പുതിയ വര്‍ഷം എത്തും മുമ്പേ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് കാലെടുത്തു വെക്കാനൊരുങ്ങുകയാണ്. പുതിയ വര്‍ഷം ആരംഭിക്കുന്നതിനു മുമ്പേ ചെയ്തു തീര്‍ക്കേണ്ട കുറേ കാര്യങ്ങളുണ്ട്. അതല്ലെങ്കില്‍ വലിയ നഷ്ടം വരുത്തുവെക്കുമത്. മാര്‍ച്ച് 31 ന് മുമ്പ് ചെയ്തു തീര്‍ക്കാന്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങളിതാ...

1. പുതുക്കിയ ഇന്‍കം ടാക്‌സ് റിട്ടേണ്‍ (ഐറ്റിആര്‍) സമര്‍പ്പിക്കുക
എത്രയും പെട്ടെന്ന് ഐറ്റിആര്‍ സമര്‍പ്പിക്കാന്‍ നികുതി ദായകരോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. 2019-20 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ ഫയിലിംഗ് വൈകിയാല്‍ 10,000 രൂപ പിഴയടക്കേണ്ടി വരും. മാര്‍ച്ച് 31 ആണ് അവസാന തിയതി.
2. പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍
പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതില്‍ പുതുക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മാര്‍ച്ച് 31 ആണ്. നേരത്തെ 2020 ജൂണ്‍ 30 അവസാന തിയതിയായിരുന്നെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ നീട്ടുകയായിരുന്നു. ബന്ധിപ്പിക്കല്‍ നടത്തിയില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ പാന്‍ കാര്‍ഡ് അസാധുവാകും. പണമിടപാട് അടക്കമുള്ള കാര്യങ്ങള്‍ സാധ്യമല്ലാത്ാകുകയും ചെയ്യും.
3. എല്‍ടിസി കാഷ് വൗച്ചര്‍ പദ്ധതി
ലീവ് ട്രാവല്‍ കണ്‍സഷന്‍ പദ്ധതി പ്രകാരം നികുതിയിളവ് ലഭിക്കണമെങ്കില്‍ മാര്‍ച്ച് 31ന് മുമ്പ് ബന്ധപ്പെട്ട ബില്ലുകള്‍ സമര്‍പ്പിച്ചിരിക്കണം. കഴിഞ്ഞ ഒക്ടോബറിലാണ് ഈ ഇളവ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
4. എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗാരന്റി സ്‌കീം
സംരംഭകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച എമര്‍ജന്‍സി ക്രെഡിറ്റ്‌ലൈന്‍ ഗ്യാരന്റി സ്‌കീമിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. വ്യാപാരികളടക്കമുള്ള ചെറുകിട സംരംഭകര്‍ക്ക് ഈടില്ലാതെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. കോവിഡ് 19 ന്റെ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ പദ്ധതി പ്രതിസന്ധി തരണം ചെയ്യാന്‍ സംരംഭകര്‍ക്ക് പ്രയോജനകരമായിരുന്നു.
5. പിപിഎഫ്, എന്‍പിഎസ് എക്കൗണ്ടുകളിലെ നിക്ഷേപം
വര്‍ഷത്തില്‍ ചുരുങ്ങിയത് 500 രൂപയെങ്കിലും നിക്ഷേപം നടത്തിയില്ലെങ്കില്‍ പിപിഎഫ്, എന്‍പിഎസ് എക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാകും. അതുകൊണ്ട് മിനിമം തുകയെങ്കിലും മാര്‍ച്ച് 31നകം എക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ മറക്കാതിരിക്കുക.
6. ദീര്‍ഘകാല നിക്ഷേപം
സെക്ഷന്‍ 112 എ പ്രകാരം ഓഹരി നിക്ഷേപങ്ങളില്‍ നിന്നുള്ള ഒരു ലക്ഷം രൂപവരെയുള്ള മൂലധന നേട്ടത്തിന് നികുതി നല്‍കേണ്ടതില്ല. അതിനു മുകളിലാണെങ്കില്‍ 10 ശതമാനം നല്‍കിയാല്‍ മതി. ഇനിയും നിക്ഷേപം നടത്തിയില്ലെങ്കില്‍ മാര്‍ച്ച് 31ന് മുമ്പ് തന്നെ നിക്ഷേപിക്കാന്‍ മറക്കാതിരിക്കുക.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it