സാമ്പത്തിക ആസൂത്രണം; നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

ഈ പ്രതിസന്ധി കാലത്തും സമ്പാദ്യങ്ങള്‍ സുരക്ഷിതമാക്കി വയ്ക്കുന്നവരും സമ്പത്തിനെ പരിരക്ഷിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ കൈക്കൊണ്ടവരും നിരവധിയാണ്. സത്യത്തില്‍ ഇത് എല്ലാവര്‍ക്കും കഴിയും. നമ്മുടെ അബദ്ധങ്ങളോ അശ്രദ്ധയോ ആണ് സാമ്പത്തിക ആസൂത്രണത്തില്‍ നമ്മെ പരാജയപ്പെടുത്തുന്നത്.

അധികം വരുമാനമില്ലാത്ത ചിലര്‍ ജീവിത ലക്ഷ്യങ്ങള്‍ നേടുകയും ആഗ്രഹത്തിനൊത്ത് ജീവിക്കുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ? ഒന്ന് ശ്രദ്ധിച്ചാല്‍ നമുക്കും സാമ്പത്തിക ആസൂത്രണം മെച്ചപ്പെടുത്താനാകും. അതിനുള്ള 5 വഴികള്‍ പരിചയപ്പെടാം. ഒരുപക്ഷെ നിത്യ ജീവിതത്തിലെ ചില സാഹചര്യങ്ങളില്‍ നമ്മള്‍ എങ്ങനെയാണ് പെരുമാറുക എന്നത് തന്നെയാണ് ഈ വഴികളും പരിചയപ്പെടുത്തുന്നത്. സാമ്പത്തിക ആസൂത്രണത്തില്‍ ഈ കാര്യങ്ങള്‍ നിങ്ങളെ സഹായിക്കും.

1. സ്വര്‍ണത്തില്‍ നിക്ഷേപിക്കുമ്പോള്‍
ഭാവിയിലെ നിക്ഷേപമായി സ്വര്‍ണത്തിനെ പൂര്‍ണമായി കരുതാനാകില്ല. എന്നാല്‍ ഭാരമേറിയ പണിക്കൂലി നല്‍കി വാങ്ങുന്ന ആഭരണങ്ങളായി ഒരിക്കലും സ്വര്‍ണ നിക്ഷേപങ്ങളെ കാണരുത്. പകരം നേട്ടമാഗ്രഹിക്കുന്നവര്‍ക്ക് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പരിഗണിക്കാം. വിറ്റ് പണമാക്കുമ്പോള്‍ കാലാകാലങ്ങളിലുള്ള സ്വര്‍ണത്തിന്റെ വില ലഭിക്കും. അതോടൊപ്പം 2.50 ശതമാനം പലിശ വേറെയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തെ സ്വര്‍ണ ഇറക്കുമതി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ചിരിക്കുന്ന ഈ പദ്ധതിയില്‍ പങ്കാളികളാകുന്നതോടെ സാമൂഹ്യപ്രതിബദ്ധതയും പ്രകടമാക്കാം.സ്വര്‍ണം സൂക്ഷിക്കുമ്പോഴുള്ള അപകടസാധ്യത ഇല്ലെന്നതാണ് ഏറ്റവും വലിയ നേട്ടം. കാലാവധിയെത്തും മുമ്പ് വിറ്റ് പണമാക്കാം. പണയം വയ്ക്കാം. ആര്‍ബിഐ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആയോ ഡീമാറ്റ് രൂപത്തിലോ സൂക്ഷിക്കാം. ഇത് പണയം വയ്ക്കാനും ഉപയോഗിക്കാം. വിപണിയിലെ സ്വര്‍ണവിലയുമായി ബന്ധപ്പെടുത്തിയാണ് ഗോള്‍ഡ് ബോണ്ടിന്റെയും പ്രവര്‍ത്തനം. വില്‍ക്കുന്ന സമയത്ത് സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുകയാണെങ്കില്‍ നിക്ഷേപകന് നേട്ടവും താഴ്ന്നു നില്‍ക്കുകയാണെങ്കില്‍ നഷ്ടവുമുണ്ടാകും.
2. ശരിയായ ആസൂത്രണം
എല്ലാവര്‍ക്കും സ്വപ്നങ്ങളുണ്ട്. പക്ഷേ അവ സാക്ഷാത്കരിക്കാന്‍ പണം എങ്ങനെ കണ്ടെത്തുമെന്ന് ചോദിച്ചാല്‍ അതേക്കുറിച്ച് അവര്‍ ബോധവാന്മാരായിരിക്കില്ല. ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ എഴുതി വെച്ച് അതിനുള്ള വഴികള്‍ കൃത്യമായി കണ്ടെത്തി അതിലെ സഞ്ചരിക്കണം. ഇതാണ് ശരിയായ ആസൂത്രണം അഥവാ പ്ലാനിംഗ് എന്നു പറയുന്നത്. ഇതിന് ആദ്യം വേണ്ടത് നമ്മുടെ വരവ് എത്ര, ചെലവ് എത്ര എന്നറിയലാണ്. പലര്‍ക്കും വരവും ചെലവും എത്രയെന്ന് വ്യക്തമായി അറിയാന്‍ സാധിക്കില്ല. ദിവസവും കണക്കെഴുതി നോക്കിയാല്‍ സാമ്പത്തിക അച്ചടക്കം സ്വാഭാവികമായി തന്നെ വരും. ഇതോടൊപ്പം കൃത്യമായ കുടുംബ ബജറ്റും തയാറാക്കുക. കൊറോണയ്ക്ക് മുമ്പും ശേഷവും ഉള്ള വരുമാനവും പരിശോധിക്കുക.

