Begin typing your search above and press return to search.
കേരളത്തില്‍ സ്വര്‍ണവില ഒരു മാസത്തെ താഴ്ന്ന നിലയില്‍
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുത്തനെ ഇടിഞ്ഞു. വെള്ളിയാഴ്ച കേരളത്തിലെ സ്വര്‍ണവില ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് കുറഞ്ഞത്. 15 ദിവസത്തിനുള്ളില്‍ 1560 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ലോക വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 1785 ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
ഒരു പവന് സ്വര്‍ണത്തിന് ഈ മാസം ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് ജൂണ്‍ 3 നായിരുന്നു. 36,960 രൂപ. ഇന്ന് വില 35,400 രൂപയാണ്.
വെള്ളി ഗ്രാമിന് ഇന്ന് 74 രൂപയാണ് വില.
വെള്ളി ഗ്രാമിന് ഇന്ന് 74 രൂപയാണ് വില.
Next Story