ജോലി മാറുമ്പോൾ ഇനി ടെൻഷൻ വേണ്ട; പിഎഫ് ട്രാൻസ്ഫർ ഓട്ടോമേറ്റഡ്‌ ആകുന്നു

അടുത്തതവണ ഇനി നിങ്ങൾ ജോലി മാറുമ്പോൾ പിഎഫ് ട്രാൻസ്ഫർ ക്ലെയിം ഫയൽ ചെയ്യേണ്ട ആവശ്യമില്ല. കാരണം ഈ പ്രക്രിയ വൈകാതെ ഓട്ടോമേറ്റഡ്‌ ആകും. യൂണിവേഴ്സൽ എക്കൗണ്ട് നമ്പർ (UAN) ഉണ്ടെങ്കിലും ജോലി മാറ്റത്തിന് ട്രാൻഫർ ക്ലെയിം ഫയൽ ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോൾ. ഓരോ വർഷവും പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസഷന് 8 ലക്ഷത്തോളം ട്രാൻഫർ ക്ലെയിം ലഭിക്കാറുണ്ടെന്നാണ് കണക്ക്.

പിഎഫ് ഓഫീസ് നൽകുന്ന UAN ആധാറുമായി ലിങ്ക് ചെയ്യണമെന്ന് നിർബന്ധമില്ല. എന്നാൽ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ ക്ലെയിം സെറ്റിൽമെന്റ് കുറച്ചുകൂടി എളുപ്പമായിരിക്കും. ഇപിഎഫ് അക്കൗണ്ടിൽ നിന്നും ഫണ്ട് ട്രാൻഫർ ചെയ്യണമെങ്കിൽ കെവൈസി ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യണം.

യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ ആക്ടിവേറ്റ് ചെയ്യുന്നതിനായി സ്വീകരിക്കപ്പെടുന്ന ഒരു രേഖ ആധാർ കാർഡാണ്. iwu.epfindia.gov.in/eKYC എന്ന വെബ്‌സൈറ്റിൽ പോയാൽ UAN ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യമുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it