എഫ്.ഡിക്ക് ഒപ്പം സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സുമായി ഐസിഐസിഐ ബാങ്ക്

ഗുരുതര രോഗത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന സ്ഥിര നിക്ഷേപ പദ്ധതിയുമായി ഐസിഐസിഐ ബാങ്ക്. ഉപഭോക്താവിന് ആദ്യ വര്‍ഷം സൗജന്യമായി ഇന്‍ഷുറന്‍സ് ലഭിക്കും. പിന്നീട് പുതുക്കുകയും ചെയ്യാം.രാജ്യത്തെ ആദ്യത്തെ 'എഫ്ഡി ഹെല്‍ത്ത്' സേവനമായാണ് എഫ്ഡി വഴിയുള്ള നിക്ഷേപ വളര്‍ച്ചയുടെ ഇരട്ട നേട്ടം ഐസിഐസിഐ ബാങ്ക് ലഭ്യമാക്കുന്നത്.

രണ്ടു വര്‍ഷത്തേക്ക് രണ്ട് മുതല്‍ മൂന്ന് ലക്ഷം രൂപ വരെ എഫ്ഡി ഇടുന്ന ഉപഭോക്താവിന് ഒരു ലക്ഷം രൂപയുടെ ഗുരുതര രോഗ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മികച്ച പലിശയോടൊപ്പം 18 -50 വയസിനിടയില്‍ പ്രായമുള്ള ഉപഭോക്താവിന് 33 ഗുരുതര രോഗങ്ങള്‍ക്ക് ആദ്യ വര്‍ഷം സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. കാന്‍സര്‍, ശ്വാസകോശ രോഗം, കിഡ്നി തകരാര്‍, ബ്രെയിന്‍ ട്യൂമര്‍, അല്‍ഷെയിമെഴ്സ്, പാര്‍ക്കിന്‍സണ്‍ തുടങ്ങിയ രോഗങ്ങള്‍ പട്ടികയിലുണ്ടെന്ന് ഐസിഐസിഐ ബാങ്ക് റീട്ടെയില്‍ ലയബിലിറ്റീസ് മേധാവി പ്രണവ് മിശ്ര പറഞ്ഞു.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it