ശമ്പളം കുറഞ്ഞോ, ഈ സാഹചര്യത്തെ സധൈര്യം നേരിടാം; പ്ലാന്‍ ചെയ്യൂ ഇങ്ങനെ

കോവിഡ് പ്രതിസന്ധി മൂലം രാജ്യത്തെ പല തൊഴില്‍ മേഖലയും പ്രതിസന്ധിയിലായിരിക്കുകയാണ്. പലരുടെയും ശമ്പളം പകുതിയോളം കട്ട് ആക്കാനാണ് വിവിധ കമ്പനികളഉം തീരുമാനിച്ചത്. പലര്‍ക്കും തൊഴില്‍ തന്നെ നഷ്ടമാകുന്ന സാഹചര്യവും വന്നിരിക്കുകയാണ്. ഈ അപ്രതീക്ഷിതമായ പ്രതിസന്ധി കഴിഞ്ഞു പോകുക ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും നിലവിലെ അനിയന്ത്രിത സാഹചര്യങ്ങളില്‍ ഉള്ള പണത്തെ ബുദ്ധിപൂര്‍വം ഉപയോഗിക്കാനും സാമ്പത്തിക ഞെരുക്കമില്ലാതെയുള്ള ഒരു ജീവിതം ഉറപ്പു വരുത്തുന്നതിനും നിങ്ങള്‍ ചില കാര്യങ്ങള്‍ തീര്‍ച്ചയായും ചെയ്യേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന ഒരേയൊരു കാര്യം നിങ്ങളുടെ ചെലവുകളാണ്. മാത്രമല്ല പ്ലാനിംഗ്, ബജറ്റിംഗ് എന്നിവയും വേണ്ടതാണ്. ഇതാ ഈ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ചില മാര്‍ഗങ്ങള്‍.

നിക്ഷേപങ്ങളും അടവുകളും

നിശ്ചിത വരുമാനത്തില്‍ നിന്നുകൊണ്ടുളള നിക്ഷേപങ്ങളും വരുമാനവുമായിരിക്കാം നിങ്ങള്‍ക്കുണ്ടാകുക. ഓരോ മാസവും നിങ്ങള്‍ നടത്തുന്ന നിക്ഷേപത്തെക്കുറിച്ച് വിശദമായ അവലോകനം നടത്തുക. കുറച്ച് മാസത്തേക്ക് നിങ്ങള്‍ക്ക് ഒന്നും നിക്ഷേപിക്കാന്‍ കഴിയുന്നില്ലെങ്കിലും പ്രശ്‌നമില്ല. എന്നാല്‍ നിങ്ങളുടെ എല്ലാ ചെലവുകളും വെട്ടിക്കുറച്ചതിനുശേഷം പണം ബാക്കിയുണ്ടെങ്കില്‍ അവ നിക്ഷേപത്തിനായി മാറ്റി വെക്കണം. നിങ്ങളുടെ നിലവിലുള്ള വായ്പകള്‍ തിരിച്ചടയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന മൊറട്ടോറിയം തിരഞ്ഞെടുക്കാം. മൊറട്ടോറിയം ലഭിക്കുക ഭവനവായ്പ അല്ലെങ്കില്‍ കാര്‍ വായ്പ തിരിച്ചടവ് എന്നിവയില്‍ മാത്രമാണെന്നും ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയിലോ വ്യക്തിഗത വായ്പയിലോ അടച്ചു തീര്‍ക്കാന്‍ ശ്രമിക്കുക.

