ഇന്‍ഷുറന്‍സ് കമ്പനി ലയനം: മന്ത്രിസഭാ തീരുമാനം ഉടന്‍

മൂന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനത്തിന് ഇന്നത്തെ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കുമെന്നു സൂചന. ഓറിയന്റല്‍, നാഷണല്‍, യുണൈറ്റഡ് ഇന്ത്യ എന്നീ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെ ലയിപ്പിക്കുന്നതിനെക്കുറിച്ചും അവയില്‍ മൂലധന നിക്ഷേപം നടത്തുന്നതിനെക്കുറിച്ചുമുള്ള അജന്‍ഡകളാണ് മന്ത്രിസഭ ചര്‍ച്ചചെയ്യുന്നത്.

മൂന്ന്

സ്ഥാപനങ്ങളുടെയും ലയനം അവയുടെ പ്രവര്‍ത്തനക്ഷമത, സോള്‍വന്‍സി അനുപാതം,

ലാഭക്ഷമത എന്നിവ മെച്ചപ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

2018-19 ല്‍ മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മൂന്ന് ഇന്‍ഷുറന്‍സ്

കമ്പനികളെ ലയിപ്പിക്കാനുള്ള നിര്‍ദ്ദേശം സജീവമാക്കിയിരുന്നു. ആഭ്യന്തര ഓഹരി

വിപണികളില്‍ സംയുക്ത സ്ഥാപനത്തിന്റെ ലിസ്റ്റിംഗ് നടത്തുന്നത്

ഗുണകരമാകുമെന്ന അഭിപ്രായമായിരുന്നു ബജറ്റ് പ്രസംഗത്തില്‍ അദ്ദേഹം പങ്കു

വച്ചത്. എങ്കിലും, കമ്പനികളുടെ ധനസ്ഥിതി ശക്തമല്ലാത്തത് ലയന പ്രക്രിയയില്‍

കാലതാമസമുണ്ടാക്കി.

സംയുക്ത കമ്പനി ലിസ്റ്റു

ചെയ്യുന്നതിന് മുമ്പ് കൂടുതല്‍ ശക്തമാക്കുക എന്നതാണ് ഇപ്പോഴത്തെ തന്ത്രം. ഈ

മൂന്ന് ഇന്‍ഷുറന്‍സ് കമ്പനികളിലേക്ക് ഈ വര്‍ഷം ആദ്യം 2,500 കോടി രൂപ

കേന്ദ്രം നല്‍കിയിരുന്നു അടുത്ത വര്‍ഷം 6,950 കോടി രൂപ കൂടി

നിക്ഷേപിക്കുമെന്ന് പുതിയ ബജറ്റ് രേഖയില്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it