3. ഇന്‍ഷുറന്‍സ്
സാമ്പത്തിക ആസൂത്രണത്തില്‍ ഇന്‍ഷുറന്‍സ് എന്തിന് പറയുന്നു എന്നു ചിലരെങ്കിലും ആലോചിക്കുന്നുണ്ടാകും. എന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക സ്വയംപര്യാപ്തതയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഒഴിച്ചു കൂടാനാവാത്തതാണ്. എന്നാല്‍ എല്ലായ്‌പ്പോഴും ഓര്‍ക്കേണ്ട ഒരു കാര്യം ഇന്‍ഷുറന്‍സ് ഒരിക്കലും ഒരു നിക്ഷേപമല്ല, ആപത്തുകളില്‍ നിങ്ങളെ സംരക്ഷിക്കുന്ന ഒരു സാമ്പത്തിക കവചം മാത്രമാണ് എന്നതാണ്. ടേം പോളിസി, ആരോഗ്യ ഇന്‍ഷുറന്‍സ് ഇവ രണ്ടും ഒരിക്കലും ഒഴിവാക്കരുത്. ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്ത് സംരക്ഷണം ഉറപ്പാക്കിയിട്ടുള്ളവര്‍ ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസികള്‍ കൂടി പരിഗണിക്കണം. ഉയര്‍ന്ന ചികിത്സാ ചെലവുള്ള അസുഖങ്ങള്‍ക്കുള്ള കവറേജാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നത്. വളരെ ഗുരുതരമായ ഒരു രോഗം വന്നാല്‍ അത് മാനസികമായും സാമ്പത്തികമായും ആളുകളെ തളര്‍ത്തിക്കളയും. മികച്ച ഒരു ക്രിട്ടിക്കല്‍ ഇല്‍നെസ് പ്ലാനുണ്ടെങ്കില്‍ ഈ രോഗങ്ങള്‍ക്കുള്ള കവറേജ് ലഭിക്കും. അര്‍ബുദം, വൃക്കയുടെ പ്രവര്‍ത്തനം നിലയ്ക്കല്‍, അവയവം മാറ്റിവയ്ക്കല്‍, ഹൃദയ ശസ്തക്രിയ തുടങ്ങിയവയ്‌ക്കെല്ലാം ഇതിലൂടെ പരിരക്ഷ ഉറപ്പാക്കാം.

