ELSS-ല് എങ്ങനെ നിക്ഷേപിക്കാം?

ഏപ്രിലില്‍ നിക്ഷേപിച്ചു തുടങ്ങാം:

ഓഹരിയധിഷ്ഠിത നിക്ഷേപങ്ങളില്‍ വലിയ തുക ഒറ്റത്തവണയായി നിക്ഷേപിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. നികുതിയിളവിനു വേണ്ടി തിരക്കിട്ട്, തെറ്റായ സമയത്ത് നടത്തുന്ന നിക്ഷേപം നഷ്ടസാധ്യത കൂട്ടുകയാണ് ചെയ്യുന്നത്. സെക്ഷന്‍ 80 സി ക്ക് കീഴില്‍ ഉള്‍പ്പെടുത്താവുന്ന ചെലവുകള്‍ കിഴിച്ച് ബാക്കി വരുന്ന നികുതിയുടെ ഇളവിനായി നിക്ഷേപം നടത്തുന്നതാണ് നല്ലത്.

ഒറ്റത്തവണയോ എസ്‌ഐപിയോ?

പലരും ചെയ്യുന്നതു പോലെ വര്‍ഷത്തില്‍ ഒറ്റത്തവണയായി നിക്ഷേപിക്കുന്നതാണോ ഘട്ടംഘട്ടമായി നിക്ഷേപിക്കുന്നതാണോ ശരിക്കും നേട്ടം? ഇഎല്‍എസ്എസില്‍ ഒറ്റത്തവണ നിക്ഷേപിക്കുന്നതോ എസ്‌ഐപിയിലൂടെ നിക്ഷേപിക്കുന്നതോ നല്ലതെന്ന് പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. ഇവിടെ താരതമ്യത്തിനായി ഇഎല്‍എസ്എസ് പദ്ധതിയായ ആക്‌സിസ് ലോംഗ് ടേം ഇക്വിറ്റിയെ എടുക്കാം. ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ളത് (15,223 കോടി രൂപ) ഇതിനാണ്. ഏപ്രില്‍ 2010 മുതല്‍ 2015 മാര്‍ച്ച് വരെ നിങ്ങള്‍ പ്രതിമാസം 10,000 രൂപ ഇതില്‍ നിക്ഷേപിച്ചുവെന്ന് കരുതുക. ഓരോ മാര്‍ച്ചിലും നിശ്ചിത തുക ഒറ്റത്തവണയായി നിക്ഷേപിക്കുന്നതിനൊപ്പം തന്നെ വരും ആ തുക. ഒറ്റത്തവണയായി അടയ്ക്കുന്നവര്‍ നിക്ഷേപം തുടങ്ങാന്‍ വൈകിയെങ്കിലും എസ്‌ഐപി തെരഞ്ഞെടുത്തവര്‍ നിക്ഷേപിച്ച അത്രയും തുക തന്നെ നിക്ഷേപിക്കുന്നു. എന്നാല്‍ ഗ്രാഫില്‍ കാണിച്ചിരിക്കുന്നതു പോലെ അതില്‍ നിന്നുള്ള വരുമാനം എസ്‌ഐപിയായി നിക്ഷേപിച്ചവരേക്കാള്‍ ഒരു ലക്ഷം രൂപ കുറവാണ്. വിപണി വലിയ തിരുത്തലുകള്‍ക്ക് വിധേയമാകുകയാണെങ്കില്‍ ഇതില്‍ പിന്നെയും മാറ്റം വരാം. അതുകൊണ്ടു തന്നെ വൈകിയുള്ള നിക്ഷേപത്തേക്കാള്‍ എസ്‌ഐപി തന്നെയാണ് ഉചിതം.

മികച്ച പദ്ധതി തെരഞ്ഞെടുക്കുക,ദീര്‍ഘകാലത്തേക്ക്

മ്യൂച്വല്‍ ഫണ്ട് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ശരിയായ പദ്ധതി ദീര്‍ഘകാലത്തേക്കായി തെരഞ്ഞെടുക്കുക എന്നതാണ്. 2012ല്‍ അന്ന് ഏറ്റവും മികച്ച പ്രകടനം നടത്തിയിരുന്ന ഏതെങ്കിലും അഞ്ച് ഇഎല്‍എസ്എസുകളിലാണ് നിങ്ങള്‍ നിക്ഷേപിച്ചിരുന്നതെങ്കില്‍, കഴിഞ്ഞ അഞ്ചു വര്‍ഷത്തെ റിട്ടേണിന്റെ അടിസ്ഥാനത്തില്‍ പറയാനാകും, ഇന്നു ലഭിക്കുന്ന ശരാശരി റിട്ടേണിനേക്കാളും കൂടുതല്‍ തുക ലഭിക്കാനുള്ള സാധ്യത 80 ശതമാനമാണ്.

