ഹോം ലോണ്‍ ലഭിക്കാന്‍ ക്രെഡിറ്റ് സ്‌കോര്‍ എത്രയാണ് വേണ്ടത്?

ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ലഭിച്ചാല്‍ കുറഞ്ഞ പലിശനിരക്ക്, വലിയ വായ്പ തുക, ലളിതമായ ഡോക്യുമെന്റേഷന്‍, കൂടുതല്‍ തിരിച്ചടവ് കാലയളവ് എന്നിവ ഉള്‍പ്പെടെ കൂടുതല്‍ ആകര്‍ഷകമായ ഓഫറുകള്‍ നിങ്ങള്‍ക്ക് ലഭിക്കും

ഇന്ത്യയിലെ നാല് അംഗീകൃത ക്രെഡിറ്റ് ബ്യൂറോകളില്‍ ഒന്നാണ് സിബില്‍. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ലഭിച്ചാല്‍ കുറഞ്ഞ പലിശനിരക്ക്, വലിയ വായ്പ തുക, ലളിതമായ ഡോക്യുമെന്റേഷന്‍, കൂടുതല്‍ തിരിച്ചടവ് കാലയളവ് എന്നിവ ഉള്‍പ്പെടെ കൂടുതല്‍ ആകര്‍ഷകമായ ഓഫറുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. സിബില്‍ സ്‌കോര്‍ 300നും 900 ഇടയില്‍ ആണ് വേണ്ടത്. ഭവന വായ്പയ്ക്ക് യോഗ്യത നേടുന്നതിനുള്ള മികച്ച സ്‌കോര്‍ 700ന് മുകളിലാണ്. സ്‌കോര്‍ 900 ലേക്ക് അടുക്കുമ്പോള്‍ വായ്പയ്ക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള സാധ്യത കൂടും.

ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താനുള്ള വഴികള്‍

യാതൊരുവിധ പേ്മെന്റുകളും വൈകിപ്പിക്കുകയോ നടത്താതിരിക്കുകയോ ചെയ്യരുത്

സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ വായ്പകള്‍ക്കിടയില്‍ ഒരു ബാലന്‍സ് സൂക്ഷിക്കുക.

ക്രെഡിറ്റ് പരിധിയുടെ 50% ല്‍ കൂടുതല്‍ ഉപയോഗിക്കരുത്

നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ ശ്രദ്ധ പുലര്‍ത്തുകയും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ പതിവായി പരിശോധിക്കുകയും ചെയ്യുക.

ഒന്നിലധികം വായ്പകള്‍ക്ക് ഒരേ സമയം അപേക്ഷിക്കരുത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here