4. ഭവനവായ്പ തീര്‍ക്കാന്‍ തിരക്ക് കൂട്ടേണ്ട
പലരും ചെയ്യുന്ന അബദ്ധമാണിത്. ഭവന വായ്പ അടച്ചു തീര്‍ക്കല്‍. കടങ്ങള്‍ അടച്ചുതീര്‍ക്കുകയെന്നത് മധ്യവര്‍ഗക്കാരുടെ ഒരു പൊതുസ്വഭാവമാണ്. ബാധ്യതയെ പേടിക്കുന്ന ഇവര്‍ കുറച്ചധികം പണം കൈയില്‍ വന്നാല്‍ ഭവന വായ്പ മുന്‍കൂര്‍ അടച്ചുതീര്‍ക്കാന്‍ തിരക്കു കൂട്ടും. എന്നാല്‍ ഈ തീരുമാനം അത്ര നല്ലതല്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. നികുതി ഇളവ് നേടാന്‍ ഏറ്റവും നല്ലൊരു മാര്‍ഗമാണിത്. ഭവന വായ്പ കൃത്യമായി അടച്ചുപോകുന്നുണ്ടെങ്കില്‍ അധികമായി കൈയില്‍ വരുന്ന തുക സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനില്‍ നിക്ഷേപിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
45 ലക്ഷം രൂപ വിലയുള്ള വീട് 36 ലക്ഷം രൂപ വായ്പയെടുത്തു വാങ്ങുമ്പോള്‍ നിക്ഷേപകന്‍ ചെലവഴിക്കേണ്ടത് 9 ലക്ഷം രൂപയാണ്. മുപ്പതു ശതമാനം നികുതി ബ്രാക്കറ്റില്‍ വരുന്ന നിക്ഷേപകന് 20 വര്‍ഷക്കാലത്ത് വായ്പ, പലിശ എന്നിവയുടെ തിരിച്ചടവു വഴി നികുതിയിളവിനായി 58.38 ലക്ഷം രൂപ ഉപയോഗിക്കാന്‍ സാധിക്കും. അതായത് മുപ്പതു ശതമാനം നികുതി ബ്രാക്കറ്റില്‍ ഈ കാലയളവു മുഴുവന്‍ നികുതി നല്‍കേണ്ട ഒരാള്‍ക്ക് നികുതിയിനത്തില്‍ ലാഭിക്കാന്‍ സാധിച്ചത് 17.51 ലക്ഷത്തോളം രൂപയാണ്.
വെറും 9 ലക്ഷം രൂപയാണ് (അതായത് വീടിന്റെ മൊത്തം നിക്ഷേപത്തിന്റെ 20 ശതമാനത്തോളം) ഈ വീടു വാങ്ങുവാനായി ഇയാള്‍ മുടക്കിയിട്ടുള്ളത്. ബാക്കി തുക വായ്പയാണ്.വായ്പ എടുത്ത വകയില്‍ 20 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നികുതി ലാഭിച്ചതുവഴി ലഭിച്ച വാര്‍ഷിക റിട്ടേണ്‍ മുന്നു ശതമാനത്തോളമാണ്. വീട് 20 വര്‍ഷത്തിനുശേഷം വില്‍ക്കുന്നുവെന്നു കരുതുക. 16 ശതമാനം മൂലധന വളര്‍ച്ച കണക്കാക്കിയാല്‍പോലും പത്തു ലക്ഷം രൂപയുടെ നിക്ഷേപത്തിന് 18 ശതമാനത്തിലധികം റിട്ടേണ്‍ ലഭിക്കും. വീടു വില്‍ക്കുമ്പോഴുണ്ടാകുന്ന മൂലധന വളര്‍ച്ച മറ്റൊരു വീടിനായി നിക്ഷേപിച്ചാല്‍ മൂലധന വളര്‍ച്ചാ നികുതി ഒഴിവാക്കുകയും ചെയ്യാം. 20 വര്‍ഷത്തെ വായ്പയാണെങ്കില്‍ നാണ്യപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ അന്ന് വായ്പയ്ക്ക് പകുതി മൂല്യമേ ഉണ്ടാവുകയുള്ളു. അതിനാല്‍ വായ്പ ഒരിക്കലും മുന്‍കൂര്‍ അടയ്ക്കുന്നതു ബുദ്ധിയല്ല.

5. വിദഗ്ധരോട് ചോദിക്കാം
പതിനായിരം രൂപയുടെ ഒരു മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ നൂറ് അഭിപ്രായം തേടും. പലരോടും ചോദിക്കും, പല സൈറ്റുകള്‍ സന്ദര്‍ശിക്കും, താരതമ്യം നടത്തും അതിനു ശേഷമായിരിക്കും ഒരെണ്ണം വാങ്ങുക. എന്നാല്‍ ലക്ഷങ്ങള്‍ നിക്ഷേപിക്കുമ്പോള്‍ യാതൊരു ചിന്തയും റിസര്‍ച്ചുമൊന്നുമുണ്ടാകില്ല. രണ്ടു സാമ്പത്തിക പത്രങ്ങള്‍ വായിക്കുമ്പോള്‍ തന്നെ എല്ലാ അറിവും കിട്ടിയെന്ന മട്ടില്‍ നേരെ നിക്ഷേപത്തിനിറങ്ങും. കൈയ്യിലുള്ള പണം ഏതാണ്ട് നഷ്ടപ്പെടുമ്പോഴാണ് തീരുമാനം തെറ്റാണെന്ന് തോന്നുന്നത്.

എന്നാല്‍ നല്ലൊരു നിക്ഷേപം നടത്താനൊരുങ്ങുമ്പോള്‍ അവരവര്‍ക്കു ചേരുന്നതാണോ, ആവശ്യങ്ങള്‍ നിറവേറ്റന്‍ പര്യാപ്തമാകുമോ എന്നൊക്കെ സ്വയം തീരുമാനിക്കാനാകില്ലെങ്കില്‍ ഒരു സാമ്പത്തിക വിദഗ്ധന്റെ അഭിപ്രായം തേടുന്നത് തന്നെയാണ് നല്ലത്. അവര്‍ക്ക് നല്‍കുന്ന ഫീസ് ഒരിക്കലും നഷ്ടമായി കാണേണ്ടതില്ല. നിങ്ങളുടെ ഓരോ ആവശ്യങ്ങളും പഠിച്ച ശേഷമായിരിക്കും അനുയോജ്യമായ മാര്‍ഗങ്ങള്‍ ഉപദേശിക്കുക. അതേ പോലെ തന്നെയാണ് ഓഹരികള്‍ തെരഞ്ഞെടുക്കുമ്പോഴും. ഒരുപാടു റിസര്‍ച്ചുകള്‍ നടത്തിയ ശേഷമാണ് ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ നല്ലൊരു പോര്‍ട്ട്‌ഫോളിയോ



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it