' തട്ടിപ്പിന്റെ ഭയം വേണ്ട' പോസ്റ്റ് ഓഫീസ് നിക്ഷേപകനെ സഹായിക്കും ഈ മാർഗ നിർദ്ദേശങ്ങൾ!

തട്ടിപ്പുകളും കബലിപ്പിക്കലുകളും പല രൂപത്തിൽ എവിടെയും, എത്താം....ചില ഉദ്യഗസ്ഥൻമാരാലോ ഏജന്റൻമാരാലോ ഒക്കെ പറ്റിക്കപ്പെടാം... ഇതിന് സർക്കാർ എന്നോ പ്രൈവറ്റ് എന്നോ വേർ തിരിവില്ല!

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലും ക്ലെയിമുകളിലും മേൽ ഉണ്ടാകാവുന്ന തട്ടിപ്പുകൾക്കും നഷ്ടങ്ങൾക്കുമെതിരെ ഒരു പൊതു മാർഗ്ഗനിർദ്ദേശം തപാൽ വകുപ്പ് പുറത്തിറക്കിറക്കി.
പോസ്റ്റൽ സേവിംഗ്സ് ബാങ്ക് (പി.ഒ.എസ്.ബി.), ക്യാഷ് സർട്ടിഫിക്കറ്റുകൾ, മണി ഓർഡറുകൾ, ഇലക്ട്രോണിക് മണി ഓർഡറുകൾ (ഇ.എം.ഒ.), പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് (പി.എൽ.ഐ.), റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് (ആർ.പി.എൽ.ഐ.) എന്നിവയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾക്കും ക്ലെയിമുകൾക്കായിട്ടാണ് പ്രധാനമായും ഈ മാർഗ നിർദ്ദേശം ഉപയോഗപ്പെടുന്നത്.
നിക്ഷേപ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടതിനാലോ ഒറിജിനൽ രേഖകൾ ഹാജരാക്കാൻ സാധിക്കാതെ വന്നതിനാലോ, മറ്റു തരത്തിലുള്ള കബളിപ്പിക്കലുകൾക്ക് ഇരയായവരോ ആയ നിക്ഷേപകർക്ക് തങ്ങളുടെ നിക്ഷേപതുക യഥാവിധം പിൻവലിക്കുന്നതിനും പുതിയ നടപടി ക്രമത്തിലൂടെ വേഗം സാധ്യമാകും.
നിക്ഷേപകർക്കോ,അവകാശികൾക്കോ തുക പിൻവലിക്കുന്നതിന് യാതൊരു അസൌകര്യങ്ങളും ഉണ്ടാകുന്നില്ലെന്നും ക്ലെയിംഫോം ഫയൽ ചെയ്യുന്നതിനും സർട്ടിഫിക്കറ്റ് നൽകുന്നതിനുമുൾപ്പെടെയുള്ള കാര്യങ്ങളിൽ അവർക്ക് വേണ്ട എല്ലാ സഹായവും ലഭ്യമാകുന്നുണ്ടെന്നും ഉറപ്പുവരുത്തണമെന്ന് പുതിയ മാർഗ നിർദ്ദേശത്തിലൂടെ എല്ലാ തപാൽ ഓഫീസുകൾക്കും പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് അറിയിപ്പ് നൽകിയിട്ടുണ്ട്.
തട്ടിപ്പ്/കബളിപ്പിക്കലിന് ഇരയായ കേസുകളിൽ ഡിവിഷണൽ ഓഫീസിൽ നിന്നോ ജനറൽ പോസ്റ്റ് ഓഫീസിൽ നിന്നോ, ഒരു പ്രത്യേക ഇൻഡെക്സ് നമ്പരും ഒരു യുണീക് രജിസ്ട്രേഷൻ നമ്പരും നൽകും. ഈ രജിസ്ട്രേഷൻ നമ്പരും അതിന്റെ തീയതിയും നിക്ഷേപകനെ/ അവകാശിയെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥരോട് നിർദ്ദേഷിച്ചിട്ടുണ്ട്.
തട്ടിപ്പിന് ഇരയാകാതെ നിക്ഷേപകരെ കൂടുതൽ ചേർത്തു നിർത്താൻ പോസ്റ്റൽ വകുപ്പ് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
1. ക്ലെയിമുകൾ സമർപ്പിക്കുന്നതിന് ഒരു സ്റ്റാൻഡേർഡ് ക്ലെയിം ഫോം നൽകും.
2.ക്ലെയിംഫോം സമർപ്പിക്കുമ്പോൾ, അവകാശി തന്റെ ഫോട്ടോ ഐ.ഡി.യുടെ സ്വയംസാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികളും മേൽവിലാസവും സമർപ്പിക്കേണ്ടതുണ്ട്.
3..അവകാശവാദത്തെ പിന്തുണയ്ക്കുന്നതിന്, പാസ് ബുക്കിന്റെയോ സർട്ടിഫിക്കറ്റിന്റെയോ ഡെപ്പോസിറ്റ് രസീതിന്റെയോ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കണം.
4.ക്ലെയിം അപേക്ഷ സ്വീകരിക്കുന്ന ഉദ്യോഗസ്ഥനെ ഇവയുടെ ഒറിജിനൽ കാണിക്കുകയും അതിന്റെ അംഗീകാരമായി ഫോട്ടോകോപ്പിയിൽ ഒപ്പിട്ടു നൽകുകയും ചെയ്യണം.
5 അന്തിമ സെറ്റിൽമെൻറ് സമയത്ത് അല്ലെങ്കിൽ തെളിവെടുപ്പ്/അന്വേഷണ സമയത്ത്, ആവശ്യമെങ്കിൽ ഒറിജിനൽ പാസ്സ് ബുക്ക് അല്ലെങ്കിൽ രസീത് സമർപ്പിക്കാൻ അവകാശിയോട് ആവശ്യപ്പെടാം.
