നാട്ടിലെത്തിയ പ്രവാസികൾക്ക് സംരംഭം തുടങ്ങാന്‍ 30 ലക്ഷം രൂപ വരെ വായ്പ

10 ശതമാനമാണ് വായ്പയുടെ പലിശയെങ്കിലും 3 ശതമാനം വീതം നോര്‍ക്ക, കെഎഫ്‌സി സബ്‌സിഡി ഉള്ളതിനാല്‍ ഉപഭോക്താവ് 4 ശതമാനം പലിശ അടച്ചാല്‍ മതിയാകും.

-Ad-

നാട്ടിലെത്തുന്ന പ്രവാസി സംരംഭകര്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പയൊരുക്കി നോര്‍ക്കയും കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനും. 30 ലക്ഷം രൂപ വരെ ഇത്തരത്തില്‍ വായ്പ നല്‍കാനാണ് പദ്ധതി. ഇത് കൂടാതെ കോവിഡ് പ്രതിസന്ധിയിലായവര്‍ക്ക് വിവിധ തരം വായ്പകളും കെഎഫ്‌സി പദ്ധതി ഇട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. സംരംഭങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിന് രൂപീകരിച്ച ചീഫ് മിനിസ്റ്റേഴ്‌സ് എന്‍ട്രപ്രണര്‍ഷിപ് ഡവലപ്‌മെന്റ് പ്രോഗ്രാം പ്രകാരമാണ് പുതിയ വായ്പാ പദ്ധതി നടപ്പിലാക്കുക. 30 ലക്ഷം വരെ പരമാവധി വായ്പാ തുക ലഭിക്കുന്നതില്‍ 15 % മൂലധന സബ്‌സിഡി (പരമാവധി 3 ലക്ഷം രൂപ വരെയാണ് ) യും ലഭ്യമാണ്.

ഈ സ്‌കീമിന്റെ മറ്റൊരു പ്രത്യേകത കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് ആദ്യ 4 വര്‍ഷം 3 % പലിശ ഇളവ് ലഭിക്കുമെന്നതാണ്. 10 ശതമാനമാണ് വായ്പയുടെ പലിശയെങ്കിലും 3 ശതമാനം വീതം നോര്‍ക്ക, കെഎഫ്‌സി സബ്‌സിഡി ഉള്ളതിനാല്‍ ഉപഭോക്താവ് 4 ശതമാനം പലിശ അടച്ചാല്‍ മതിയാകും.

വര്‍ക്ക് ഷോപ് , സര്‍വീസ് സെന്റര്‍, ബ്യൂട്ടി പാര്‍ലര്‍, ഹോട്ടല്‍ , ഹോം സ്റ്റേ, ലോഡ്ജ് , ക്ലിനിക്, ജിം, സ്‌പോര്‍ട്‌സ് ടര്‍ഫ്, ലോണ്‍ട്രി സര്‍വീസ് എന്നിവയും ഫുഡ് പ്രോസസിങ്, ബേക്കറി ഉല്‍പന്നങ്ങള്‍ , ഫ്‌ലോര്‍ മില്‍, ഓയില്‍ മില്‍ , കറി പൗഡര്‍ യൂണിറ്റ്, ചപ്പാത്തി നിര്‍മാണം, വസ്ത്ര നിര്‍മാണം തുടങ്ങിയ മേഖലകളിലാണ് വായ്പ അനുവദിക്കുന്നത്.

-Ad-

ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് നാട്ടില്‍ സ്വന്തമായി സംരംഭം തുടങ്ങാന്‍ സഹായകമാകുന്നതാണ് ഈ പദ്ധതിയിലൂടെയുള്ള വിവിധ വായ്പകള്‍. അപേക്ഷ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാന്‍ www.norkaroots .org ലോഗിന്‍ ചെയ്യുക. സഹായങ്ങള്‍ക്കും നിങ്ങളുടെ സംശയങ്ങള്‍ക്കും ടോള്‍ഫ്രീ നമ്പറുകളായ 00 91 88 02 012345 (വിദേശത്തുനിന്ന് മിസ്ഡ് കാള്‍ സേവനം ), 1800 425 3939 , 18 00 425 8590 (ഇന്ത്യല്‍ നിന്ന് ) എന്നിവയിലേക്കും വിളിക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here