കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം, മികച്ച നേട്ടം തരുന്ന 5 നിക്ഷേപപദ്ധതികള്‍

1. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റമെന്റ് പ്ലാന്‍

കുട്ടികളുടെ വിദ്യാഭ്യാസം പോലുള്ള ദീര്‍ഘകാല ആവശ്യങ്ങള്‍ക്ക് വളരെ അനുയോജ്യമായ നിക്ഷേപപദ്ധതിയാണ് എസ്.ഐ.പിയിലൂടെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുകയെന്നത്. ഇതില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും കുറഞ്ഞ തുക 500 രൂപയാണ്. ഏഴ് മുതല്‍ 15 വര്‍ഷമോ അതിന് മുകളിലോ ആണ് ദീര്‍ഘകാല നിക്ഷേപമായി കരുതുന്നത്. എല്ലാ വര്‍ഷവും ഉണ്ടാകാനിടയുള്ള ആറ് ശതമാനത്തോളമുള്ള പണപ്പെരുപ്പനിരക്കിനെ ചെറുത്തുനില്‍ക്കാന്‍ എസ്.ഐ.പിയില്‍ നിക്ഷേപിക്കുന്നതിലൂടെ സാധിക്കും. എന്നാല്‍ മറ്റ് പരമ്പരാഗതനിക്ഷേപ പദ്ധതികളെ ആശ്രയിക്കുമ്പോള്‍ പണപ്പെരുപ്പം നമ്മുടെ നിക്ഷേപത്തിന്റെ വലിയൊരു പങ്കും കാര്‍ന്നുതിന്നേക്കാം. അതുകൊണ്ടുതന്നെ കുട്ടിയുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ദീര്‍ഘകാല ആവശ്യങ്ങള്‍ക്ക് എസ്.ഐ.പി നല്ല നിക്ഷേപമാര്‍ഗം തന്നെയാണ്.

2. സുകന്യ സമൃദ്ധി യോജന

പെണ്‍കുട്ടികളെ ഉദ്ദേശിച്ചുള്ള നിക്ഷേപമാര്‍ഗ്ഗമാണിത്. സുകന്യ സമൃദ്ധി എക്കൗണ്ട് തുറക്കുന്നതിനുള്ള കുറഞ്ഞ നിക്ഷേപം 1000 രൂപയില്‍ നിന്ന് 250 രൂപയാക്കി കുറയ്ക്കുകയുണ്ടായി. അതായത് ഓരോ വര്‍ഷവും ചുരുങ്ങിയത് 250 രൂപയെങ്കിലും അടച്ചാല്‍ മതി. ഓരോ സാമ്പത്തികവര്‍ഷവും പരമാവധി നിക്ഷേപിക്കാവുന്ന തുക 1.50 ലക്ഷം രൂപയാണ്. പോസ്റ്റ് ഓഫീസില്‍ മാത്രമല്ല ബാങ്കുകളിലും എക്കൗണ്ട് തുടങ്ങാം. എട്ടര ശതമാനമാണ് ഇപ്പോഴത്തെ ഇതിന്റെ പലിശനിരക്ക് എന്നതിനാല്‍ തികച്ചും ആകര്‍ഷകമാണ്.

3. ഡെബ്റ്റ് ഫണ്ടുകള്‍

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ റിസ്‌ക് ആണെന്ന് കരുതുന്നുണ്ടെങ്കില്‍ ഡെബ്റ്റ് ഫണ്ടുകളെ ആശ്രയിക്കാം. ഇവ ഓഹരിവിപണിയെ ആശ്രയിച്ചല്ല പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ റിസ്‌ക് കുറവായിരിക്കും. അതുകൊണ്ടുതന്നെ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളെ അപേക്ഷിച്ച് ഇവയ്ക്ക് നേട്ടവും കുറവായിരിക്കും. ഹൃസ്വകാല ഡെബ്റ്റ് ഫണ്ടുകള്‍ കൂടുതല്‍ ഫ്‌ളെക്‌സിബിള്‍ ആണ്.

4. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

പെട്ടെന്ന് ഒരു ആവശ്യമുണ്ടായാല്‍ പണം പിന്‍വലിക്കാന്‍ സാധിക്കുന്ന നിക്ഷേപമാര്‍ഗ്ഗമാണ് പിപിഎഫ്. 500 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ ഇതില്‍ നിക്ഷേപിക്കാനാകും. ഇപ്പോഴത്തെ പലിശനിരക്ക് 7.6 ശതമാനമാണ്. ഏഴു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഭാഗികമായി ഇതില്‍ നിന്ന് പണം നിക്ഷേപിക്കാം. വായ്പയെടുക്കാനുമാകും. ട്രിപ്പിള്‍ ഇ വിഭാഗത്തില്‍ വരുന്ന നിക്ഷേപമാര്‍ഗ്ഗമാണിത്. അതായത് ഇതില്‍ നിന്ന് വരുമാനം നേടുമ്പോഴും പണം പിന്‍വലിക്കുമ്പോഴും നികുതിയില്ല.

5. കുട്ടികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പ്ലാനുകള്‍

നിരവധി ഇന്‍ഷുറന്‍സ് കമ്പനികള്‍ വിവിധ ചൈല്‍ഡ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ലഭ്യമാക്കുന്നുണ്ട്. പോളിസിയുടമ മരിക്കുന്ന സാഹചര്യമുണ്ടായാല്‍ ഭാവിയില്‍ അടക്കേണ്ട പ്രീമിയം കമ്പനി തന്നെ അടക്കുകയും ഒഴിവാക്കുകയും കാലാവധി എത്തുമ്പോള്‍ ലഭിക്കേണ്ട തുക കുട്ടിക്ക് ലഭ്യമാക്കുകയും ചെയ്യും. രക്ഷിതാവിന്റെ അസാന്നിധ്യത്തിലും കുട്ടികളുടെ സാമ്പത്തികസുരക്ഷിതത്വം ഉറപ്പുവരുത്താനാകും എന്നതാണ് ഇത്തരത്തിലുള്ള ചൈല്‍ഡ് ഇന്‍ഷുറന്‍സ് പ്ലാനുകളുടെ സവിശേഷത.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it