തുടര്‍ച്ചയായ ഇടിവിന് ശേഷം സ്വര്‍ണവിലയില്‍ വര്‍ധനവ്; നിരക്കുകള്‍ അറിയാം

ഇന്ത്യയില്‍ സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം. കേരളത്തില്‍ രണ്ടു ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായി. കേരളത്തില്‍ ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 35,520 രൂപയായി. ഇന്നലെ പവന് 120 രൂപ കുറഞ്ഞ് 35,360 രൂപയായിരുന്നു വില. ഇന്ന് ഒരു ഗ്രാമിന് 4440 രൂപയാണ് കേരളത്തിലെ വില.

എംസിഎക്‌സില്‍ സ്വര്‍ണ വില വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വ്യാപാരത്തില്‍ 10 ഗ്രാമിന് 46,213 രൂപയയ്ക്കാണ് ക്ലോസ് ചെയ്തിരുന്നത്. ദേശീയ വിപണിയില്‍ സ്വര്‍ണ വില കഴിഞ്ഞ ഏതാനും ആഴ്ചകളിലായി 10 ഗ്രാമിന് 2000 രൂപയിലധികമാണ് കുറഞ്ഞു.
വെള്ളിയാഴ്ച (ഓഗസ്റ്റ് 27), എംസിഎക്‌സില്‍ ഒക്ടോബര്‍ ഫ്യൂച്ചേഴ്‌സ് സ്വര്‍ണത്തിന്റെ വില 10 ഗ്രാമിന് 297 രൂപ ഉയര്‍ന്ന് 47534 രൂപ വരെയായി. ദേശീയ മാര്‍ക്കറ്റില്‍ വെള്ളി വില കുറഞ്ഞു. ദേശീയ വിപണിയില്‍ വെള്ളി വില കിലോഗ്രാമിന് 32 രൂപ കുറഞ്ഞ് 61,667 രൂപയായി.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,798 ഡോളറായും വെള്ളി ഔണ്‍സിന് 23.66 ഡോളറായും ഉയര്‍ന്നു. കാബൂള്‍ സ്‌ഫോടനമാണ് സ്വര്‍ണത്തെ കയറ്റുന്നതിലെ പ്രധാന ഘടകമായി വിദ്ഗധര്‍ വിലയിരുത്തുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it