Top

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ എങ്ങനെ നേടിയെടുക്കാം, ഇതാ അതിനുള്ള വഴി

''മകളുടെ കല്യാണത്തിന് പണം കരുതിവെച്ചിരുന്നു. പക്ഷേ ഇപ്പോള്‍ സ്വര്‍ണമെടുക്കാന്‍ ഒരുങ്ങിയപ്പോഴാ ഒന്നിനും തികയില്ലെന്ന് മനസ്സിലാകുന്നത്. ഇനി റിട്ടയര്‍മെന്റിനായി കരുതി വെച്ചിരിക്കുന്ന പണമെടുത്ത് കല്യാണം നടത്തേണ്ടി വരും'' അടുത്തിടെ ഒരു കുടുംബനാഥന്‍ പങ്കുവെച്ച അനുഭവമാണിത്.

നിങ്ങളില്‍ പലര്‍ക്കുമില്ലേ സമാനമായ അനുഭവങ്ങള്‍. ചില കാര്യങ്ങള്‍ക്കായി, അല്ലെങ്കില്‍ നമ്മുടെ സ്വപ്‌നങ്ങള്‍ക്കായി സ്വരുക്കൂട്ടിവെയ്ക്കുന്ന പണം ആവശ്യം നേരത്ത് അതിന് തികയില്ല. അല്ലെങ്കില്‍ അതിനുമുമ്പേ ആ പണം ചെലവായി പോയിട്ടുണ്ടാകും.

എന്തേ ഇങ്ങനെ സംഭവിക്കുന്നത്? ഇപ്പോഴാണെങ്കില്‍ കോവിഡ് കൂടി വന്നതോടെ വരുമാനം പലരുടെയും കുത്തനെ കുറഞ്ഞു. സ്വപ്‌നങ്ങള്‍ എങ്ങനെ നേടിയെടുക്കണമെന്നറിയില്ല. സാമ്പത്തിക ആവശ്യങ്ങള്‍ക്കാണെങ്കില്‍ കുറവുമില്ല. അതിനിടെ മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. പലരും ഭാവി ആവശ്യങ്ങള്‍ക്കായി പണം പലയിടത്തായി നിക്ഷേപിച്ചിട്ടുണ്ടാകും. ഇപ്പോള്‍ ആ നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്ന് ലഭിച്ചേക്കാവുന്ന വരുമാനവും ഗണ്യമായി കുറഞ്ഞിരിക്കുന്നു.

സന്തോഷത്തോടെ, മനഃസമാധാനത്തോടെ, ജീവിത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിച്ച് മാന്യമായി ജീവിക്കാനാണ് ഏവരും ആഗ്രഹിക്കുന്നത്.

അതിനുള്ള മാര്‍ഗ്ഗങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ധനം ഓണ്‍ലൈന്‍, പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ ജിയോജിത് ഫിനാഷ്യല്‍ സര്‍വീസസിന്റെ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് വിഭാഗമായ സ്റ്റെപ്‌സും ചേര്‍ന്ന് ഒരു വെബിനാര്‍ സംഘടിപ്പിക്കുന്നു.

September 23 വൈകീട്ട് നാല് മണിമുതല്‍ ആറു മണി വരെയാണ് വെബിനാര്‍.

സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കണോ? അതിന് ആദ്യം ഇത് ചെയ്യണം

ഓരോ വ്യക്തിയുടെയും സാമ്പത്തിക ലക്ഷ്യങ്ങള്‍ വെറും അക്കങ്ങളല്ല. അതിന് നിറമുള്ള ചില രൂപങ്ങളുണ്ട്. സുന്ദരമായ വീട്, വിവാഹവേദിയില്‍ നിറചിരിയോടെ നില്‍ക്കുന്ന മകള്‍, ഉന്നത വിദ്യാഭ്യാസം നേടി പുറത്തിറങ്ങുന്ന മകന്റെ വിജയസ്മിതം, ആരുടെ മുന്നിലും തലക്കുനിക്കാതെ മാന്യമായുള്ള റിട്ടയര്‍മെന്റ് ജീവിതം... അങ്ങനെ പലതും.

