എസ്.ഇ.ഒ യും എസ്.ഇ.എമ്മും, മെച്ചമേത്?

എസ്.ഇ.എം അഥവാ സെര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിംഗ്. വാക്കില്‍ നിന്നു തന്നെ കാര്യം പിടികിട്ടിയിട്ടുണ്ടാവും. ഓര്‍ഗാനിക്കായി സെര്‍ച്ച് റാങ്കിംഗില്‍ കയറാനുള്ള വഴിയാണ് എസ്.ഇ.ഒ. പണം നല്‍കി ഡിജിറ്റല്‍ പരസ്യത്തിലൂടെ റാങ്കിംഗില്‍ ഇടംനേടുന്നതാണ് എസ്.ഇ.എം. പണം ആവശ്യമില്ലെന്നതാണ് എസ്.ഇ.ഒയുടെ പ്രത്യേകത. ഇവ രണ്ടും സെര്‍ച്ച് മാര്‍ക്കറ്റിംഗിന്റെ രണ്ടു ഭാഗങ്ങളാണ്. ഇവ എങ്ങനെയാണ് സെര്‍ച്ച് റിസള്‍ട്ടില്‍ പ്രതിഫലിക്കുന്നതെന്നറിയാന്‍ ചിത്രം-1 കാണുക.


ചിത്രം-1

ഓര്‍ഗാനിക് ഫുഡ് എന്നു സെര്‍ച്ച് ചെയ്തപ്പോള്‍ 0.88 സെക്കന്റിനുള്ളില്‍ തുറന്നുവന്നത് 644,000,000 റിസള്‍ട്ടുകളാണ്. ഇതില്‍ ആദ്യത്തെ രണ്ടെണ്ണം വരുന്നത് എസ്.ഇ.എം ചെയ്ത വെബ്‌സൈ റ്റുകളാണ്. അറ എന്ന് പച്ച ബോക്‌സില്‍ കൊടു ത്തത് കാണാം. മൂന്നാമതാണ് ഓര്‍ഗാനിക്കായി എസ്.ഇ.ഒ ചെയ്തുണ്ടായ റിസള്‍ട്ട്.

ഗൂഗിള്‍ ആഡ്‌വേര്‍ഡ്‌സില്‍ നിന്ന് കീവേര്‍ഡുകള്‍ വാങ്ങിയാണ് എസ്.ഇ.എം ചെയ്യുന്നത്. ഈ കീവേര്‍ഡ് സെര്‍ച്ച് ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ വെബ്‌സൈറ്റ് ഏറ്റവും മുന്നിലെത്തും. ഇതില്‍ ഉപഭോക്താവ് ഓരോ പ്രാവശ്യം ക്ലിക്ക് ചെയ്യുമ്പോഴും (പേ പെര്‍ ക്ലിക്ക്- പി.പി.സി) നിങ്ങള്‍ ഗൂഗിളിന് പണം നല്‍കണം.

എസ്.ഇ.ഒയെ കൂട്ടുപിടിക്കുന്നതാണ് നല്ലത്

ഇതു രണ്ടില്‍ നല്ലത് ഏതെന്നു ചോദിച്ചാല്‍ സംശയമില്ലാതെ പറയാനാവും, എസ്.ഇ.ഒ എന്ന്. കാരണം, എസ്.ഇ.എം ചെയ്യുമ്പോള്‍ നിങ്ങളുടെ എതിരാളി അതേ വേര്‍ഡിനായി കൂടുതല്‍ പണം വിനിയോഗിച്ചാല്‍ പിന്നെ നിങ്ങള്‍ അതിലും കൂടുതല്‍ പണമിറക്കേണ്ടി വരും. മത്സരാധിഷ്ഠിതമായാണ് ഈ കീവേര്‍ഡിന് തുക നിശ്ചയിക്കുന്നത്. ഇതിന്റെ ചെലവും ഫലവും നോക്കുകയാണെങ്കില്‍ ലാഭത്തിലെത്തിക്കുക കഷ്ടമായിരിക്കും. അതുകൊണ്ട് ഓര്‍ഗാനിക്കായി, എസ്.ഇ.ഒ ചെയ്യുന്നതായിരിക്കും ഏറ്റവും ഉചിതം. അതിനായി ഒരു സംഘത്തെ നിയോഗിച്ചാലും എസ്.ഇ.എമ്മിന്റെ വെല്ലുവിളി നേരിടേണ്ടി വരില്ല. എസ്.ഇ.ഒ ചെയ്യാന്‍ വേണ്ടി നമ്മള്‍ ഒരു പണവും ഗൂഗിളിന് കൊടുക്കേണ്ടി വരില്ല. ചെലവ് വരുന്നത് അതിനു വേണ്ട റിസര്‍ച്ചിനും ജോലിക്കാരെ വയ്ക്കുന്നുണ്ടെങ്കില്‍ അതും മാത്രം.

എസ്.ഇ.ഒ ആര്‍ക്കും ചെയ്യാമോ?

