ക്രെഡിറ്റ് കാര്‍ഡ് സുരക്ഷ: ഓര്‍മയില്‍ സൂക്ഷിക്കാം ചില കാര്യങ്ങള്‍

  • കാര്‍ഡ് മോഷണം പോയാലോ, ഇ- ബാങ്കിംഗ് പാസ്‌വേര്‍ഡ് ചോര്‍ന്നതായി സംശയം തോന്നിയാലോ ആ എക്കൗണ്ടുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ഉടന്‍ തന്നെ ബ്‌ളോക്ക് ചെയ്യിക്കണം. ഇതു വഴി കൂടുതല്‍ നഷ്ടങ്ങള്‍ ഒഴിവാക്കാനാകും.
  • വ്യക്തിപരമായ വിവരങ്ങളോ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളെ സംബന്ധിക്കുന്ന വിവരങ്ങളോ ഇമെയിലിലുടെയോ ഫോണ്‍ മുഖാന്തിരമോ കൈമാറാതിരിക്കാന്‍ ശ്രദ്ധിക്കുക. കാര്‍ഡ് നമ്പര്‍, പിന്‍നമ്പര്‍, ഡേറ്റ് ഓഫ് ബെര്‍ത്ത്, എക്‌സ്പിയറി ഓണ്‍ കാര്‍ഡ് മുതലായവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് ഓര്‍ക്കുക.
  • ബാങ്ക് ക്രഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റുകള്‍ കൃത്യമായി പരിശോധിക്കുക. നിങ്ങള്‍ അറിയാതെ പണമിടപാടുകളൊന്നും നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം.
  • ഇടപാടുകള്‍ നടത്തുമ്പോള്‍ ലഭിക്കുന്ന വണ്‍ ടൈം പാസ്‌വേഡ് മറ്റാര്‍ക്കും നല്‍കരുത്. നിങ്ങള്‍ നടത്തുന്ന ഓരോ ഇടപാടുകള്‍ക്കും എസ് എം എസ് അല്ലെങ്കില്‍ ഇ മെയില്‍ അറിയിപ്പു വരുന്നുണ്ടെന്ന് ഉറപ്പാക്കുക.
  • ക്രെഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് അപ്‌ഡേഷന്‍ എന്നു പറഞ്ഞു അറിയാത്ത സോഴ്‌സില്‍നിന്നോ ലിങ്കില്‍നിന്നോ കോളുകളോ മെയിലോ വന്നാല്‍ അവഗണിക്കുക.
  • മറ്റാര്‍ക്കും നിങ്ങളുടെ കാര്‍ഡ് ഉപയോഗിക്കാന്‍ നല്‍കരുത്. കാര്‍ഡിന്റെ പിന്‍നമ്പര്‍, സിവിവി നമ്പര്‍ എന്നിവ ഒരു സ്ഥലത്തും എഴുതി വയ്ക്കാതിരിക്കുക.
  • ബാങ്കിന്റെ കസ്റ്റമര്‍കെയര്‍ നമ്പര്‍ എപ്പോഴും കൈവശം സൂക്ഷിക്കുകയും വിവിധ ബാങ്കുകള്‍ കാര്‍ഡുകള്‍ക്ക് നല്‍കുന്ന പരിരക്ഷ ഉപയോഗപ്പെടുത്തുകയും ചെയ്യുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it