6. അവകാശിക്ക് അനുകൂലമായി ക്ലെയിമിന്റെ ന്യായീകരണം സമർപ്പിക്കാൻ കഴിയുന്നതാണ്.അതിനായി വേണമെങ്കിൽ അവകാശിക്ക് അധികമായി ഒരു പേപ്പർ ഉപയോഗിക്കാം.
7.ക്ലെയിം സ്വീകരിക്കുന്ന ഉദ്യോഗസ്ഥന് ക്ലെയിമിന്റെ ന്യായീകരണം പരിശോധിക്കുന്നതിന് അവകാശിയോട് കൂടുതൽ വ്യക്തത തേടാം.
8.ഫോറൻസിക് പരിശോധനയ്ക്ക് കൈയക്ഷരം അല്ലെങ്കിൽ സ്പെസിമെൻ സിഗ്നേച്ചറുകൾ പോലുള്ള തെളിവുകൾ, ഫോമുകൾ സ്വീകരിക്കുന്ന സമയത്ത് ആവശ്യപ്പെടാവുന്നതാണ്.
9.അവകാശിക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ, അവകാശി നൽകുന്ന നിയമസാധുതയുള്ള ഒരു ഇ-മെയിൽ അഡ്രസ്സ് വഴിയോ രജിസ്റ്റേർഡ് ആയോ അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് ആയോ ഇതിന്റെ വ്യക്തത തേടാവുന്നതാണ്.
10. ക്ലെയിം ഫോമും അതിന്റെ ഒരു പകർപ്പും സമർപ്പിക്കണം
11.ക്ലെയിം അപേക്ഷ സ്വീകരിച്ച് രസീത് നൽകുന്ന അതേ ദിവസം തന്നെ അത് പ്രോസസ്സ് ചെയ്യണം.
12.ക്ലെയിമുകൾ സ്വീകരിക്കുന്നതും പ്രോസസ്സ് ചെയ്യുന്നതും ഒരേ ഉദ്യോഗസ്ഥർ തന്നെയാകും.
13.കേസുകളുടെ ബാഹുല്യം കാരണം ക്ലെയിം സ്വീകരിക്കുന്ന അതേ ദിവസം തന്നെ പ്രോസസ്സ് ചെയ്യുന്നത് പ്രായോഗികമല്ലാതെ വന്നാൽ ഫോം സ്വീകരിച്ച് ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ ഇത് പ്രോസസ്സ് ചെയ്യണം.
14.അവകാശിയുടെ കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ, അത് മേൽപ്പറഞ്ഞ ഏഴ് ദിവസത്തെ കാലയളവിനുള്ളിൽ തേടണം.
15.ക്ലെയിമുകൾ പ്രോസസ്സ് ചെയ്തശേഷം, ക്ലെയിം ഫോം സ്വീകരിച്ച് 10 ദിവസത്തിനകം ഇൻഡെക്സ് നമ്പറിനും തുടർ നടപടികൾക്കുമായി ഡിവിഷണൽ ഓഫീസിലേക്ക്, ക്ലെയിം സ്വീകരിച്ച ഓഫീസറുടെ ശുപാർശകളോടെ സമർപ്പിക്കും. അല്ലാത്തപക്ഷം, കൂടുതൽ വ്യക്തതയോ മറ്റു രേഖകളോ ആവശ്യമെങ്കിൽ, സമർപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അവകാശിക്ക് നേരിട്ട് അല്ലെങ്കിൽ ഇ-മെയിൽ വഴി ചോദിക്കണം.
16.ക്ലെയിമിന് ആവശ്യമായ രേഖകളോ ഒറിജിനൽ പാസ്സ് ബുക്കുകളോ സമർപ്പിക്കുന്നതിന്, അവകാശി നേരിട്ട് ഹാജരാകണമെന്ന് നിർബന്ധിക്കാൻ പാടില്ല.
17.അവകാശിക്ക് എല്ലാ സഹായവും നൽകേണ്ടത് ബന്ധപ്പെട്ട പോസ്റ്റോഫീസിന്റെ കടമയായിരിക്കും.
18.ഫോറൻസിക് പരിശോധന ആവശ്യമുള്ള കേസുകൾ, ക്ലെയിം രജിസ്റ്റർ ചെയ്ത തീയതി മുതൽ 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം.
ഇത് 90 ദിവസത്തിൽ കൂടുതൽ എടുക്കാൻ സാധ്യതയുണ്ടെങ്കിൽ കേസ് തൊട്ടടുത്ത മേലധികാരി ഓഫീസിലേക്ക് സമർപ്പിക്കണം.
19. ക്ലെയിം സെറ്റിൽ‌മെന്റിനെക്കുറിച്ച് പി.‌എം.‌ജി.യോ സി.‌പി.‌എം.‌ജി.യോ ഇടപെടേണ്ട കേസുകൾ അവർ ഇടപ്പെട്ട് തീർപ്പു കൽപ്പിക്കും.
20.കോടതി ഉത്തരവുകൾ കാരണം തീർപ്പുകൽപ്പിക്കാത്ത കേസുകൾ കോടതികളുടെ ഉത്തരവ് വരുന്നതനുസരിച്ച് തീർപ്പാക്കും.
21 മേൽപ്പറഞ്ഞ മാറ്റങ്ങൾക്ക് വേണ്ട പരിശീലനം ഉദ്യഗസ്ഥർക്ക് ഉറപ്പാക്കും.
നിർദ്ദേശങ്ങളുടെ ഒരു പകർപ്പ് indiapost.gov.in-ൽ വകുപ്പ് അ പ്‍ലോഡുചെയ്തിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it