വിശ്വസ്തനായി ചമഞ്ഞ് ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്തിയെടുത്തേക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിശ്വസ്തനായി ചമഞ്ഞ് ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന തട്ടിപ്പാണ് ഫിഷിംഗ്. ഏറെ വിശ്വസ്തമെന്ന് തോന്നിക്കുന്ന മെയിലുകളിലൂടെയും കോളുകളിലൂടെയും ഉപഭോക്താവുമായി ബന്ധപ്പെട്ട് അവരുടെ ബാങ്കിംഗ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു തട്ടിപ്പു നടത്തുന്ന രീതിയാണ് ഫിഷിംഗ്. വന്‍ തുകയുടെ ലോട്ടറിയോ മറ്റു തരത്തിലുള്ള സമ്മാനങ്ങളോ ഉപഭോക്താവിന് ലഭിച്ചിരിക്കുന്നു, ബാങ്കിന്റെ ഡാറ്റാബേസ് പുതുക്കുന്നു തുടങ്ങിയ വ്യാജ സന്ദേശങ്ങളിലൂടെ ഉപഭോക്താവിന് വിശ്വാസം ഉളവാക്കുമാറാണ് ഫിഷിംഗ് നടത്തുന്ന മാഫിയകള്‍ വിവരങ്ങള്‍ ശേഖരിക്കുക. ഗൂഗ്ള്‍-മെയില്‍, ഫേസ്ബുക്ക് തുടങ്ങിയ ഉപഭോക്താക്കളുടെ സ്വകാര്യ ഡിജിറ്റല്‍ സ്പേസുകള്‍ ഹാക്ക് ചെയ്തും സിം നമ്പര്‍ ഡ്യുപ്ലിക്കേറ്റ് ചെയ്തും വിവരം ശേഖരിച്ച് പണം തട്ടുന്നവരുമുണ്ട്.

സൂക്ഷിക്കേണ്ട വഴികള്‍

  • ബാങ്കില്‍ നിന്നും എന്ന് അവകാശപ്പെട്ട് വിളിക്കുന്ന കോളുകള്‍ കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. പാതി വിശ്വാസം തോന്നുന്ന സാഹചര്യത്തില്‍ നേരിട്ട് ബാങ്കിലെത്തി വിവരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞു കോള്‍ അവസാനിപ്പിക്കുക.
  • ലക്കി ഡ്രോ തുടങ്ങി സാമാന്യ ബുദ്ധിക്ക് നിരക്കാത്ത മെയ്ലുകള്‍ക്ക് മറുപടിയായി ബാങ്ക് ഡീറ്റെയ്ല്‍സ് നല്‍കാതിരിക്കുക.
  • അപ്രതീക്ഷിതമായി ഒരു വണ്‍ ടൈം പാസ്സ്വേര്‍ഡ് നിങ്ങളുടെ മൊബീല്‍ നമ്പറിലേക്ക് വന്നാല്‍ സൂക്ഷിക്കുക. അത് ആര്‍ക്കും കൈമാറാതെയിരിക്കുക.
  • ഒരിക്കലും നിങ്ങളുടെ ജനന തിയതി, ജനന വര്‍ഷം, പങ്കാളി, കുട്ടികള്‍, അടുത്ത ബന്ധുക്കള്‍ തുടങ്ങിയവരുടെ ജനന തിയതി, വിവാഹ തിയതി/വര്‍ഷം, മരണ വര്‍ഷം തുടങ്ങിയവ എ.ടി.എം പിന്‍ നമ്പറായി സെറ്റ് ചെയ്യാതിരിക്കുക. പെട്ടന്ന് ഊഹിക്കാന്‍ പറ്റുന്ന തരത്തിലുള്ള പാറ്റേണ്‍

    നമ്പറുകള്‍, മൊബൈല്‍ നമ്പര്‍ ശകലങ്ങള്‍, വണ്ടി നമ്പര്‍ എന്നിവയും പിന്‍ നമ്പറായി സെറ്റ് ചെയ്യരുത്.

  • ഇടയ്ക്കിടയ്ക്ക് എ.ടി.എം പിന്‍ നമ്പര്‍ റീസെറ്റ് ചെയ്യുക.
  • സംശയം തോന്നുന്ന സാഹചര്യത്തില്‍ ബാങ്കില്‍ നേരിട്ട് ചെന്ന് പ്രതിവിധി തേടുക.

Related Articles

Next Story

Videos

Share it