പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന്റെ പലിശ കൂട്ടി

ഒരു വര്‍ഷം കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് 6.9 ശതമാനത്തിൽ നിന്ന് 7 ശതമാനമാക്കി ഉയർത്തി. ജനുവരി-മാര്‍ച്ച് പാദത്തിലെ പലിശ നിരക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

എന്നാൽ, മറ്റ് പ്രധാന ലഘുസമ്പാദ്യ പദ്ധതികളായ പിപിഎഫ്, സുകന്യ സമൃദ്ധി തുടങ്ങിയവയുടെ പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ല. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ഇവയുടെ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.

രണ്ടുവര്‍ഷത്തെയും അഞ്ചുവര്‍ഷത്തെയും പോസ്റ്റ് ഓഫീസ് പലിശ നിരക്കുകളില്‍ മാറ്റംവരുത്തിയിട്ടില്ല. ഇത് യഥാക്രമം 7 ശതമാനവും 7.8 ശതമാനവുമാണ്.

അതേസമയം, മൂന്നുവര്‍ഷത്തെ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന് 7.2ശതമാനമുണ്ടായിരുന്ന പലിശ 7 ശതമാനമാക്കി കുറച്ചിട്ടുണ്ട്.

ഒക്ടോബറിൽ പിപിഎഫ്, എൻഎസ്സി എന്നിവയുടെ പലിശ 8 ശതമാനമായും സുകന്യ സമൃദ്ധിയുടേത് 8.5 ശതമാനമായും ഉയർത്തിയിരുന്നു. സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിന് 8.7 ശതമാനമാണ് പുതിയ പലിശ നിരക്ക്.

പ്രധാന ലഘു സമ്പാദ്യ പദ്ധതികളുടെ നിരക്കുകൾ താഴെ പറയുന്നവയാണ്.

small savings scheme

Related Articles

Next Story

Videos

Share it