തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ ഉയരും; കരട് നിര്‍ദ്ദേശം പുറത്തിറക്കി

പുതിയ സാമ്പത്തികവര്‍ഷം വാഹനങ്ങളുടെ തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വര്‍ധന വരുത്താന്‍ ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ.) കരട് നിര്‍ദ്ദേശം പുറത്തിറക്കി. മാര്‍ച്ച് 20 വരെ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ അനുവദിച്ചിട്ടുണ്ട്. ഇവ പരിഗണിച്ചശേഷം ഈ മാസം അവസാനത്തോടെ അന്തിമനിരക്ക് പ്രഖ്യാപിക്കും.

തേര്‍ഡ്

പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ ഓരോ വര്‍ഷവും ഐആര്‍ഡിഎ

പരിഷ്‌കരിക്കാറുണ്ട്. ഓരോ വിഭാഗത്തിലെയും വാഹനങ്ങളുണ്ടാക്കിയ അപകടങ്ങളും

ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കേണ്ടിവന്ന നഷ്ടപരിഹാരവും പരിഗണിച്ചാണ്

നിരക്ക് നിശ്ചയിക്കുന്നത്. ഇതിനായി 2011-12 മുതല്‍ 2018-19 വരെയുള്ള

ക്ലെയിമുകളാണ് പരിഗണിച്ചത്.വൈദ്യുത വാഹനങ്ങളുടെ പ്രീമിയത്തില്‍ 15 ശതമാനം

കുറവ് കരടില്‍ നര്‍ദ്ദേശിച്ചിട്ടുണ്ട്. ഓട്ടോറിക്ഷകളുടെ

നിരക്കുയര്‍ത്തുന്നില്ല.

പുതിയ

സ്വകാര്യകാറുകള്‍ക്ക് മൂന്നു വര്‍ഷത്തേക്കും ഇരുചക്രവാഹനങ്ങള്‍ക്ക്

അഞ്ചുവര്‍ഷത്തേക്കുമുള്ള തേര്‍ഡ് പാര്‍ട്ടി പ്രീമിയം മുന്‍കൂര്‍ അടയ്ക്കണം.

നിലവിലുള്ളത് പുതുക്കുമ്പോള്‍ ഓരോ വര്‍ഷത്തേക്കുള്ള തുക അടച്ചാല്‍

മതിയാകും. 1500 സി.സി.യില്‍ കൂടുതല്‍ ശേഷിയുള്ള സ്വകാര്യ കാറുകളുടെ

പ്രീമിയം വര്‍ധിപ്പിച്ചിട്ടില്ല. മറ്റു വിഭാഗങ്ങളില്‍ അഞ്ച് ശതമാനത്തോളമാണ്

വര്‍ധന.18 ശതമാനം ജി.എസ്.ടി.യും ഒരു ശതമാനം പ്രളയ സെസും അധികം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it