ഇന്‍ഷുറന്‍സ് പ്രീമിയം പുതുക്കാന്‍ 30 ദിവസം ഗ്രേസ് പിരീഡ് കിട്ടും

ഇര്‍ഡായ് ഉത്തരവ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക്

Life Insurers bleed in April as Covid-19

കോവിഡ് രോഗ ബാധ വ്യാപകമാകുന്ന സാഹചര്യത്തില്‍  ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് പ്രീമിയം പുതുക്കി അടയ്ക്കുന്നതിന് 30 ദിവസം ഗ്രേസ് പിരീഡ് അനുവദിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി (ഇര്‍ഡായ്) നിര്‍ദ്ദേശം നല്‍കി.

പോളിസിയിലെ ഇടവേളയായി ഗ്രേസ് പിരീഡ് കണക്കാക്കാതെ 30 ദിവസം വരെ പുതുക്കുന്നതിന് സമയം അനുവദിക്കണമെന്നാണ് ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുള്ളത്്. കവറേജ് നിര്‍ത്തലാക്കാതിരിക്കാന്‍ മുന്‍കൂട്ടി പോളിസി ഉടമകളെ  ബന്ധപ്പെടണമെന്നും ഇര്‍ഡായ് നിര്‍ദ്ദേശിച്ചു.പ്രീമിയം അടയ്ക്കുന്നതിന് പോളിസി ഹോള്‍ഡര്‍മാര്‍ക്ക് ഏപ്രില്‍ 15 വരെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ നേരത്തെ തന്നെ കാലാവധി അനുവദിച്ചിരുന്നു.

വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയോ ഓഡിയോ വിഷ്വല്‍ മാര്‍ഗങ്ങളിലൂടെയോ ജൂണ്‍ 30 വരെ ബോര്‍ഡ് മീറ്റിംഗുകള്‍ നടത്താന്‍ ഇര്‍ഡായ് ഇന്‍ഷുറന്‍സ് കമ്പനികളെ അനുവദിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here