എന്‍പിഎസില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി നിക്ഷേപിക്കാം; എളുപ്പമാര്‍ഗം ഇതാ

നിലവിലുള്ള ഏറ്റവും പ്രചാരമുള്ള പെന്‍ഷന്‍ നിക്ഷേപ പദ്ധതിയാണ് ദേശീയ പെന്‍ഷന്‍ പദ്ധതിയായ എന്‍ പി എസില്‍ നിക്ഷേപിക്കുന്നതിനായി ഏറെ പേര്‍ മുന്നോട്ടു വരുന്നുണ്ട്. പല നിക്ഷേപകരും തങ്ങളുടെ വിരമിക്കല്‍ ആവശ്യങ്ങള്‍ക്കായുള്ള ദീര്‍ഘകാല നിക്ഷേപമായാണ് എന്‍പിഎസിനെ പരിഗണിക്കുന്നത്. എന്നാല്‍ സമയക്കുറവു മൂലം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് നിക്ഷേപങ്ങള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. എന്‍പിഎസില്‍ എങ്ങനെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിക്ഷേപം നടത്താമെന്ന് നോക്കാം.

ക്രെഡിറ്റ് കാര്‍ഡ് വഴി നിക്ഷേപം നടത്തുന്നത് എങ്ങനെ? ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി എന്‍പിഎസ് നിക്ഷേപം നടത്തുന്നതിന് യൂസര്‍ ഐഡിയും പാസ്വേഡും നല്‍കി നിങ്ങളുടെ എന്‍പിഎസ് അക്കൗണ്ടില്‍ പ്രവേശിക്കുക.

നിങ്ങള്‍ ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍,'Transact Online' ഓപ്ഷനില്‍ നിന്ന് 'Contribute Online' ഓപ്ഷനില്‍ ക്ലിക്കുചെയ്യുക.

ഇവിടെ നിന്ന് ഓണ്‍ലൈന്‍ സംഭാവന നല്‍കുന്നതിനായി നിങ്ങള്‍ ഇഎന്‍പിഎസ് വെബ്സൈറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെടും.

തുടര്‍ന്ന് നിങ്ങളുടെ PRAN (പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍) നല്‍കുക. ഇമെയില്‍ അല്ലെങ്കില്‍ SMS വഴി വരിക്കാര്‍ക്ക് ഒരു ഒടിപി (ഒറ്റത്തവണ പാസ്വേഡ്) ലഭിക്കും.

ഒടിപി നല്‍കിയ ശേഷം, അക്കൗണ്ട് തരം (ടയര്‍ I അല്ലെങ്കില്‍ ടയര്‍ II) തിരഞ്ഞെടുത്ത് തുക നല്‍കുക.

ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവ പോലുള്ള വ്യത്യസ്ത പേയ്മെന്റ് ഓപ്ഷനുകളിലേക്ക് നിങ്ങളെ റീഡയറക്ടുചെയ്യും. ഇതില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കുക.

Related Articles

Next Story

Videos

Share it