പല പദ്ധതികളും മള്‍ട്ടി കാപ് ഓഹരികളില്‍ നിക്ഷേപിക്കുക എന്ന സമീപനമാണ് സ്വീകരിക്കുന്നതെങ്കിലും കുറച്ചു സ്‌കീമുകള്‍ മിഡ്, സ്‌മോള്‍ കാപ് ഓഹരികളെ ആശ്രയിക്കുന്നു. ഇവിടെ റിട്ടേണ്‍ ഉയര്‍ന്നതാകുമെങ്കിലും അത്രതന്നെ ഉയര്‍ന്നതാകും നഷ്ടസാധ്യതയും. നിങ്ങള്‍ നിക്ഷേപിച്ചിരിക്കുന്ന സ്‌കീം ലാര്‍ജ് കാപ്, മിഡ് കാപ്, സ്‌മോള്‍ കാപ് എന്നിവയില്‍ ഏതിനെയാണ് കൂടുതലായി ആശ്രയിക്കുന്നതെന്ന് അറിഞ്ഞിരിക്കുക.

സ്‌മോള്‍ കാപ് ഓഹരികളിലെ നിക്ഷേപം ബുള്‍ റാലിയുടെ ഫലമായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുതിച്ചതായി കാണാം. അതേസമയം വിപണി ഏറ്റവും മികച്ച നിലയിലായിരിക്കുമ്പോള്‍ പോലും സ്‌മോള്‍ കാപിനെ ആശ്രയിക്കുന്ന പദ്ധതികളില്‍ ഒറ്റത്തവണയായി നിക്ഷേപിക്കുന്നത് വലിയ ഗുണം ചെയ്യില്ല.

2017 നവംബര്‍ 30 ന് മുമ്പുള്ള അഞ്ചു വര്‍ഷക്കാലം മികച്ച നേട്ടം നല്‍കിയ പത്ത് പദ്ധതികളാണ് ചുവടെ പട്ടികയില്‍. കുറഞ്ഞത് 1000 കോടി രൂപയുടെയെങ്കിലും കോര്‍പസ് തുകയുള്ള പദ്ധതികളെ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിക്ഷേപം പിന്‍വലിക്കരുത്

ഇഎല്‍എസ്എസില്‍ മാത്രമല്ല ഏതൊരു ഓഹരി നിക്ഷേപ പദ്ധതികളെ കുറിച്ചും പറയാറുള്ള പൊതുവായ കാര്യമാണിത്. ഓഹരി നിക്ഷേപങ്ങളില്‍ ചുരുങ്ങിയത് അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെയെങ്കിലും വേണം നഷ്ടസാധ്യത കുറയാനും മികച്ച റിട്ടേണ്‍ ലഭിക്കാനും. ദീര്‍ഘകാല ലക്ഷ്യങ്ങളുമായാണ് നിങ്ങള്‍ ഇഎല്‍എസ്എസ് തെരഞ്ഞെടുക്കുന്നതെങ്കില്‍ നിക്ഷേപം പിന്‍വലിക്കാന്‍ നിങ്ങള്‍ തിരക്കു കൂട്ടില്ല.

ഡിവിഡന്റു പ്ലാനുകള്‍ വേണ്ട

ഇത്തരം പദ്ധതികളില്‍ ഡിവിഡന്റ് സ്‌കീമുകളും ലഭ്യമാണ്. അതുവഴി സ്ഥിരമല്ലെങ്കില്‍ കൂടി ഒരു വരുമാനം ലഭ്യമാക്കുന്നു.

അപൂര്‍വം പദ്ധതികളില്‍ മാത്രമാണ് ഇത്തരത്തിലുള്ള വരുമാനം ലഭ്യമാകുന്നത്. അതായത് ഇത്തരത്തിലുള്ള പദ്ധതികളില്‍ നിന്ന് വരുമാനം നേടുന്നതിന് ചെറിയ സാധ്യതകള്‍ മാത്രമാണുള്ളത്.

Related Articles

Next Story

Videos

Share it