ഗോള്‍ഡ് ലോണ്‍ മുതല്‍ എഫ്ഡി വായ്പ വരെ; കോവിഡ് കാലത്ത് അത്യാവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന ഏഴ് തരം വായ്പകള്‍

സ്വര്‍ണപ്പണയ വായ്പയാണ് ഇന്‍സ്റ്റന്റ് ലോണുകളില്‍ ഏറ്റവും ആകര്‍ഷകം. സാമ്പത്തിക ബുദ്ധിമുട്ടുകളെ മറികടക്കാന്‍ തെരഞ്ഞെടുക്കാവുന്ന ഏഴ് തരം വായ്പകള്‍ ആണ് ഇവിടെ പറയുന്നത്്.

-Ad-

ലോക്ഡൗണ്‍ മാറിയെങ്കിലും പലരും തിരികെ ബിസിനസിലേക്കും ജോലിയിലേക്കുമെല്ലാം കയറുന്നതേ ഉള്ളു. കാലവര്‍ഷവും കൊറോണ രോഗികളുടെ വര്‍ധനവും വീണ്ടും ഭീതി സൃഷ്ടിക്കുകയാണ്. അതിനോടൊപ്പം തന്നെ മോറട്ടോറിയം കാലാവധി തീരുന്നതും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും മറ്റുമെല്ലാം പലരെയും ആശങ്കയിലാക്കുന്നു. ഈ അവസരത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളെ മറികടക്കാന്‍ തെരഞ്ഞെടുക്കാവുന്ന ഏഴ് തരം വായ്പകള്‍ ആണ് ഇവിടെ പറയുന്നത്.

ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള ലോണ്‍

യുവാക്കളാണ് ഇത്തരം ലോണുകളിന്മേല്‍ കൂടുതല്‍ ആകൃഷ്ടരാകുന്നത്. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും എമര്‍ജന്‍സി ലോണുകള്‍ ലഭ്യമാകും. ഉയര്‍ന്ന പലിശയാണ് പലരും ഈടാക്കുന്നത് എന്നത് മാത്രമാണ് ഈ ലോണുകളുടെ അപാകത. എന്നിരുന്നാലും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മറ്റ് ഈടുകളില്ലാതെ തന്നെ ലോണ്‍ ലഭ്യമാക്കാന്‍ ഫിന്‍ടെക് കമ്പനികളിലെ വായ്പകള്‍ മികച്ച ചോയ്‌സ് ആണ്. പലതും ഓണ്‍ലൈനിലൂടെ അപേക്ഷിക്കാനും പണം ക്രെഡിറ്റ് ആക്കുകയും ചെയ്യുന്നു.

സ്വര്‍ണ പണയ വായ്പ

സ്വര്‍ണപ്പണയ വായ്പയാണ് ഇന്‍സ്റ്റന്റ് ലോണുകളില്‍ ഏറ്റവും ആകര്‍ഷകം. കയ്യിലുള്ള സ്വര്‍ണത്തിന്റെ ഈടിന്മേല്‍ വിവധ ബാങ്കുകളെ സമീപിച്ചാല്‍ കാര്‍ഷിക വായ്പയടക്കമുള്ള മികച്ച സ്‌കീമുകളില്‍ ലോണുകള്‍ ലഭ്യമാണ്. ഈട് വയ്ക്കുന്ന സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 75 ശതമാനം വരെ ലോണ്‍ തുക ലഭിക്കും.(ഇപ്പോള്‍ ആകെ മൂവ്യത്തിന്റെ 90 ശതമാനം വരെ തുക പലരും നല്‍കുന്നുണ്ട്. ചിലപ്പോള്‍ പലിശ ഉയര്‍ന്നേക്കാം. ) 9.10 % പലിശയാണ് സാധാരണ ഇവയ്ക്ക് ബാങ്കുകള്‍ ഈടാക്കുന്നത്.

-Ad-
എഫ്ഡി, ഇന്‍ഷുറന്‍സ് പോളിസി എന്നിവകളില്‍ നിന്നുള്ള വായ്പ

ഫിക്‌സഡ് ഡെപ്പോസിറ്റ് ഉള്ളവര്‍ക്കും ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഉള്ളവര്‍ക്കും ലോണ്‍ ലഭിക്കുന്നതാണ്. പൂര്‍ണമായ തുകയുടെ 90-95 ശതമാനം വരെ ലോണ്‍ ആയി ലഭിക്കും.

ഈടിന്മേല്‍ വായ്പ

വീട്, സ്ഥലം തുടങ്ങിയവ ബാങ്കില്‍ ഈടായി നല്‍കിയാണ് സാധാരണ ഈ വായ്പ സ്വന്തമാക്കുന്നത്. മറ്റ് സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലാതാകുമ്പോള്‍ ഗാര്‍ഹിക, വായ്വസായിക വസ്തുവിന്റെ രേഖകള്‍ (വീടോ സ്ഥാപനമോ) നല്‍കി ഘീമി അഴമശിേെ ജൃീുലൃ്യേ (ഘഅജ) സ്വന്തമാക്കാം. എളുപ്പത്തില്‍ അധിക തലവേദനയില്ലാതെ ഈ വായ്പ ലഭിക്കാന്‍ നേരത്തെ പണയപ്പെടുത്തിയിട്ടില്ലാത്ത പ്രോപ്പര്‍ട്ടിയുടെ രേഖകള്‍ വേണം സമര്‍പ്പിക്കാന്‍. 8.95 % പലിശ നിരക്കാണ് സാധാരണ ബാങ്കുകള്‍ വസ്തുവിന്മേലുള്ള ഈടിലുള്ള വായ്പകള്‍ക്ക് ചുമത്തുക. ഇത് വ്യത്യാസപ്പെട്ടേക്കാം. 20 വര്‍ഷത്തെ കാലാവധി വരെ തിരിച്ചടവിനു ലഭിക്കാം. വസ്തുവിന്റെ മൂല്യം ഉപഭോക്താവിന്റെ തിരിച്ചടവ് ശേഷി എന്നിവ അനുസരിച്ചാണ് വായ്പാ തുക നിശ്ചയിക്കുക.

