Home Books 25 അതുല്യ മലയാളി ബിസിനസ് പ്രതിഭകള്‍
Sale!

25 അതുല്യ മലയാളി ബിസിനസ് പ്രതിഭകള്‍

350.00 300.00

ജോഷ്വാ ന്യൂട്ടണ്‍, ടി.എസ് പ്രീത, ടി.എസ് ഗീന

Category:

Description

വ്യവസായം എന്ന ആശയത്തെ അംഗീകരിക്കാതിരുന്ന ഒരു സംസ്ഥാനം ബിസിനസ് വിജയങ്ങളുടെ കേന്ദ്രമായി മാറിയത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണ്. സ്വന്തം പ്രയത്‌നത്തിലൂടെ കേരളത്തിന്റെ വ്യവസായ സങ്കല്‍പ്പങ്ങള്‍ തന്നെ ചില സംരംഭകര്‍ തിരുത്തിക്കുറിച്ചു. അവരുടെ വിജയകഥകള്‍ ദേശീയ, രാജ്യാന്തര തലങ്ങളില്‍ നമ്മുടെ അഭിമാനവും ആവേശവും പ്രതീക്ഷയുമായി. എന്തും സാധ്യമാണ് എന്ന ചിന്ത പുതുതലമുറയ്ക്ക് പകര്‍ന്നു തരാന്‍ ഈ വ്യവസായികള്‍ക്ക് കഴിഞ്ഞു എന്നു മാത്രല്ല അവരുടെ പ്രവര്‍ത്തനത്തിലൂടെ സ്വന്തമായൊരു സംരംഭം എന്ന തീരുമാനത്തിന് മുമ്പെങ്ങുമില്ലാത്ത സ്വീകാര്യത ലഭിക്കുകയും ചെയ്തു. പുതിയ അവസരങ്ങളും അംഗീകാരങ്ങളുമായി കേരളത്തിന്റെ വ്യവസായ ലോകം വളരുമ്പോള്‍ കൂടുതല്‍ നേട്ടങ്ങള്‍ കയ്യെത്തിപ്പിടിക്കാന്‍ ഈ സംരംഭകരുടെ അനുഭവപാഠങ്ങള്‍ വഴികാട്ടികളാകുന്നു.

വ്യത്യസ്തമായ ചിന്തകളിലൂടെ ഒരു നാടിന്റെയും നാട്ടുകാരുടെയും കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ച 25 അസാധാരണ സംരംഭകരുടെ വിസ്മയിപ്പിക്കുന്ന വിജയകഥകളുടെ സമാഹാരമാണ് ഈ പുസ്തകം. വെല്ലുവിളികളെ നേരിടാനും പരാജയങ്ങളില്‍ പതറാതെ കൂടുതല്‍ മികവോടെ മുന്നോട്ടുപോകാനും ആര്‍ക്കും പ്രചോദനമേകുന്ന ജീവിത ചിത്രങ്ങളാണ് ഇതിലുള്ളത്. അതോടൊപ്പം പുതിയ സംരംഭകര്‍ക്കുള്ള സന്ദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും അടങ്ങിയ ഈ ഗ്രന്ഥം ബിസിനസ് രംഗത്തുള്ളവരും വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ എല്ലാവര്‍ക്കും പ്രയോജനപ്രദമാണ്.

Additional information

Weight 400.00 kg

MOST POPULAR