സാങ്കേതിക പരിജ്ഞാനം ആവശ്യമാണെന്ന് നേരത്തെ
സൂചിപ്പിച്ചു. എച്ച്.ടി.എം.എല്‍ കോഡിംഗില്‍ അത്യാവശ്യം പരിജ്ഞാനമുണ്ടെങ്കില്‍ ഈ മേഖലയിലേക്ക് കടക്കാം. കൂടെ, ഡാറ്റ മൈനിംഗില്‍ ജ്ഞാനമുണ്ടെങ്കിലും കോഡിംഗില്‍ കൂടുതല്‍ പഠിക്കാന്‍ പറ്റുമെന്ന ആത്മവിശ്വാസമുണ്ടെങ്കിലും എസ്.ഇ.ഒ സ്വയം ചെയ്യാനാവും. എസ്.ഇ.ഒ പഠിപ്പിക്കാന്‍ ഗൂഗിള്‍ സര്‍ട്ടിഫൈഡ് ആയ നിരവധി സ്ഥാപനങ്ങള്‍ ഇപ്പോള്‍ കേരളത്തിലുമുണ്ട്.
നിങ്ങളുടെ സ്വന്തം വെബ്‌സൈറ്റാണെങ്കില്‍, കച്ചവടത്തിലാണ് നിങ്ങള്‍ക്ക് കണ്ണെങ്കില്‍ എസ്.ഇ.ഒ മറ്റൊരാളെ ഏല്‍പ്പിക്കുന്നതാണ് നല്ലത്. കാരണം, കൂടുതല്‍ സമയമെടുത്ത് ചെയ്യേണ്ട ജോലിയാണിത്. മുഴുവന്‍ സമയവും ഇതിനായി ഉപയോഗിക്കുമ്പോള്‍ കച്ചവടം പിന്നെ ആരു നടത്തും?

പി.പി.സിയും സി.പി.എമ്മും

എസ്.ഇ.എമ്മിലെ രണ്ടു പേയ്‌മെന്റ് മാര്‍ഗങ്ങളാണിവ. പേ പെര്‍ ക്ലിക്ക് അഥവാ പി.പി.സിയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ റിസള്‍ട്ടിനു മേലുള്ള ഓരോ ക്ലിക്കിനും നിങ്ങള്‍ ഗൂഗിളിന് പണം നല്‍കണം. കീവേര്‍ഡിന്റെ ഡിമാന്റ് അനുസരിച്ചാണ് ഓരോ ക്ലിക്കിനുമുള്ള നിരക്ക്. ഒന്നിച്ച് പണം നല്‍കുന്ന രീതിയാണ് കോസ്റ്റ് പെര്‍ തൗസന്റ് (സി.പി.എം). എത്ര പേര്‍ ക്ലിക്ക് ചെയ്താലും ആരും ചെയ്തില്ലെങ്കിലും ഒരേ തുകയായിരിക്കും ഇതിനായി നല്‍കേണ്ടത്.

അടുത്ത പടി?

വെബ്‌സൈറ്റ് നടത്തേണ്ടതിന്റെ പ്രാഥമിക ഘട്ടങ്ങള്‍ ഇവിടെ കഴിഞ്ഞിരിക്കുന്നു. പക്ഷെ, ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ഓരോ ദിനവും മാറിക്കൊണ്ടിരിക്കുന്നു. അതിനനുസരിച്ചുള്ള മാറ്റങ്ങളിലൂടെ നമ്മളും സഞ്ചരിക്കണം. ചില ടിപ്‌സ് ഇതാ…

  • ബിസിനസ് ക്ലാസ് ഇമെയ്ല്‍ ഉണ്ടാക്കുക. ജിമെയ്‌ലില്‍ സൗജന്യമായി ലഭിക്കുന്നതിനു പകരം നിങ്ങളുടെ ഡൊമൈന്‍ പേരിന് യോജിക്കും വിധത്തിലുള്ള പ്രൊഫഷണല്‍ ഇമെയ്ല്‍ ഉണ്ടാക്കണം.

  • ഇമെയ്ല്‍ മാര്‍ക്കറ്റിംഗിലും ശ്രദ്ധ കൊടുക്കണം. കൂടെ, സോഷ്യല്‍ മീഡിയാ മാര്‍ക്കറ്റിംഗിലും. ഇതേപ്പറ്റിയെല്ലാം വരും ലക്കങ്ങളില്‍ വിശദമാക്കാം.

കൂടുതൽ വായിക്കാം

വെബ്‌സൈറ്റ് മുന്നില്‍ എത്തണ്ടേ, എസ്.ഇ.ഒ ചെയ്‌തോളൂ-ഭാഗം -7

വെബ്‌സൈറ്റില്‍ വില്‍പ്പന എങ്ങനെ?-
ഭാഗം-6

ഉള്ളടക്കം കൊതിപ്പിക്കുന്നതാവട്ടെ!-
ഭാഗം-5

വെബ്‌സൈറ്റ് നിര്‍മാണം ഏല്‍പ്പിക്കുന്നതിനു മുന്‍പ്-
ഭാഗം-4

മണിക്കൂറിനുള്ളിൽ മൊബീലിൽ കുത്തിയുണ്ടാക്കാം, വെബ്‌സൈറ്റ്-ഭാഗം-3

ഡൊമൈന്‍ തെരഞ്ഞെടുക്കാം, രജിസ്റ്റര്‍ ചെയ്യാം- ഭാഗം- 2

എങ്ങനെ വെബ്‌സൈറ്റ് തുടങ്ങാം?-ഭാഗം-1

Razack M. Abdullah
Razack M. Abdullah  

Senior Sub Editor

Related Articles

Next Story

Videos

Share it