ഡിജിറ്റല്‍ ടോപ് അപ് ലോണ്‍

നിലിവലുള്ള ഈടിന്മേല്‍ കൂടുതല്‍ വായ്പാ തുക ലഭ്യമാക്കുന്ന ഇവ അതേ പലിശ നിരക്കില്‍ കൂടുതല്‍ കാലാവധിയില്‍ കൂടുതല്‍ വായ്പാ തുക ലഭ്യമാക്കും.

കോവിഡ് വായ്പകള്‍

കൃത്യമായ തിരിച്ചടവു ചരിത്രമുള്ള, ഭവന വായ്പ എടുത്തിട്ടുള്ളവര്‍, മുമ്പ് വ്യക്തിഗത വായ്പയെടുത്തിട്ടുള്ളവര്‍, ശമ്പള അക്കൗണ്ടുള്ളവര്‍ എന്നിവര്‍ക്ക്് ബാങ്കുകള്‍ കോവിഡ് വായ്പകള്‍ നല്‍കുന്നുണ്ട് നമ്മുടെ ബാങ്കുകള്‍. കൂടാതെ എം എസ് എം ഇകള്‍ക്ക് ആകെ ഓവര്‍ ഡ്രാഫ്റ്റ് തുകയുടെ നിശ്ചിത ശതമാനം പല ബാങ്കുകളും വായ്പ അനുവദിക്കുന്നുണ്ട്. പല ബാങ്കുകളും വ്യത്യസ്ത തുകകളാണ് ഇങ്ങനെ വായ്പയായി അനുവദിക്കുന്നത്. 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ. ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പയുടെ ഉയര്‍ന്ന പരിധി ഭവന വായ്പയുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയാണ്. തിരിച്ചടവ് ശേഷി ഉണ്ടായിരിക്കണം. ആറ് മാസം തിരിച്ചടയ്ക്കേണ്ട എന്നതാണ് ഈ വായ്പകളുടെ ഗുണം. പല ബാങ്കുകള്‍ക്കും പല പലിശ നിരക്കാണ് ഈ വായ്പയ്ക്കുള്ളത്. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ നിരക്ക് 7.9 ശതമാനമാണ്. അതേസമയം ബാങ്ക് ഓഫ് ഇന്ത്യ ഭവനവായ്പ എടുത്ത് കൃത്യമായി തിരിച്ചടവ് ചരിത്രമുള്ളവര്‍ക്ക് 8.2 ശതമാനത്തിനാണ് ഇത് അനുവദിക്കുന്നത്. അതേസമയം വ്യക്തിഗത വായ്പയ്ക്ക് 10-12 ശതമാനം നിരക്കാണ് ഈടാക്കുക. സാധാരണ നിലയില്‍ സാലറി അക്കൗണ്ടുള്ളവര്‍ക്ക് വ്യക്തഗത വായ്പ അനുവദിക്കുന്നത് 14-15 ശതമാനം നിരക്കിലാണ്.

പ്രീ അപ്രൂവ്ഡ് പേഴ്സണല്‍ ലോണ്‍

ശമ്പളക്കാര്‍ക്ക് അവരുടെ സാലറി അക്കൗണ്ടുള്ള ബാങ്കുകളില്‍ നിന്ന് എളുപ്പത്തില്‍ സ്വന്തമാക്കാവുന്ന വായ്പയാണ് പ്രീ അപ്രൂവ്ഡ് പേഴ്സണല്‍ ലോണ്‍ (ജഅജഘ). കൊളാറ്ററലുകള്‍ അഥവാ മറ്റ് ഈടുകളില്ലാതെ തന്നെ ഈ വായ്പകള്‍ അനുവദിക്കാന്‍ ബാങ്കുകള്‍ക്ക് കഴിയും. എന്നാല്‍ നിങ്ങളുടെ സാലറി, ചെലവുകള്‍, നിക്ഷേപ സ്വഭാവം എന്നിവ പരിശോധിച്ച് മാത്രമേ യോഗ്യത നിശ്ചയിക്കപ്പെടുകയുള്ളൂ. മികച്ച ബാങ്ക് സ്റ്റേറ്റ്മെന്റ് ഉള്ള ഒരു ഉപഭോക്താവിന് മിനിട്ടുകള്‍ക്കുള്ളില്‍ പിഎപിഎല്‍ ലഭിക്കും. 50000 മുതല്‍ 200000 വരെ തുക ലഭിക്കും. നിങ്ങള്‍ മികച്ച ശമ്പളം കൈപ്പറ്റുന്ന ആളാണെങ്കില്‍ ചില സാഹചര്യത്തില്‍ ഈ സ്‌കീമില്‍ 40 ലക്ഷം വരെ ലോണ്‍ തരാന്‍ ബാങ്കുകള്‍ക്ക് കഴിയും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here