മ്യൂച്വല്‍ഫണ്ടുകള്‍ക്ക് പണ ലഭ്യത ഉറപ്പാക്കാന്‍ 50000 കോടി അനുവദിച്ച് ആര്‍ബിഐ

പണലഭ്യത പ്രശ്‌നങ്ങള്‍ മൂലം സമ്മര്‍ദ്ദത്തിലായ മ്യൂ്വല്‍ഫണ്ട് ഹൗസുകള്‍ക്ക് 50000 കോടി രൂപയുടെ സ്‌പെഷ്യല്‍ ലിക്വിഡിറ്റി സംവിധാനം അവതരിപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ).

കോവിഡ് 19 നെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ മൂലം ഓഹരി വിപണിയിലുണ്ടായ വന്‍ വ്യതിയാനങ്ങള്‍ മ്യൂച്വല്‍ഫണ്ടുകളുടെ ലിക്വിഡിറ്റിയെ വലിയ തോതില്‍ ബാധിച്ചിരുന്നു. ഈ സമയത്ത് നിക്ഷേപകര്‍ കൂട്ടത്തോടെ ഫണ്ട് പിന്‍വലിക്കുന്ന സാഹചര്യം കൂടിയുണ്ടായതോടെ പല ഫണ്ട് ഹൗസുകളും പണ ലഭ്യതയില്ലാത്തതിന്റെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ലിക്വിഡിറ്റി പ്രശ്‌നത്തെ തുടര്‍ന്ന് ഫ്രാങ്ക്‌ളിംന്‍ ടെംപിള്‍ടണ്‍ ആറ് ഡെറ്റ് ഫണ്ടുകള്‍ പിന്‍വലിച്ചത്. അതോടെ മറ്റ് ഫണ്ടുഹൗസകളിലും നിക്ഷേപകര്‍ കൂട്ടത്തോടെ ഡെറ്റ് ഫണ്ടുകള്‍ പിന്‍വലിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പല ഫണ്ട് ഹൗസുകളും പണ ലഭ്യത ഉറപ്പാക്കാനുള്ള സംവിധാനമൊരുക്കണമെന്ന് ആര്‍ബിഐയോട് അപേക്ഷിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ആര്‍ബിഐയുടെ പുതിയ നീക്കം. ആര്‍ബിഐയുടെ റിപ്പോ വിന്‍ഡോ വഴി ബാങ്കുകള്‍ക്ക് 90 ദിവസത്തെ ഫണ്ടുകള്‍ ലഭ്യമാക്കാം. ഇത് മ്യൂചല്‍ ഫണ്ടുകള്‍ക്ക് വായ്പ നല്‍കാനായോ അല്ലെങ്കില്‍ മ്യൂച്വല്‍ഫണ്ടുകളുടെ
കോര്‍പ്പറേറ്റ് ബോണ്ട്, കമേഴ്സ്യല്‍ പേപ്പര്‍, സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്, കടപ്പത്രം എന്നിവയില്‍ നിക്ഷേപിക്കാനോ പണം വിനിയോഗിക്കാം.

കോര്‍പ്പറേറ്റ് പേപ്പറുകളില്‍ നിക്ഷേപിക്കാനോ വിനിയോഗിക്കാം. ഏപ്രില്‍ 27 മുതല്‍ മെയ് ഒന്നു വരെയാണ് ഈ സൗകര്യം ലഭ്യമാകുക. 2008 ലും 2013 ലും സമാനമായൊരു സംവിധാനം ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്‍കിയിരുന്നു.

നിക്ഷേപകര്‍ക്ക് പണം നല്‍കുന്നതിനായി ഏപ്രില്‍ 23 വരെയുള്ള കാലയളവില്‍ ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ഉള്‍പ്പെടെയുള്ള നാല് ഫണ്ട് ഹൗസുകള്‍ ബാങ്കുകളില്‍ നിന്ന് 4,427.68 കോടി രൂപ വായ്പയെടുത്തിട്ടുണ്ടെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ(ആംഫി) പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it