വിവാഹ ഇൻഷുറൻസ്: ആഘോഷത്തിനിടയിൽ ടെൻഷൻ മാറ്റിവെക്കാം

മാറുന്ന ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് വിവാഹ ചെലവുകളും വർധിച്ചു വരികയാണ്. ഒരു ദിവസത്തെ ചടങ്ങ് എന്നത് മാറി ഇപ്പോൾ രണ്ടോ മൂന്നോ ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമായി മാറിയിരിക്കുകയാണ് വിവാഹം. ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകളാണ് ഇപ്പോഴത്തെ ട്രെൻഡ്. ഓർമയിൽ തങ്ങി നിൽക്കുന്ന ഒരു വിവാഹ ചടങ്ങിന് വലിയ ഇൻവെസ്റ്റ്മെന്റ് തന്നെ വേണം. ഈ സാഹചര്യത്തിലാണ് വിവാഹ ഇൻഷുറൻസിന് പ്രസക്തിയേറുന്നത്.

പല വിധത്തിലുള്ള അനിശ്ചിതത്വങ്ങളും വിവാഹ ചടങ്ങിനെ ബാധിക്കാം. ഇതുമൂലമുണ്ടാകാവുന്ന സാമ്പത്തിക നഷ്ടത്തിൽ നിന്ന് പരിരക്ഷ നൽകുന്നതാണ് വിവാഹ ഇൻഷുറൻസ് പ്രോഡക്റ്റുകൾ.

വെഡിങ് ഇൻഷുറൻസ് കൊണ്ടുള്ള മെച്ചം

പ്രകൃതി ദുരന്തങ്ങൾ, മനുഷ്യന്റെ ഇടപെടലുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ, മോഷണം, പരിക്കുകൾ/മരണം (പോളിസി എടുക്കുമ്പോൾ ഉൾപ്പെടുത്തിയിരിക്കുന്ന ആളുകളുടെ മാത്രം), അപകടം മൂലം പ്രോപ്പർട്ടിക്കുണ്ടാകുന്ന നാശനഷ്ടം, ഇക്കാരണങ്ങൾ കൊണ്ട് വിവാഹം മുടങ്ങുകയോ മാറ്റിവെക്കപ്പെടുകയോ ചെയ്താൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

താഴെ പറയുന്നവയ്ക്ക് വേണ്ടി ചെലവ് ചെയ്ത തുക തിരികെ ലഭിക്കുന്നതാണ്.

  • ക്ഷണക്കത്ത് അച്ചടിക്കാൻ ചെലവായ തുക
  • വേദിക്ക് നൽകിയിരിക്കുന്ന അഡ്വാൻസ്
  • കാറ്ററിംഗ് സേവനത്തിന് നൽകിയ അഡ്വാൻസ്
  • വേദി അലങ്കരിക്കാനും മറ്റും ചെലവാക്കിയ തുക
  • ശബ്ദം, ലൈറ്റിംഗ് എന്നിവ ഒരുക്കാൻ ചെലവാക്കിയ തുക
  • ഹോട്ടൽ, ഫ്ലൈറ്റ് ബുക്കിംഗിന് ചെലവായ തുക

അതേസമയം, ബന്ദോ ആഭ്യന്തര കലാപമോ മൂലം വിവാഹം മുടങ്ങിയാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. പോളിസിയിൽ ഉൾപ്പെടുത്തിയ വ്യക്തി തട്ടിക്കൊണ്ടുപോകലിന് ഇരയായതുകൊണ്ടോ, ഗതാഗത പ്രശ്നങ്ങൾ മൂലം സമയത്തിന് വേദിയിലെത്തിച്ചേരാത്ത കാരണം കൊണ്ടോ വിവാഹം മുടങ്ങിയാൽ അപ്പോഴും ഇൻഷുറൻസ് ലഭിക്കില്ല. ആത്മഹത്യ, സ്വയം പരിക്കേൽപ്പിക്കൽ എന്നിവയ്ക്കും കവറേജ് ലഭിക്കില്ല.

(ഇൻഷുറൻസ് പ്രോഡക്റ്റുകൾ വാങ്ങുന്നതിനു മുൻപേ നിബന്ധനകളും ചട്ടങ്ങളും പൂർണ്ണമായി വായിച്ചു മനസിലാക്കുക)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it