പ്രവാസികളുടെ ഭാവിജീവിതം മികവുറ്റതാക്കാന്‍ ആറു വഴികൾ

ലളിതമായ ചില കാര്യങ്ങള്‍ ചിട്ടയായി പ്രാവര്‍ത്തികമാക്കിയാല്‍ പ്രവാസികള്‍ക്ക് അവരുടെ ജീവിതം ശോഭനമാക്കാം

1. ബജറ്റ് തയാറാക്കല്‍

യാഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി മനസിലാക്കി അതിനനുസരിച്ച് ജീവിക്കാന്‍ ശീലിക്കുകയാണ് സാമ്പത്തിക സുരക്ഷിതത്വത്തിന് പ്രവാസി കുടുംബങ്ങള്‍ ചെയ്യേണ്ടത്. ഇതിനായി മാസ ബജറ്റ് തയാറാക്കാം. ഇങ്ങനെ അതാതു മാസത്തെ ചെലവുകള്‍ മുന്‍കൂട്ടി ക് നിയന്ത്രിക്കാം. പ്രവാസികള്‍ക്ക് വ്യക്തിഗത ബജറ്റും നല്ലതാണ്.

2. ചെലവ് നിയന്ത്രിക്കാന്‍ ചാര്‍ട്ട്

നിത്യജീവിതത്തില്‍ ഉണ്ടാകുന്ന ചെലവുകളെ സംബന്ധിച്ച് ചാര്‍ട്ട് ഉണ്ടാക്കുകയാണെങ്കില്‍ ഒരളവു വരെ ചെലവ് നിയന്ത്രിക്കാം. ഓരോ ദിവസവും ഉാകുന്ന ചെലവുകളെ അത്യാവശ്യം, മാറ്റിവെക്കാവുന്നവ, അനാവശ്യം എന്നിങ്ങനെ തരംതിരിച്ച് ചാര്‍ട്ട് ഉണ്ടാക്കുകയും അനാവശ്യമായതിനെ ഒഴിവാക്കി ചെലവ് കുറയ്ക്കുകയും ചെയ്യാം. ഭക്ഷണം,കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഫീസ് തുട ങ്ങിയവ അത്യാവശ്യ വിഭാഗത്തില്‍പ്പെടുമ്പോള്‍, വസ്ത്രം, യാത്ര തുടങ്ങിയവ മാറ്റിവെക്കാവുന്ന വിഭാഗത്തിലാണ്. മദ്യം, സിഗരറ്റ് തുടങ്ങിയവ അനാവശ്യ ചെലവുകളും.

3. പ്രകടനത്തിനുവേണ്ടി ചെലവിടാതിരിക്കുക

തന്റെ വരുമാനം നോക്കാതെ മറ്റുള്ളവര്‍ക്കു മുന്നില്‍ ആളാവാന്‍ വേണ്ടി ചെലവഴിക്കുന്നത് ഗുരുതരമായ സാമ്പത്തിക പ്രശ്‌നത്തിലേക്കാണ് എത്തിക്കുന്നത്. വിവാഹത്തിനും മറ്റും വലിയ തുക ഇങ്ങനെ ചെലവിടുന്നത് പ്രവാസി കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ തന്നെ ഇല്ലാതാക്കിയ അനുഭവമുണ്ട്. ധാരണയില്ലാതെ ബിസിനസ്, മണി ചെയിന്‍ തുടങ്ങിയവയില്‍ പണം മുടക്കുക, ശരിയായി അന്വേഷിക്കാതെ ഇന്‍ഷുറന്‍സില്‍ ചേരുക എന്നിവയും പണം നഷ്ടപ്പെടുത്തും.

4. ആവശ്യമായതു മാത്രം വാങ്ങുക

പണം കൈയില്‍ വരുമ്പോള്‍ കണ്ണില്‍കതൊക്കെ വാങ്ങുന്ന പ്രവണത കൂടുതലായും കുവരുന്നത് പ്രവാസി കുടുംബങ്ങളിലാണ്. പിന്നീട് ചിലപ്പോള്‍ ഉപയോഗിക്കുകപോലും ചെയ്യാത്ത ഇത്തരം വസ്തുക്കള്‍ വാങ്ങുന്നത് പാഴ്‌ചെലവാണ്.

5. ബുദ്ധിപരമായി നിക്ഷേപിക്കാം

പ്രവാസികളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലിയാണ് നിക്ഷേപം. അതാതു സമയങ്ങളില്‍ ഉചിതമായ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുകയാണ് വേണ്ടത്. സ്വര്‍ണം മികച്ചൊരു നിക്ഷേപമാര്‍ഗമായി കരുതുന്നവരാണ് നമ്മിലധികവും. എന്നാല്‍ അതിനേക്കാള്‍ പലമടങ്ങ് ലാഭകരമായി മ്യൂചല്‍ ഫുകള്‍ മാറിയിട്ടുണ്ട്.

6. നിക്ഷേപശീലം തലമുറ കളിലേക്ക് പകരാം

ഇന്നത്തെ കുട്ടികളാണ് നാളത്തെ വിധി നിര്‍ണയിക്കുക. അവരില്‍ മിതവ്യയ ശീലവും നിക്ഷേപ മനഃസ്ഥിതിയും ഉണ്ടാക്കിയെടുക്കേണ്ടത് കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ആവശ്യമാണ്.

Related Articles

Next Story

Videos

Share it