മ്യൂച്വല്‍ ഫണ്ടുകളിലെ ത്രൈമാസ നിക്ഷേപം 1.24 ലക്ഷം കോടി രൂപ

മൊത്തം ആസ്തി 25.5 ലക്ഷം കോടി രൂപയായി

Why India’s equity mutual funds are set to face record redemptions in 4 years
-Ad-

2020 ജൂണ്‍ വരെയുള്ള മൂന്ന് മാസത്തിനുള്ളില്‍ രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകളില്‍ 1.24 ലക്ഷം കോടി രൂപ  നിക്ഷേപമായെത്തി.അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഓണ്‍ ഇന്ത്യ (ആംഫി) യുടെ കണക്കുകള്‍ പ്രകാരം ഈ കാലയളവില്‍ 94,200 കോടി രൂപയുടെ നിക്ഷേപമാണ്  പിന്‍വലിച്ചത്.

1.1 ലക്ഷം കോടി രൂപ ഡെറ്റ് ഫണ്ടിലും 20,930 കോടി രൂപ ആര്‍ബിട്രേജ് ഫണ്ടിലും 11,730 കോടി രൂപ ഓഹരി അധിഷ്ഠിത ഫണ്ടുകളിലും നിക്ഷേപമായെത്തി. ഫണ്ടുകളുടെ മൊത്തം ആസ്തി ഇക്കാലത്ത് 25.5 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഇത് 22.26 ലക്ഷം കോടി രൂപയായിരുന്നു. നിക്ഷേപ പലിശ ബാങ്കുകള്‍ കുറച്ചതോടെയാണ് ഡെറ്റ് ഫണ്ടുകള്‍ ആകര്‍ഷകമായത്.

കൂടുതല്‍ തുകയെത്തിയത് സ്ഥിര വരുമാന പദ്ധതികളായ ഡെറ്റ് സ്‌കീമുകളില്‍ ഉള്‍പ്പെടുന്ന ലിക്വിഡ് ഫണ്ടുകളിലാണ്.മൊത്തം 86,493 കോടി രൂപ. ബാങ്കിങ് ആന്‍ഡ് പിഎസ് യു വിഭാഗത്തില്‍ 20,913 കോടിയുമെത്തി. ഇതു കൂടാതെ ജൂണ്‍ പാദത്തില്‍ ഗോള്‍ഡ് ഇടിഎഫുകളില്‍ 2,040 കോടി രൂപ നിക്ഷേപമായെത്തി. അതിനു മുമ്പത്തെ പാദത്തില്‍ 1,490 കോടിയായിരുന്നു ഈ വിഭാഗത്തിലേത്.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here