നിങ്ങളുടെ പണം ചോര്‍ത്തുന്ന 10 കാര്യങ്ങള്‍

ഇവ ഒഴിവാക്കിയാല്‍ മാസത്തില്‍ നല്ലൊരു തുക നിങ്ങള്‍ക്ക് ലാഭിക്കാം.

1. ആവശ്യത്തിലധികം ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നു. പക്ഷെ അവ കഴിക്കാതെയും പാചകം ചെയ്യാതെയും നശിച്ചുപോകുന്നു. ഇന്ത്യയില്‍ ഇത്തരത്തില്‍ കുടുംബങ്ങള്‍ പാഴാക്കുന്ന ഭക്ഷണത്തിന്റെ അളവിനെക്കുറിച്ച് കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ല. എന്നാല്‍ അമേരിക്കയില്‍ നടന്ന പഠനം സൂചിപ്പിക്കുന്നത് ഓരോ വര്‍ഷവും ശരാശരി ഒരു കുടുംബം 2000ത്തിലേറെ ഡോളറിന്റെ ഭക്ഷണം പാഴാക്കുന്നുവെന്നാണ് കണക്ക്.

2. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയവയുടെ സബ്‌സ്‌ക്രിപ്ഷന്‍ എടുത്തിട്ട് അതൊന്നും ഉപയോഗപ്പെടുത്തുന്നില്ല.

3. ആവശ്യമില്ലാത്ത ഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷനുകള്‍. രണ്ട് ഫോണ്‍ കണക്ഷന്‍ നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യമുണ്ടോ? എല്ലാവരുടെയും ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ളപ്പോള്‍ വീട്ടിലെ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ?

4. അനാവശ്യമായ വാഹന ഉപയോഗം ചെറുതല്ലാത്ത ആഘാതമുണ്ടാക്കുന്നുണ്ട് നിങ്ങളുടെ ബജറ്റില്‍. പ്ലാന്‍ ചെയ്ത് യാത്ര പോകുക.

5. പേരിന് പത്ര, മാസികകള്‍ വരുത്തുന്നു. എന്നാല്‍ അവയൊന്നും വായിക്കുന്നില്ല. നിങ്ങള്‍ക്ക് ഉപകാരപ്പെടുന്നതും നിങ്ങള്‍ വായിക്കുന്നതുമായവ മാത്രം സബ്‌സ്‌ക്രൈബ് ചെയ്യുക.

6. കാര്യമായ ഉപയോഗമില്ലാഞ്ഞിട്ടും ഗാഡ്ജറ്റുകള്‍ വാങ്ങിക്കൂട്ടുന്നു. അവയില്‍ പലതും വിരലിലെണ്ണാവുന്ന പ്രാവശ്യം മാത്രമായിരിക്കും ഉപയോഗിച്ചിട്ടുണ്ടാവുക.

7. ഇതുവരെ ഒരിക്കല്‍പ്പോലും ഉപയോഗിച്ചിട്ടില്ലാത്ത സാധനങ്ങള്‍ക്കായി പണം നഷ്ടപ്പെടുത്തുന്നു. വസ്ത്രങ്ങളടക്കം കവര്‍ പോലും പൊട്ടിക്കാത്ത എത്ര ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ കൈവശമുണ്ടാകുമെന്ന് നോക്കുക.

8. പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങള്‍ പോക്കറ്റില്‍ വലിയ ദ്വാരമാണുണ്ടാക്കുന്നത്.

9. ജിം മെമ്പര്‍ഷിപ്പ് എടുത്തിട്ട് പാതിവെച്ച് നിര്‍ത്തുന്നു

10. ധാരാളം പുസ്തകങ്ങള്‍ വാങ്ങിവെക്കുന്നു. എന്നാല്‍ അവയൊന്നും ഒരിക്കല്‍പ്പോലും തുറന്നുനോക്കിയിട്ടില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here