ചെലവുകള്‍ കുറയ്ക്കൂ

ശമ്പളം കുറയുമ്പോള്‍ തീര്‍ച്ചയായും നിങ്ങളുടെ ജീവിതശൈലിയിലും ചെലവുകളിലും നിങ്ങള്‍ തന്നെ മാറ്റം വരുത്തണം. ഈ പ്രയാസകരമായ സമയത്ത് നിങ്ങളുടെ ചെലവുകള്‍ അവലോകനം ചെയ്യുകയും അടിസ്ഥാന ചെലവുകളല്ലാത്തവ പരമാവധി കുറയ്ക്കുകയും വേണം. അനാവശ്യ ചെലവുകളായ ഷോപ്പിംഗ്, ഓണ്‍ലൈന്‍ ഗെയിമുകള്‍ പര്‍ച്ചേസ് ചെയ്യല്‍ പോലുള്ളവ ഒഴിവാക്കിയാല്‍ തന്നെ ചെലവു കുറയ്ക്കാം. ലോക്ക്‌ഡൌണ്‍ കാരണം പലപ്പോഴും നിങ്ങളുടെ ചെലവുകളില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും അടിസ്ഥാന ചെലവുകളല്ലാത്തവ നിങ്ങള്‍ തിരിച്ചറിയുകയും വെട്ടിക്കുറയ്ക്കുകയും ചെയ്യേണ്ടതുണ്ട്.

ലക്ഷ്യങ്ങള്‍ അറിയുക

ശമ്പളം വെട്ടിക്കുറയ്ക്കല്‍ കാരണം നിലവിലെ സാഹചര്യങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ നിങ്ങളുടെ നിലവിലുള്ള കാര്‍ മാറ്റി വാങ്ങുക, അല്ലെങ്കില്‍ നിങ്ങളുടെ വീടിന്റെ നവീകരണം പോലുള്ള ഭാവി ചെലവുകള്‍ മാറ്റി വയ്ക്കുന്നതാകും നല്ലത്. നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് കാലതാമസം വരുത്താന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യുന്നതാണ് നല്ലത്

സ്വര്‍ണം കൈവിടരുതേ

സുരക്ഷിതമായ നിക്ഷേപമാണെങ്കിലും അത്യാവശ്യം വന്നാല്‍ സ്വര്‍ണപ്പണയ വായ്പകള്‍ക്ക് മുതിരുന്നവരാണ് മലയാളികള്‍. നിങ്ങളുടെ ശമ്പളത്തില്‍ താല്‍ക്കാലിക വെട്ടിക്കുറവുണ്ടാകുന്നതോടെ ചിലപ്പോള്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വായ്പ എടുക്കാന്‍ നിങ്ങള്‍ പ്രലോഭിതരായേക്കാം. എന്നാല്‍ ഈ സമയത്ത് പുതിയ ബാധ്യതകള്‍ പരമാവധി ഉപേക്ഷിക്കുക. സ്വര്‍ണം നിങ്ങളുടെ എക്കാലത്തെയും മുതലാണെന്നത് മറക്കരുത്.

പുതിയ വരുമാനം

സോഷ്യല്‍മീഡിയ ഇത്രയും പോക്കറ്റ് മണി സേവിംഗ്‌സിന് പറ്റിയ ഈ കാലത്ത് ഓണ്‍ലൈന്‍ ക്ലാസ് എടുക്കല്‍, ഹോബി വരുമാന സ്രോതസ്സാക്കലൊക്കെ നോക്കാം. അധിക വരുമാന മാര്‍ഗ്ഗം സൃഷ്ടിക്കുന്നതിന് വീട്ടില്‍ ഇരുന്ന് തന്നെ ചെയ്യാവുന്ന ഇത്തരം ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരവധിയുണ്ട്. ഇവ തേടുക.

സ്‌ട്രെസ് ഇല്ലാതെ പ്ലാന്‍ ചെയ്യൂ

കുടുംബവുമായി ഒരുമിച്ചിരുന്ന് മുഴുവന്‍ ചെലവുകളും തരം തിരിക്കാം. അത്യാവശ്യം, അനാവശ്യം എന്നിവ തെരഞ്ഞെടുക്കാം. സ്‌ട്രെസ് ഇല്ലാതെ കാര്യങ്ങള്‍ കൃത്യമായി പ്ലാന്‍ ചെയ്യാന്‍ ഇത് സഹായിക്കും. കരുതുക, ഈ നേരവും കടന്നു പോകും. സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാന്‍ മുന്നില്‍ ധാരാളം മാര്‍ഗങ്ങളുണ്ട്. പതിയെ കണ്ടെത്താം. വഴികള്‍ തേടിയാല്‍ മാത്രം മതി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it