‍ത്തി നില്‍ക്കുമ്പോള്‍ ഇത്തരത്തിലുള്ള സേവനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.

2. Security Operation Centre (SOC)

ഒരു സിസ്റ്റത്തേയോ നെറ്റ് വര്‍ക്കിനേയോ തുടര്‍ച്ചയായി നിരീക്ഷിച്ച് കൊണ്ടിരിക്കുന്ന സെന്റര്‍. അതാണ് ടഛഇ. ഇത്തരത്തിലുള്ള സേവനങ്ങള്‍ വന്‍കിട സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതായ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ ആരംഭിക്കുവാന്‍ കഴിയുന്നതാണ്.

3. സെക്യൂര്‍ കോഡിംഗ്

സെക്യൂരിറ്റി വള്‍നറബിലിറ്റികളെ പ്രതിരോധിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള സോഫ്റ്റ്‌വെയറുകളെ നിര്‍മിക്കുന്ന രീതിയാണ് സെക്യൂര്‍ കോഡിംഗ്. സാധാരണയായി ഒരു കംപ്യൂട്ടര്‍ പ്രോഗ്രാമിംഗിലെ പിഴവുകള്‍, പ്രോഗ്രാമിന്റെ ലോജിക്കിലുള്ള തെറ്റുകള്‍ എന്നിവയാണ് പ്രധാനമായും ഹാക്കര്‍മാര്‍ നോട്ടമിടുന്നത്. ഇത്തരം തെറ്റുകള്‍ വരാത്ത രീതിയില്‍ പ്രോഗ്രാമുകള്‍ നിര്‍മിക്കുന്നതിനെയാണ് സെക്യൂരിറ്റി കോഡിംഗ് എന്ന് ഉദ്ദേശിക്കുന്നത്. ഐ.റ്റി രംഗത്ത് ഒഴിവാക്കുവാന്‍ കഴിയാത്ത ഒന്നായതിനാല്‍ത്തന്നെ സ്റ്റാര്‍ട്ടപ്പ് മേഖലയിലുള്ള സംരംഭകര്‍ക്ക് ഏറെ സാധ്യതയുള്ളയൊരു മേഖലയാണിത്.

4. സൈബര്‍ ഫോറന്‍സിക്

സൈബര്‍ കുറ്റകൃത്യങ്ങള്‍ ഏറെ വ്യാപകമായിരിക്കുന്ന ഇക്കാലത്ത് ഏറെ സാധ്യതയുള്ള ഒന്നാണ് സൈബര്‍ ഫോറന്‍സിക് എന്നത്.

കംപ്യൂട്ടര്‍, മൊബീല്‍ ഡിവൈസില്‍ നിന്നും കോടതിയില്‍ ഹാജരാക്കുന്ന തരത്തില്‍ ഡാറ്റാ വീണ്ടെടുക്കുകയാണിവിടെ. ഇതിനുവേണ്ടിയുള്ള പരിശീലന സ്ഥാപനങ്ങള്‍ ആരംഭിക്കുക എന്നത് ഈ മേഖലയിലെ ഒരു സാധ്യതയാണ്.

5. ബഗ്ഗ് വേട്ടയും ഒരു ബിസിനസ്

സോഫ്റ്റ്‌വെയറിലെ പിഴവുകളാണ് വാനാക്രൈ പോലുള്ള റാന്‍സംവെയറുകള്‍ക്ക് വളം വെച്ച് കൊടുക്കുന്നത്. ഇനി ഈ പിഴവുകള്‍ നാം തന്നെ കണ്ടെത്തിയാലോ. ആക്രമണവും ഒഴിവാക്കാം, വന്‍ തുക പാരിതോഷികം ലഭിക്കുകയും ചെയ്യും. സോഫ്റ്റ്‌വെയര്‍ പ്രോഡക്ടുകളിലെ പിഴവുകള്‍ പണമായി

ഹാക്കര്‍മാര്‍ മാറ്റുമ്പോള്‍ ആര്‍ക്കും തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെയോ സേവനങ്ങളുടേയോ പിഴവുകള്‍ കണ്ടെത്തി പണം കൊയ്യുവാന്‍ ഗൂഗിള്‍, ഫേസ്ബുക്ക് പോലുള്ള മുന്‍നിര കമ്പനികള്‍ അവസരം നല്‍കുന്നുണ്ട്.

6. പരിശീലന സ്ഥാപനങ്ങള്‍

സൈബര്‍ സെക്യൂരിറ്റി രംഗത്ത് ഏറെ സംരംഭങ്ങള്‍ തുടങ്ങുവാന്‍ സാധ്യത ഉള്ളത് കൊണ്ട് ഏറെ വിദഗ്ധരെ ആവശ്യമായി വരും. എന്നാല്‍ ഈ രംഗത്ത് വേണ്ടത്ര വിദഗ്ധരെ കിട്ടാനില്ലാത്ത സ്ഥിതിയാണിന്നുള്ളത്. പ്രമുഖ സ്ഥാപനങ്ങളോട് ചേര്‍ന്നോ ഫ്രാഞ്ചൈസി ആയോ സൈബര്‍ സെക്യൂരിറ്റി പഠന സ്ഥാപനങ്ങള്‍ ആരംഭിക്കാവുന്നതാണ്.

7. ക്രിപ്‌റ്റോഗ്രാഫി

ഈ രംഗത്തെ മറ്റൊരു അവസരമാണ് ക്രിപ്‌റ്റോഗ്രാഫിയുടെ പഠനം. ഒരു സന്ദേശത്തെയോ, വാക്യത്തിനെയോ അനായാസം വായിക്കാനോ മനസിലാക്കാനോ കഴിയാത്തവണ്ണം മാറ്റിയെഴുതുന്ന സാങ്കേതിക വിദ്യകളെ പൊതുവായി ക്രിപ്‌റ്റോഗ്രഫി എന്നു വിശേഷിപ്പിക്കാവുന്നതാണ്. സന്ദേശമയയ്ക്കുന്നയാളിന്റെയും കൈപ്പറ്റുന്നയാളുടെയും കൈയിലുള്ള കീകള്‍ ഒന്നുതന്നെയായുള്ള ഗൂഢശാസ്ത്രരീതിയെ സിമെട്രിക് കീ ക്രിപ്‌റ്റോഗ്രഫി എന്ന് വിളിക്കുന്നു.

ഇത്തരം സാങ്കേതിക വിദ്യകളില്‍ പരിശീലനം നേടുന്നത് ഈ രംഗത്ത് നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സഹായകമാകും.

Shihabudheen P.K
Shihabudheen P.K  

സ്റ്റാർട്ടപ്പ്, MSME ബിസിനസ് സ്ഥാപനങ്ങൾക്ക് സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് കൺസൾട്ടിങ് നൽകുന്ന വിൻവിയസ് ടെക്‌നോ സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും സിഇഒയുമാണ്.

Related Articles

Next Story

Videos

Share it