കോവിഡ് 19 സാമ്പത്തിക പ്രതിസന്ധി: ഇപിഎഫില്‍ നിന്ന് പണം എങ്ങനെ പിന്‍വലിക്കാം?

ഇതിന്റെ ഭാഗമായി ഇപിഎഫഒ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഗവണ്‍മെന്റ് ഭേദഗതി വരുത്തുകയും ചെയ്തു. ഇതു പ്രകാരം ഇപിഎഫ് അംഗങ്ങള്‍ക്ക് അവരുടെ മൂന്നു മാസത്തെ അടിസ്ഥാന ശമ്പളവും ഡിയര്‍നെസ് അലവന്‍സും ചേര്‍ന്ന തുകയോ അല്ലെങ്കില്‍ അക്കൗണ്ടിലുള്ള തുകയുടെ 75 ശതമാനേമാ അതില്‍ ഏതാണോ കുറവ് ആ തുക പിന്‍വലിക്കാനാകും.

ഉദാഹരണം നോക്കാം. നിങ്ങള്‍ അവസാനം വാങ്ങിയ ശമ്പളവും ഡിയര്‍നെസ് അലവന്‍സും ചേര്‍ന്ന തുക 30000 രൂപയാണെന്ന് വിചാരിക്കുക. ഇപിഎഫ് അക്കൗണ്ടിലുള്ള ബാലന്‍സ് തുക മൂന്നു ലക്ഷവും.

അതായത്:

1. 30000X3 =90000 രൂപ

2. 3 ലക്ഷത്തിന്റെ 75 ശതമാനം= 2,25,000

ഉദാഹരണമനുസരിച്ച് ആദ്യത്തെ ഓപ്ഷനാണ് നിങ്ങള്‍ക്ക് യോഗ്യതയുള്ളത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ഈ പിന്‍ വലിക്കല്‍ നോണ്‍ റീഫണ്ടബ്ള്‍ ആണ്. അതായത് ഈ തുക തിരികെ അക്കൗണ്ടില്‍ അടയ്‌ക്കേണ്ടതില്ല.

പിന്‍വലിക്കാന്‍ അപേക്ഷിക്കാനുള്ള യോഗ്യതഓണ്‍ലൈനായി ക്ലെയിമിന് അപേക്ഷിക്കണമെങ്കില്‍ ഇപിഎഫd അക്കൗണ്ട് ഉടമ മൂന്നു നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്:

1. യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍(UAN) ആക്ടിവേറ്റ് ചെയ്തിരിക്കണം

2. ആധാര്‍ നമ്പര്‍ വേരിഫൈ ചെയ്യുകയും യുഎഎന്നുമായി ലിങ്ക് ചെയ്തിരിക്കുകയും വേണം

3. ബാങ്ക് അക്കൗണ്ടും ഐഎഫ്എസി കോഡും യുഎഎന്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണം
ഇപിഎഫ്ഒ പുറത്തിറക്കിയ ഗൈഡ്‌ലൈന്‍സ് അനുസരിച്ച് ഇപിഎ്ഫ് ഉടമയോ സ്ഥാപനമോ ഏതെങ്കിലും സര്‍ട്ടിഫിക്കറ്റോ ഡോക്യുമെന്റോ സബ്മിറ്റ് ചെയ്യേണ്ടതില്ല. എന്നാലും ചെക്കിന്റെ സ്‌കാന്‍ ചെയ്ത കോപ്പി റെഡിയാക്കി വയ്ക്കണം.

ഇപിഎഫ് അക്കൗണ്ടില്‍ നിന്ന് ഓണ്‍ലൈനായി പിന്‍വലിക്കുമ്പോള്‍ ഇത് അപ്‌ലോഡ് ചെയ്യേണ്ടി വരും.
മെബര്‍ ഇ സേവ പോര്‍ട്ടല്‍ വഴിയോ(https://unifiedportal-്mem.epfindia.gov.in/memberinterface/) അല്ലെങ്കില്‍ Umang app വഴിയോ പണം പിന്‍വലിക്കാം.ഇ-സേവ പോര്‍ട്ടല്‍ വഴി ക്ലെയിമിന്റെ സ്റ്റാറ്റസ് അറിയാനുമാകും.

ഓര്‍മിക്കേണ്ട കാര്യങ്ങള്‍നിങ്ങളുടെ സ്ഥാപനം എക്‌സെംപ്റ്റഡ് വിഭാഗത്തിലുള്ളതാണോ എന്ന് നോക്കണം. അങ്ങനെയാണെങ്കില്‍ തൊഴിലുടമയെ ബന്ധപ്പെട്ട ശേഷം മാത്രമേ പിന്‍വലിക്കാനാകു. സ്വകാര്യ ട്രസ്റ്റുകള്‍ ജീവനക്കാരുടെ ഇപിഎഫ് കാര്യങ്ങള്‍ നോക്കുന്ന സ്ഥാപനങ്ങളാണ് എക്‌സെംപ്റ്റഡ് വിഭാഗത്തില്‍ വരുന്നത്.പിന്നെ ഓര്‍ക്കേണ്ട ഒരു കാര്യം ഒരു നിര്‍ബന്ധിത നിക്ഷേപമാര്‍ഗമനായതുകൊണ്ടാണ് നിങ്ങള്‍ അതില്‍ പണം കൃത്യമായി അടച്ചു പോകുന്നത്. അതുകൊണ്ട് മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെങ്കില്‍ മാത്രം ഇപിഎഫ് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുന്നതിനെ കുറിച്ച് ചിന്തിച്ചാല്‍ മതി.

ഇപിഎഫ് നിക്ഷേപത്തില്‍ നിന്നുള്ള പലിശ നിശ്ചിത പരിധി വരെ നികുതി മുക്തമാണ്. അതുകൊണ്ട് തന്നെ നിലവിലുള്ള ഡെറ്റ് നിക്ഷേപമാര്‍ഗങ്ങളില്‍ ഇപിഎഫ് മികച്ച മാര്‍ഗമായാണ് കണക്കാക്കപ്പെടുന്നത്.

ഇതു വരെ പിന്‍വലിച്ചത് 8.2 ലക്ഷം അംഗങ്ങള്‍!

രാജ്യത്തെ ഇപിഎഫ്ഒ, സ്വകാര്യ പിഎഫ് ട്രസ്റ്റുകള്‍ എന്നിവയിലെ റിട്ടയര്‍മെന്റ് ഫണ്ടുകളില്‍ നിന്ന് ഇതുവരെ പിന്‍വലിച്ചത് 3,243.17 കോടി രൂപ. പണ ലഭ്യത നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ 8.2 ലക്ഷം അംഗങ്ങളാണ് തങ്ങളുടെ സമ്പാദ്യം ഇക്കാലയളവില്‍ പിന്‍വലിച്ചിരിക്കുന്നത്. ലേബര്‍ ആന്‍ഡ് എംപ്ലോയ്ന്റ് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇപിഎഫ്ഒ 12.91 ലക്ഷം ക്ലെയിമുകളാണ് തീര്‍പ്പാക്കിയത്. പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ യോജനയ്ക്ക് കീഴിലുള്ള 7.40 ലക്ഷം കോവിഡ് 19 ക്ലെയിമുകള്‍ ഉള്‍പ്പെടെയാണിത്.സ്വകാര്യ പിഎഫ് ട്രസ്റ്റുകള്‍ കോവിഡ് 19 അഡ്വാന്‍സായി ഏപ്രില്‍ 27 വരെ 79,743 പിഎഫ് അംഗങ്ങള്‍ക്കായി 875.52 കോടി രൂപയാണ് നല്‍കിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it