ഈ ലക്ഷ്യങ്ങള്‍ എത്ര വര്‍ഷം കഴിഞ്ഞ് നിങ്ങള്‍ക്ക് നേടണം? അതിന് എത്ര പണം വേണം? ഇതൊക്കെ ഇപ്പോഴേ അറിഞ്ഞിരിക്കണം. അതിന് എത്ര തുക ഇപ്പോള്‍ എവിടെ, എങ്ങനെ നിക്ഷേപിക്കണമെന്നതും പ്രധാനമാണ്. സാമ്പത്തിക ആസൂത്രണം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നതും അതുതന്നെ.

അപ്പുറത്തെ വീട്ടിലെ രാജന്‍ നിക്ഷേപിക്കുന്നിടത്ത് നിങ്ങളും നിക്ഷേപിക്കണോ?

അതിബുദ്ധിയുള്ള പൊന്മാന്‍ കിണറ്റിന്റെ കരയില്‍ മുട്ടയിടുമെന്ന ചൊല്ലുപോലെയാണ് നമ്മളില്‍ പലരുടെയും കാര്യം. കണ്ണടച്ചു തുറക്കുമ്പോള്‍ പണം ഇരട്ടിയാകുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഇത്രയും തട്ടിപ്പ് നാം കണ്ടെങ്കിലും ഇനിയും പോയി നിക്ഷേപിക്കും. അല്ലെങ്കില്‍ ആരെങ്കിലും എവിടെയെങ്കിലും പണം നിക്ഷേപിച്ചുവെന്ന കേട്ടാല്‍ ആ വഴി പോകും.

ഇതാണോ നിങ്ങളും ചെയ്യുന്നത്? ഓരോരുത്തര്‍ക്കും നിക്ഷേപത്തിന്റെ കാര്യത്തിലെടുക്കാവുന്ന റിസ്‌ക് വ്യത്യസ്തമായിരിക്കും. നിങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തി നില, റിസ്‌കെടുക്കാനുള്ള ശേഷി, നിങ്ങളുടെ വരുമാനവും ആവശ്യങ്ങളുമറിഞ്ഞ് ഓരോ ആസ്തിയിലും എത്രമാത്രം നിക്ഷേപമാകാം തുടങ്ങി നിരവധി ഘടകങ്ങള്‍ വിശകലനം ചെയ്തിട്ടുവേണം നിക്ഷേപം നടത്താന്‍.

അതുമാത്രമല്ല, സാമ്പത്തിക ലക്ഷ്യങ്ങള്‍ വെറുതെ അങ്ങനെ മുന്നില്‍ വെച്ചിട്ടും കാര്യമില്ല. അതിനുമുണ്ട് ശാസ്ത്രീയമായ ചില രീതികള്‍. പിന്നെ അതിലേക്ക് എത്താനുള്ള വഴികളും സ്വീകരിക്കണം.

മുന്‍പൊക്കെ ജീവിതസായാഹ്നത്തില്‍ കൈയില്‍ പണമില്ലെങ്കിലും മക്കളുടെ അടുത്തോ കുടുംബ വീട്ടിലോ സമാധാനമായി കഴിയാമായിരുന്നു. കാലം മാറി. ജീവിതസായാഹ്നത്തിലെ ചെലവുകള്‍ കൂടി ഇന്നേ പ്ലാന്‍ ചെയ്തില്ലെങ്കില്‍ നരകതുല്യമാകും വാര്‍ധക്യം.

ഇത്തരത്തില്‍ ഒരു വ്യക്തിയുടെ എല്ലാ സാമ്പത്തിക കാര്യങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന വെബിനാറാണ് സ്റ്റെപ്‌സിന്റെ സഹകരണത്തോടെ ധനം നടത്തുന്നത്. വെബിനാറില്‍ സംസാരിക്കുന്ന വിദഗ്ധര്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും ഇത്തരം കാര്യങ്ങള്‍ എങ്ങനെ ചെയ്യാമെന്ന് പഠിപ്പിച്ചു തരും. ഒപ്പം നിങ്ങളുടെ സംശയങ്ങളും പരിഹരിക്കും.

വെബിനാറില്‍ സംബന്ധിക്കാന്‍ 300 രൂപയാണ് നിരക്ക്. 300 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്യുന്ന ഏവര്‍ക്കും ആറുമാസത്തേക്ക് ധനം കോപ്പികള്‍ സൗജന്യമായി ലഭിക്കും.

വെബിനാറില്‍ സംബന്ധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ click here to register.

For more details contact - 8086582510

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it