Home Books 500 ബിസിനസ്സ് നായകരുടെ ജീവിത പാഠങ്ങൾ
Sale!

500 ബിസിനസ്സ് നായകരുടെ ജീവിത പാഠങ്ങൾ

350.00 300.00

Dhanam Publications

Out of stock

Category:

Description

സംരംഭകരുടെ വളര്‍ച്ചയും വിജയവം ഒരു നാടിന്റെ പുരോഗതിക്ക് അനിവാര്യമായ ഘടകമാണ്. സംരംഭക മോഹവുമായി മുന്നോട്ടുവരുന്നുവരെല്ലാം വിജയം തന്നെയാണ് ആഗ്രഹിക്കുന്നത്. പക്ഷേ എല്ലാവര്‍ക്കും അത് സാധിക്കുന്നുമില്ല. വിജയിക്കുന്നവരും പരാജയപ്പെടുന്നവരും നേരിടുന്ന വെല്ലുവിളികള്‍ ഏതാണ്ട് സമാന സ്വഭാവമുള്ളതാണെന്നിരിക്കെ എന്തുകൊണ്ട് ഒരു വിഭാഗം അതിനു മുന്നില്‍ പരാജയപ്പെടുന്നു? അതേസമയം മറ്റൊരു കൂട്ടര്‍ എങ്ങനെ അതിനെ വിജയകരമായി മറികടക്കുന്നു? ഈ ചോദ്യങ്ങള്‍ക്കിപ്പോഴും വ്യക്തമായ മറുപടിയില്ല. പക്ഷേ വിജയിച്ചവര്‍ക്ക് സ്വന്തം അനുഭവത്തില്‍ നിന്ന് ഏറെ പാഠങ്ങള്‍ പങ്കുവെയ്ക്കാനുണ്ട്. വിജയം ആഗ്രഹിക്കുന്നവര്‍ക്ക് സംശയമേതുമില്ലാതെ ഉള്‍ക്കൊള്ളാനാകുന്ന പാഠങ്ങളാണിത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള വിജയികളായ 500 സംരംഭകര്‍ അവരുടെ അനുഭവപാഠങ്ങള്‍ വെളിപ്പെടുത്തുന്നു. സ്വന്തം അനുഭവങ്ങളില്‍ അവര്‍ സ്വാംശീകരിച്ച ഈ പാഠങ്ങള്‍ സംരംഭകര്‍ക്കും സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമെല്ലാം ഒരു പോലെ പ്രയോജനപ്രദമാണ്.

MOST POPULAR