ഫിനാന്‍സ് കമ്പനികളുടെ കേസുകള്‍ക്ക് കോടതിയില്‍ പോകണ്ട
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, നിധി കമ്പനികള്‍, കെഎംപിഎല്‍ കമ്പനികള്‍ തുടങ്ങി ഫിനാന്‍സ് കമ്പനികളുടെ കേസുകള്‍ കോടതിയില്‍ പോകാതെ മൂന്നുമാസം കൊണ്ട് തീര്‍പ്പാക്കാം. അതിനുള്ള നിയമ സംവിധാനമാണ് ആര്‍ബിട്രേഷന്‍ ആന്‍ഡ് കണ്‍സീലിയേഷന്‍ ആക്ട്.
ഈ ആക്ട് പ്രകാരം ഫിനാന്‍സ് കമ്പനികളില്‍ നിന്ന് വായ്പ എടുക്കുന്നവരും കമ്പനികളും തമ്മിലുള്ള എല്ലാ തര്‍ക്കങ്ങളും തീര്‍പ്പാക്കാന്‍ സാധിക്കും. 2015 ല്‍ കൊണ്ടുവന്ന ഈ നിയമനിര്‍മാണം മൂലം ഫിനാന്‍സ് കമ്പനികള്‍ നിയമിക്കുന്ന ആര്‍ബിട്രേറ്റര്‍ക്ക് കുടിശ്ശിക ഉള്ളവരുടെ ഭൂമിയും മറ്റും ജപ്തി ചെയ്യാം. കൂടാതെ മൂന്നു മുതല്‍ ആറുമാസത്തിനകം കേസുകള്‍ വിധിയായി കിട്ടുന്നതിനാല്‍ ഫിനാന്‍സ് കമ്പനികള്‍ക്ക് കിട്ടാക്കടം പെട്ടെന്ന് തിരിച്ച് ഈടാക്കാന്‍ സാധിക്കും.
ഇന്ത്യയിലെ പ്രധാന ഫിനാന്‍സ് കമ്പനികളെല്ലാം തന്നെ സിവില്‍ കോടതികളെ സമീപിക്കാതെ ആര്‍ബിട്രേഷന്‍ ആക്ട് പ്രകാരം നടപടികള്‍ അതിവേഗം നടത്തിവരികയാണ്. എന്നാല്‍ കേരളത്തിലെ പല ധനകാര്യ സ്ഥാപനങ്ങളും ഈ മാര്‍ഗം സ്വീകരിച്ചിട്ടില്ല.
(ലേഖകന്‍ അഡ്വ: പ്രവീണ്‍ പോള്‍ ചാണ്ടി - പ്രമുഖ ഫിനാന്‍സ് കമ്പനികളുടെ ആര്‍ബിട്രേറ്ററാണ്. ഫോണ്‍: 9387127666, 9496214903, ഇ മെയ്ല്‍: advchandy@gmail.com)