കോവിഡ് 19: ഹെല്‍ത്ത്, മോട്ടോര്‍ ഇന്‍ഷുറന്‍സ് പുതുക്കുന്നതിന്റെ തിയ്യതി ഏപ്രില്‍ 21 വരെയാക്കി

കോവിഡ് ബാധയെ തുടര്‍ന്നുള്ള ലോക്ക്്ഡൗണിനെ തുടര്‍ന്ന് ഹെല്‍ത്ത്, മോട്ടോര്‍ ഇന്‍ഷുറന്‍സ് പുതുക്കുന്നതിനുള്ള തിയതി ഏപ്രില്‍ 21 വരെ ദീര്‍ഘിപ്പിച്ചു നല്‍കി

health insurance for employees

ഹെല്‍ത്ത്, മോട്ടോര്‍ ഇന്‍ഷുറന്‍സ് പുതുക്കാന്‍ തിയതി അടുത്തവര്‍ക്ക് ആശ്വാസവാര്‍ത്ത. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതിന്റെ തിയ്യതി സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെ പുതുക്കല്‍ തിയതികളുള്ള പോളിസികള്‍ ഏപ്രില്‍ 21നകം പുതുക്കിയാല്‍ മതി.

രാജ്യത്ത് മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ പുതുക്കല്‍ തിയതികളുള്ള പോളിസികള്‍ക്കാണ് ഇത്തരമൊരു ഇളവു ലഭിക്കുക.

അതായത്, ഇക്കാലയളവില്‍ പുതുക്കേണ്ട തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസി ഏപ്രില്‍ 21നകം പുതുക്കിയാല്‍ മതി.
അതുപോലെ തന്നെ ഇക്കാലയളവില്‍ കാലാവധി തീരുന്ന ഹെല്‍ത്ത് പോളിസിയും ഏപ്രില്‍ 21നകം പുതുക്കിയാല്‍ മതി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here