ആധാറിലെ ഫോട്ടോ മാറ്റാനും വിവരങ്ങള്‍ പുതുക്കാനും ഇനി വളരെ എളുപ്പം; അറിയേണ്ട കാര്യങ്ങള്‍
നിങ്ങളുടെ ഏറ്റവും പുതിയ ഫോട്ടോ ആധാര്‍ കാര്‍ഡില്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയും. ഫോട്ടോ മാത്രമല്ല, ബയോമെട്രിക്‌സ്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി തുടങ്ങിയ വിശദാംശങ്ങളും ഒരു രേഖകളും സമര്‍പ്പിക്കാതെ തന്നെ അപ്‌ഡേറ്റ് ചെയ്യാനാകും. നിങ്ങളുടെ ആധാര്‍ കാര്‍ഡുമായി ഒരു ആധാര്‍ കേന്ദ്രത്തിലെത്തിയാല്‍ മാത്രം മതി.
യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ( UIDAI) പുറത്തിറക്കിയ നോട്ടീസിലാണ് ആധാര്‍ കാര്‍ഡ് ഉടമകളുടെ സ്വകാര്യ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് രേഖകളൊന്നും ആവശ്യമില്ലെന്ന് അറിയിച്ചിരിക്കുന്നത്.
ഫോട്ടോ, ബയോമെട്രിക്‌സ്, മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ഇമെയില്‍ ഐഡി പോലുള്ള വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആധാര്‍ കാര്‍ഡ് ഉപഭോക്താക്കള്‍ ആധാര്‍ സേവാ കേന്ദ്രം സന്ദര്‍ശിച്ച് അവരുടെ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്താല്‍ മാത്രം മതിയെന്നും അപ്ഡേറ്റ് ചെയ്യുന്നതിന് ഒരു രേഖയും ആവശ്യമില്ലെന്നും യുഐഡിഎഐ ട്വിറ്ററിലൂടെയും അറിയിച്ചിരുന്നു.
ഇതിന് മുമ്പത്തെ ട്വീറ്റില്‍, പേര്, വിലാസം, ജനനത്തീയതി തുടങ്ങിയ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് ആവശ്യമായ രേഖകളുടെ ഒരു പട്ടിക യുഐഡിഎഐ പങ്കുവച്ചിരുന്നു.